വാഹനങ്ങളുമായി ആളുകൾ അലഞ്ഞ് തിരിയുന്നത് തടയുന്നതിനും ഡ്രൈവർമാർ അനധികൃതമായി കാർ പാർക്കിംഗ് സൗകര്യങ്ങൾ ഉപയോഗിക്കുന്നതും നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായാണ് യുകെയിലെ എക്സൽ പാർക്കിംഗ് സർവീസസ് ഈ നിയമം കൊണ്ടുവന്നത്.


യുകെയിലെ ഫീതാംസ് ലെഷർ സെന്‍ററിൽ അനധികൃതമായി വാഹനം പാർക്ക് ചെയ്ത യുവതിക്ക് 11 ലക്ഷം രൂപ പിഴ. അനധികൃതമായി വാഹനം പാർക്ക് ചെയ്യുന്നവരെ നിയന്ത്രിക്കുന്നതിനായി നടപ്പിലാക്കിയ ഫൈവ് മിനിറ്റ് പാർക്കിംഗ് റൂൾ പ്രകാരമാണ് യുവതിയിൽ നിന്നും 11 ലക്ഷം രൂപ പിഴ ഈടാക്കിയത്. ഡർഹാമിലെ ഡാർലിംഗ്ടണിലെ ഹന്ന റോബിൻസൺ എന്ന യുവതിയാണ് തനിക്ക് നേരിടേണ്ടി വന്ന കനത്ത പിഴ കണ്ട് അമ്പരന്നു പോയത്. 

വാഹനങ്ങളുമായി ആളുകൾ അലഞ്ഞ് തിരിയുന്നത് തടയുന്നതിനും ഡ്രൈവർമാർ അനധികൃതമായി കാർ പാർക്കിംഗ് സൗകര്യങ്ങൾ ഉപയോഗിക്കുന്നതും നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായാണ് യുകെയിലെ എക്സൽ പാർക്കിംഗ് സർവീസസ് ഈ നിയമം കൊണ്ടുവന്നത്. ഉപഭോക്താക്കൾ പാർക്കിംഗ് സ്ഥലത്തെത്തി അഞ്ച് മിനിറ്റിനുള്ളിൽ പെർമിറ്റ് വാങ്ങണം എന്നാണ് പുതിയ നിയമം പറയുന്നത്. കാർ പാർക്കിലേക്കുള്ള പ്രവേശനം എഎന്‍പിആര്‍ ക്യാമറകൾ നിരീക്ഷിക്കുകയും പാർക്കിംഗ് പെർമിറ്റ് ഇല്ലാതെയാണ് വാഹനങ്ങൾ അകത്ത് കയറിയതെങ്കിൽ പാർക്ക് ചെയ്ത സമയത്തിന്‍റെ അടിസ്ഥാനത്തിൽ പിഴ ഈടാക്കുകയുമാണ് ചെയ്യുന്നത്. വാഹനം പാർക്കിംഗ് ഏരിയയിലേക്ക് പ്രവേശിക്കുന്നതിന്‍റെയും പുറത്തു കിടക്കുന്നതിന്‍റെയും സമയം റെക്കോർഡ് ചെയ്താണ് പിഴ തുക ഈടാക്കുന്നത്. 

സെക്കന്‍റുകൾക്കുള്ളിൽ 96,000 രൂപ നഷ്ടം; വാഹനങ്ങൾക്ക് ഹൈസെക്യൂരിറ്റി നമ്പർ പ്ലേറ്റ് രജിസ്‌ട്രേഷനെന്ന തട്ടിപ്പ്

2021 മുതൽ, ഹന്ന റോബിൻസന്‍റെ പേരില്‍ 67 അനധികൃത പാർക്കിംഗുകളാണ് റെക്കോർഡ് ചെയ്യപ്പെട്ടിട്ടുള്ളത്. ഓരോന്നിനും ഏകദേശം 170 പൗണ്ട് (18,000 രൂപ) ആണ് പിഴയായി ഈടാക്കിയിരിക്കുന്നത്. എന്നാൽ താൻ അനധികൃതമായി വാഹനം പാർക്ക് ചെയ്തതല്ലെന്നും പലപ്പോഴും പാർക്കിംഗിനായി എത്തുമ്പോൾ ഇന്‍റർനെറ്റ് കണക്ടിവിറ്റി ഇല്ലാത്തതിനാൽ തനിക്ക് പെർമിറ്റ് എടുക്കാൻ സാധിച്ചിരുന്നില്ലെന്നുമാണ് ഹന്ന പറയുന്നത്. ഇപ്പോൾ ഒരുമിച്ച് ഇത്രയും ഭീമമായ തുക പിഴയായി ഈടാക്കുന്നത് അംഗീകരിക്കാനാകില്ല എന്നും അവർ പറഞ്ഞു. അഞ്ച് മിനിറ്റ് പാർക്കിംഗ് റൂളിനെതിരെ വാഹന ഉടമകളുടെ ഭാഗത്ത് നിന്നും വലിയ വിയോജിപ്പാണ് ഇപ്പോൾ ഉയരുന്നത്.

'എന്തു കൊണ്ടാണ് ഓരോ നോട്ടിലും ഗാന്ധിജി ചിരിക്കുന്നത്?' മുഴുവന്‍ മാര്‍ക്കും നേടിയ കുട്ടിയുടെ ഉത്തരം വൈറല്‍