ആദ്യത്തെ മൂന്നുമാസവും കണ്ടില്ല, അന്ന് തന്നെ ആവശ്യമില്ലായിരുന്നു, മുത്തശ്ശിയെന്ന നിലയിൽ ഒരു പരിഗണനയും ഇല്ലാതെ കുഞ്ഞിനെ അകറ്റി നിർത്തി, നിങ്ങൾക്ക് ആവശ്യമുള്ളപ്പോഴാണ് വിളിക്കുന്നത് എന്നതിനാൽ തന്നെ തനിക്ക് വരാനാവില്ല എന്ന് പറഞ്ഞതായും അവർ പറയുന്നു.
മകന്റെ കുഞ്ഞിനെ നോക്കാൻ പറഞ്ഞപ്പോൾ കഴിയില്ലെന്ന് പറഞ്ഞ് അമ്മായിഅമ്മ. വീഡിയോയെ അനുകൂലിച്ചും പ്രതികൂലിച്ചും അനേകങ്ങളാണ് ഇപ്പോൾ കമന്റുകളിടുന്നത്. വീഡിയോ ടിക്ടോക്കിലാണ് ആദ്യം ഷെയർ ചെയ്തതെങ്കിലും പിന്നീട് വിവിധ സോഷ്യൽ മീഡിയാ പ്ലാറ്റ്‍ഫോമുകളിൽ ഇത് വൈറലായി മാറുകയും ചർച്ചകൾക്ക് കാരണമായിത്തീരുകയും ചെയ്യുകയായിരുന്നു.
@cshaw1958 എന്ന യൂസറാണ് വീഡിയോ ടിക്ടോക്കിൽ പോസ്റ്റ് ചെയ്തത്. വീഡിയോയിൽ സ്ത്രീ പറയുന്നത്, തനിക്ക് പേരക്കുട്ടിയുണ്ടായപ്പോൾ മകന്റെ ഭാര്യ കർശനമായ ചില നിബന്ധനകളെല്ലാം മുന്നോട്ടു വച്ചു എന്നാണ്. സന്ദർശകർ പാടില്ല, പറയാതെയും ആരും കുട്ടിയെ കാണാൻ വരരുത്, കുട്ടിക്ക് സമ്മാനങ്ങൾ നൽകരുത്, ഈസ്റ്റർ ബാസ്കറ്റ് വേണ്ട, പിറന്നാൾ സമ്മാനങ്ങളോ ക്രിസ്മസ് സമ്മാനങ്ങളോ ഒന്നും നൽകാൻ പാടില്ല ഇവയൊക്കെയായിരുന്നു മരുമകളുടെ നിബന്ധനകൾ.
അവരുടെ വീട് അവർക്കും അവരുടെ കുഞ്ഞിനും മാത്രമുള്ള ഒരു സ്വകാര്യഇടമാക്കി മാറ്റാനാണ് മകനും മരുമകളും തീരുമാനിച്ചിരുന്നത് എന്നും സ്ത്രീ പറയുന്നു. മാത്രമല്ല കുഞ്ഞിന്റെ പരിചരണത്തിൽ തന്റെ മകന് വളരെയധികം ശ്രദ്ധായുണ്ടായിരുന്നതിനാൽ തന്നെ പരമ്പരാഗതമായ രീതിയിലുള്ള കുടുംബത്തിന്റെ പിന്തുണ അന്ന് ആവശ്യമില്ലായിരുന്നു. അതിനാൽ തന്നെ, ആദ്യത്തെ മൂന്ന് മാസത്തേക്ക് കുഞ്ഞിനെ കാണാൻ തനിക്ക് ഒരിക്കലും അവസരം കിട്ടിയിരുന്നില്ല എന്നും സ്ത്രീ കൂട്ടിച്ചേർത്തു.
എന്നാൽ, മൂന്ന് മാസങ്ങൾക്ക് ശേഷം മരുമകൾ വിളിച്ച് വീട്ടിലേക്ക് വരാമോ എന്നും കുറച്ച് മണിക്കൂറുകൾ കുട്ടിയെ നോക്കാമോ എന്നും ചോദിക്കുകയായിരുന്നു. എന്നാൽ, ബേബിസിറ്റ് ചെയ്യാൻ തനിക്ക് പറ്റില്ലെന്നും കുട്ടിയെ നോക്കാനാവില്ലെന്നും താൻ പറഞ്ഞെന്നും അവർ സമ്മതിക്കുന്നു. ‘ആദ്യത്തെ മൂന്നുമാസവും കണ്ടില്ല, അന്ന് തന്നെ ആവശ്യമില്ലായിരുന്നു, മുത്തശ്ശിയെന്ന നിലയിൽ ഒരു പരിഗണനയും ഇല്ലാതെ കുഞ്ഞിനെ അകറ്റി നിർത്തി, നിങ്ങൾക്ക് ആവശ്യമുള്ളപ്പോഴാണ് വിളിക്കുന്നത് എന്നതിനാൽ തന്നെ തനിക്ക് വരാനാവില്ല എന്ന് പറഞ്ഞതായും’ അവർ പറയുന്നു.
വീഡിയോ വളരെ പെട്ടെന്നാണ് വൈറലായി മാറിയത്. സ്ത്രീയെ വിമർശിച്ചുകൊണ്ട് പലരും പറഞ്ഞത്, ഇങ്ങനെ പക പോക്കാനുള്ള ഒരു അവസരത്തിനായി കാത്തിരിക്കുകയായിരുന്നോ എന്നാണ്. അതേസമയം, നിരവധിപ്പേർ അവരെ അനുകൂലിച്ചു. അവർ പറഞ്ഞതാണ് ശരി. അതുവരെ ഒരു മുത്തശ്ശി എന്ന നിലയിൽ മരുമകൾ അവരെ പരിഗണിച്ചില്ല. ഇപ്പോഴും കുട്ടിയെ നോക്കാൻ ആളില്ലാത്തപ്പോഴാണ് വിളിക്കുന്നത്. പോകേണ്ടുന്ന കാര്യമില്ല എന്നാണ് പലരും അഭിപ്രായപ്പെട്ടത്.
