Asianet News MalayalamAsianet News Malayalam

വധുവിന് തുണയായി 'നായ'; 24 -കാരി ഒരു ദിവസം സമ്പാദിക്കുന്നത് 30,000 രൂപ !

വിവാഹ ആഘോഷങ്ങളോടും നായ്ക്കളോടും അടക്കാത്ത അഭിനിവേശമുള്ളവള്‍. തന്‍റെ രണ്ട് ഇഷ്ടങ്ങളും കോര്‍ത്തിണക്കി അവളൊരു സ്റ്റാര്‍ട്ട് അപ്പ് ആരംഭിച്ചു. ഇന്ന് വലിയ വരുമാനം.

woman earns 30000 rupees a day as Wedding Dog Chaperone BKG
Author
First Published Oct 23, 2023, 1:10 PM IST


സ്വന്തം ഇഷ്ടങ്ങളെ കോര്‍ത്തിണക്കി ഒരു ബിസിനസ് മാതൃക ഉണ്ടാക്കുക, അത് വളരെ ലാഭകരമായി തീരുക. ആരും കൊതിക്കുന്ന സ്വപ്നങ്ങളാണ്. എന്നാല്‍, അത്തരത്തില്‍ സ്വന്തം സ്വപ്നങ്ങളിലൂടെ ധൈര്യത്തോടെ നടന്ന ഒരു യുവതി ഇന്ന് ഒരു ദിവസം സമ്പാദിക്കുന്നത് 30,000 രൂപ. അതിശയിക്കേണ്ട. ഒലിവിയ തോംപ്സണ്‍ എന്ന 24 വയസുള്ള സ്ക്കോട്ടിഷ് യുവതിയുടെ യഥാര്‍ത്ഥ ജീവിതമാണ് പറഞ്ഞത്. ഒലിവിയ ഒരു ദീര്‍ഘ യാത്രയിലായിരുന്നു കുറച്ച് കാലം മുമ്പ്. തെക്കുകിഴക്കൻ ഏഷ്യയും ഓസ്‌ട്രേലിയയും സന്ദര്‍ശിച്ച ഒലിവിയ, കഴിഞ്ഞ മാര്‍ച്ചിലാണ് സ്വന്തം രാജ്യമായ സ്‌കോട്ട്‌ലൻഡിൽ തിരിച്ചെത്തിയത്. വിവാഹങ്ങളോട് അടക്കാത്ത അഭിനിവേശമുള്ളവള്‍. അതുപോലെ നായകളോടും. ഇവ രണ്ടും കോര്‍ത്തിണക്കി ഏങ്ങനെ ഒരു ബിസിനസ് മാതൃകയുണ്ടാക്കാമെന്ന അന്വേഷണമാണ് ഒലിവയെ ഇന്ന് ഒരു വിജയിച്ച ബിസിനസ് സംരംഭകയാക്കി മാറ്റിയത്. നായയും വിവാഹവും? അതെന്ത് ബിസിനസ് എന്നല്ലേ? കേട്ടോളൂ...

'ജലകന്യക'യോ, പാപ്പുവ ന്യൂ ഗിനിയയിന്‍ തീരത്ത് അടിഞ്ഞത്? ഉത്തരമില്ലാതെ ശാസ്ത്രലോകം !

