ജോലി, പഴയ ഫര്‍ണിച്ചറുകള്‍ കുറഞ്ഞ വിലയ്ക്ക് എടുത്ത് നന്നാക്കി, പോളിഷ് ചെയ്ത് വില്പന നടത്തുക. ഇങ്ങനെ വില്പന നടത്തുമ്പോള്‍ വില ഒന്ന് ഉയരും. ചിലപ്പോള്‍ രണ്ടിരട്ടി മറ്റ് ചിലപ്പോള്‍ മൂന്നിരട്ടി വരെ.
ഓരോരുത്തര്‍ക്കും ഓരോ താത്പര്യങ്ങളായിരിക്കും. അതിനി ജോലിയില്‍ ആയാലും വസ്ത്രധാരണത്തിലായാലും ഭക്ഷണ കാര്യത്തിലായാലും ശരി ഓരോരുത്തര്‍ക്കും സ്വന്തമായ ഇഷ്ടാനിഷ്ടങ്ങള്‍ ഉണ്ടാകും. ഇന്ന് പുതിയ തലമുറ തങ്ങള്‍ക്ക് ഇഷ്ടമുള്ള ജോലി ചെയ്യാന്‍ ഏറെ താത്പര്യപ്പെടുന്ന കൂട്ടത്തിലാണ്. ഇത്തരത്തില്‍ ലക്ഷങ്ങള്‍ സമ്പാദ്യമുള്ള ജോലി ഉപേക്ഷിച്ച് സ്വന്തം ഇഷ്ടങ്ങള്‍ക്ക് പുറകെ പോയ നിരവധി പേര്‍ തങ്ങളുടേതായ ഇടങ്ങളില്‍ വ്യക്തമുദ്ര പതിപ്പിച്ച കഥകള്‍ ഇതിനകം നമ്മള്‍ കേട്ടിരിക്കും. എന്നാല്‍, മോളി ഹാരിസ് എന്ന യുഎസ് യുവതി തന്‍റെ വ്യത്യസ്തമായ ഇഷ്ടത്തിന് പുറകെ പോയി, ഇന്ന് സമ്പാദിക്കുന്നത് മാസം 1.6 ലക്ഷത്തോളം രൂപ.
ജോലി, പഴയ ഫര്‍ണിച്ചറുകള്‍ കുറഞ്ഞ വിലയ്ക്ക് എടുത്ത് നന്നാക്കി, പോളിഷ് ചെയ്ത് വില്പന നടത്തുക. ഇങ്ങനെ വില്പന നടത്തുമ്പോള്‍ വില ഒന്ന് ഉയരും. ചിലപ്പോള്‍ രണ്ടിരട്ടി മറ്റ് ചിലപ്പോള്‍ മൂന്നിരട്ടി. അതെല്ലാം വില്പനയ്ക്ക് വച്ച വസ്തുവിന്‍റെ ഗുണമേന്മ പോലെ എന്നാണ് മോളി ഹാരിസ് തന്‍റെ ബിസിനസ് രഹസ്യം വെളിപ്പെടുത്തുന്നത്. മുപ്പത്തിരണ്ടുകാരിയും രണ്ട് കുട്ടികളുടെ അമ്മയുമായ മോളി വീട്ടിലിരുന്നാണ് തന്‍റെ കച്ചവടമെല്ലാം ചെയ്യുന്നത്. സ്ഥാപനങ്ങളൊന്നും തന്നെ മോളി ഇതുവരെ തുടങ്ങിയില്ല.
വില കൂടിയ ഐഫോണുമായി ഭിക്ഷയാചിക്കുന്ന കുട്ടിയുടെ വീഡിയോ വൈറല്‍; പിന്നാലെ അന്വേഷണവുമായി പോലീസ്
ലോവയില്‍ നിന്നും ഫ്ലോറിഡയിലേക്ക് താമസം മാറ്റിയപ്പോഴാണ് മോളിക്ക് സ്വന്തമായൊരു ബിസിനസ് തുടങ്ങണമെന്ന് തോന്നിയത്. ആദ്യമൊക്കെ അയല്‍ക്കാര്‍ വീടുകള്‍ക്ക് പുറത്ത് ഉപേക്ഷിച്ച വസ്തുക്കള്‍ ശേഖരിച്ച് വീട്ടിലെത്തിച്ചാണ് ഇവര്‍ നന്നാക്കിയിരുന്നത്. പിന്നീട് അവ ഓണ്‍ലൈനായി വില്പനയ്ക്ക് വയ്ക്കും. സമൂഹ മാധ്യമ പേജുകളിലുടെയും ഇവര്‍ തന്‍റെ പുതുക്കിയ ഫര്‍ണിച്ചറുകള്‍ക്ക് ഉപയോക്താക്കളെ കണ്ടെത്തി. സമൂഹ മാധ്യമങ്ങളില്‍ ഇവരുടെ ഫര്‍ണിച്ചറുകള്‍ക്ക് വലിയ തോതില്‍ അഭിനന്ദനം ലഭിച്ചു. ആദ്യമൊക്കെ നഴ്സറി സാധാനങ്ങള്‍ മാത്രമാണ് മോളി വിറ്റിരുന്നത്. ബിസിനസ് ലാഭകരമായപ്പോള്‍ കൂടുതല്‍ വലിയ ഉപകരണങ്ങള്‍ പുതിക്കി വില്പന ആരംഭിച്ചു. ചില വസ്തുക്കള്‍ നന്നാക്കി എടുക്കാന്‍ ആഴ്ചകള്‍ തന്നെ വേണ്ടിവരും. സമൂഹ മാധ്യമങ്ങളിലൂടെയും അല്ലാതെയുള്ള വില്പനയിലൂടെയും ഇന്ന് പ്രതിമാസം ഏതാണ്ട് 1,67,000 രൂപ സമ്പാദിക്കാന്‍ കഴിയുന്നെന്നും മോളി കൂട്ടിചേര്‍ക്കുന്നു,
