എന്നാലും എന്തിനാണ് അമിറ തന്നേക്കാൾ ഇരട്ടി പ്രായമുള്ള ഒരാളെ പ്രണയിച്ചതും ഒന്നിച്ച് ജീവിതം തുടങ്ങിയതും എന്നതാണ് സോഷ്യൽ മീഡിയയിൽ പലരുടേയും ആശങ്ക.

ഒരുപാട് പ്രായവ്യത്യാസമുള്ള കാമുകീകാമുകന്മാരും ദമ്പതികളുമൊന്നും ഇന്ന് പുതുമയല്ല. പ്രത്യേകിച്ച് പാശ്ചാത്യരാജ്യങ്ങളിൽ അനേകം പേരാണ് തങ്ങളുടെ ഇരട്ടിയിലധികം പ്രായമുള്ളവരെ പ്രണയിക്കുന്നതും വിവാഹം കഴിക്കുന്നതും എല്ലാം. അതുപോലെ തന്റെ ഇരട്ടിയോളം പ്രായമുള്ള ഒരാളെ പ്രണയിച്ചതിന്റെ പേരിൽ വലിയ പരിഹാസമേറ്റു വാങ്ങേണ്ടി വന്നിരിക്കയാണ് 23 -കാരിയായ ഒരു മോഡലിന്. 

അമിറ രജബ് എന്ന യുഎസ്സിൽ നിന്നുള്ള ഫിറ്റ്നെസ്സ് മോഡലാണ് 44 -കാരനായ ബ്രൈസ് വുഡിനെ പ്രണയിച്ചത്. ഇരുവരും എൻ​ഗേജ്ഡാണെന്നും റിപ്പോർട്ടുകൾ പറയുന്നു. ബ്രൈസ് വുഡ്ഡും ഫിറ്റ്നെസ്സ് കോച്ചാണ്. എന്നാൽ, വലിയ തരത്തിലാണ് ഓൺലൈനിൽ ആളുകൾ അമിറയെ ട്രോളുന്നത്. 

എന്നാൽ, അമിറയ്ക്ക് അതൊരു പ്രശ്നമല്ല. അമിറ പറയുന്നത് ശരിക്കും തങ്ങളുടെ ബന്ധത്തിൽ തനിക്കാണ് കൂടുതൽ പക്വത എന്നാണ്. അമിറയ്ക്ക് 21 വയസുള്ളപ്പോൾ 2022 -ലാണ് ഇരുവരുടെയും എൻ​ഗേജ്മെന്റ് നടന്നത്. ഇരുവരും നിരവധി ചിത്രങ്ങൾ തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ ഷെയർ ചെയ്യാറുണ്ട്. അതിൽ അമിറയോട് തനിക്കുള്ള സ്നേഹമത്രയും ബ്രൈസ് പ്രകടിപ്പിക്കാറുമുണ്ട്.

എന്നാലും എന്തിനാണ് അമിറ തന്നേക്കാൾ ഇരട്ടി പ്രായമുള്ള ഒരാളെ പ്രണയിച്ചതും ഒന്നിച്ച് ജീവിതം തുടങ്ങിയതും എന്നതാണ് സോഷ്യൽ മീഡിയയിൽ പലരുടേയും ആശങ്ക. അതുപോലെ ബ്രൈസിന് തന്റേതിന് അനുയോജ്യമായ പ്രായത്തിൽ ഒരാളെ കണ്ടെത്താൻ സാധിക്കാത്തത് എന്താണ് എന്നാണ് മറ്റ് ചിലരുടെ ആശങ്ക. അതേസമയം വേറെ കുറച്ചുപേർ പറഞ്ഞത് ഇത്രയും യം​ഗ് ആയിട്ടുള്ള അമിറയ്ക്ക് എന്താണ് ഈ ബന്ധം ശരിയാവില്ല എന്ന് തോന്നാത്തത് എന്നാണ്. 

പക്ഷേ, ഇങ്ങനെയൊക്കെയാണെങ്കിലും അവരുടെ ബന്ധത്തെ പിന്തുണക്കുന്നവരും അനേകം പേരുണ്ട്. അവരെ പിന്തുണച്ച് കൊണ്ട് നിരവധിപ്പേർ കമന്റുകളും ഇടാറുണ്ട്.