വിവാഹ ആഘോഷവുമായി ബന്ധപ്പെട്ട എന്തിനോടും തനിക്ക് ആവേശമുണ്ടെന്നാണ് ഒലിവിയ, ഡെയ്ലി സ്റ്റോറിനോട് പറഞ്ഞത്. വിവാഹത്തില്‍ പങ്കെടുക്കുകയും ആ ആഘോഷത്തില്‍ അലിഞ്ഞ് ചേരുകയും ചെയ്യുന്നത് വലിയ സന്തോഷം നല്‍കുന്നു. ഒപ്പം നായകളോട് വലിയ ഇഷ്ടവുമുണ്ട്. ഇവ രണ്ടും കോര്‍ത്തിണക്കുകയായിരുന്നു ഒലിവിയ ചെയ്തത്. അതായത്, വധുവിനോടൊപ്പം തുണയായി പോകുന്ന തോഴിയായി (Chaperone) അവള്‍ നായകളെ പരിശീലിപ്പിച്ചു. എന്നാല്‍, തനിക്ക് ഈ മേഖലയിൽ പരിചയമില്ലാത്തതിനാൽ ഇൻഡസ്ട്രിയിൽ ജോലി നേടുന്നത് ബുദ്ധിമുട്ടായിരുന്നെന്നും അവള്‍ പറയുന്നു. ഈ പ്രശ്നം പരിഹരിക്കാന്‍ ആദ്യം ചെയ്തത് റോയൽ ബൊട്ടാണിക് ഗാർഡൻ എഡിൻബർഗിൽ ഇവന്‍റ് സെയിൽസ് അസിസ്റ്റന്‍റായി ഒലീവിയ ജോലിയ്ക്ക് കയറുകയായിരുന്നു. മൂന്നാഴ്ച കൊണ്ട് വിവാഹങ്ങളെക്കുറിച്ചുള്ള അടിസ്ഥാന കാര്യങ്ങള്‍ മനസിലാക്കിയ ശേഷം ജോലി രാജിവച്ചു. തുടര്‍ന്ന് വധുക്കള്‍ക്ക് തുണയായി പോകുന്ന ചാപ്പറോണുകളായി അവള്‍ തന്‍റെ നായകളെ പരിശീലിപ്പിക്കുകയും അത്തരമൊരു സ്റ്റാര്‍ട്ട് അപ്പ് ആരംഭിക്കുകയും ചെയ്തു. 

സിസിടിവി ക്യാമറയില്‍ 'പ്രേതം', അലാറം മുഴങ്ങിയതിന് പിന്നാലെ കാര്യമന്വേഷിച്ച് പോലീസ്; വീഡിയോ പുറത്ത് വിട്ടു !

കഴിഞ്ഞ ജൂണിൽ തന്‍റെ സ്വപ്ന ബിസിനസ് ആരംഭിച്ചതിന് ശേഷം, ഒലീവിയ നാല് വിവാഹങ്ങളിൽ പങ്കെടുത്തു. ഓരോ വിവാഹത്തിനും അവള്‍ക്ക് 300 യൂറോയാണ് (ഏകദേശം 30,000 രൂപ) പ്രതിഫലം. വിവാഹങ്ങള്‍ ഇല്ലാത്ത ദിവസങ്ങളില്‍ അവള്‍ മറ്റ് നായകള്‍ക്ക് പരിശീലനം നല്‍ക്കുന്നു. “ഇതുവരെ ഓരോ നായയും നന്നായി പെരുമാറിയിട്ടുണ്ട്. അവർ ഇല്ലാത്ത ദിവസം ഞാൻ ഭയപ്പെടുന്നു, ” അവൾ കൂട്ടിച്ചേര്‍ക്കുന്നു. ഇതിനകം 2026 വരെയുള്ള വിവാഹ ബുക്കിംഗുകള്‍ കഴിഞ്ഞതായും ഒലിവിയ അവകാശപ്പെട്ടു. വിവാഹ വസ്ത്രങ്ങളില്‍ നില്‍ക്കുന്ന വധുക്കള്‍ക്കൊപ്പം തുണയായി തന്‍റെ നായകള്‍ നില്‍ക്കുന്ന കാഴ്ച ഏറെ സന്തോഷം തരുന്നതായും ഒലിവിയ കൂട്ടിചേര്‍ക്കുന്നു. ഒലിവിയയും അവളുടെ പങ്കാളിയും ഇലക്ട്രീഷ്യനുമായ കോനോറും വീട്ടിലേക്ക് ഒരു പുതിയ അതിഥിയെ സ്വാഗതം ചെയ്തു. 10 ആഴ്ച പ്രായമുള്ള ഹംഗേറിയൻ വിസ്‌ല നായ്ക്കുട്ടി ജിന്നിയായിരുന്നു അത്. അടുത്ത വിവാഹങ്ങള്‍ക്ക് ജിന്നി വധുവിന്‍റെ മോതിരം വഹിച്ച് നില്‍ക്കുന്നത് കാണാന്‍ ആഗ്രഹിക്കുന്നതായും അവള്‍ പറയുന്നു. 

ഐസ്‍ലാന്‍ഡ് സ്ത്രീകളെ വിവാഹം കഴിച്ചാല്‍ വിദേശ പുരുഷന്മാര്‍ക്ക് 4.16 ലക്ഷം രൂപയോ ?

Follow Us:
Download App:
  • android
  • ios