അപേക്ഷിച്ചതിന് തൊട്ടുപിന്നാലെ, റിക്രൂട്ടർ ആണെന്ന് പരിചയപ്പെടുത്തിയ ഒരാളിൽ നിന്ന് അമീഷയ്ക്ക് ഒരു ഇമെയിൽ ലഭിച്ചു. ഇമെയിൽ വിലാസം കോ-ഓപ്പറേറ്റിന്റെ ഡൊമെയ്‌നിന്റേതിന് സമാനമായിരുന്നു. ചെറിയ ചില വ്യത്യാസമേ ഉണ്ടായിരുന്നുള്ളൂ.

ഉയർന്ന മാർക്കോടെ ബിരുദം നേടിയ ഇന്ത്യൻ വംശജയായ യുവതിക്ക് ജോലി തട്ടിപ്പിലൂടെ നഷ്ടമായത് ലക്ഷങ്ങൾ. ബിസിനസ് ഇൻസൈഡറിന്റെ റിപ്പോർട്ട് പ്രകാരം $4,300 (ഏകദേശം 3,81,522 രൂപ) ആണ് യുവതിക്ക് തട്ടിപ്പിൽ നഷ്ടപ്പെട്ടത്. 26 -കാരിയായ അമീഷ ദത്തയാണ് 4.0 GPA -യോടെ പഠനം പൂർത്തിയാക്കി രണ്ട് വർഷത്തിന് ശേഷം ലിങ്ക്ഡ്ഇൻ ലിസ്റ്റിംഗ് വഴി തട്ടിപ്പുകാരുടെ ഇരയായത്.

2023 -ലാണ് സംഭവം. അന്ന് ഡെട്രോയിറ്റിൽ താമസിക്കുകയായിരുന്ന അമീഷ സീസണൽ ഫിലിം പ്രൊഡക്ഷനിൽ ജോലി ചെയ്യുന്നുണ്ടായിരുന്നു. പാർട്ട് ടൈം റിമോട്ട് ജോലിക്ക് കൂടി വേണ്ടി അന്വേഷിക്കുന്ന സമയത്താണ് ഒക്ലഹോമയിലെ ഒരു സ്കൂൾ ഡിസ്ട്രിക്റ്റിന്റെ കോൺട്രാക്ടറായ ഫൈവ് സ്റ്റാർ ഇന്റർലോക്കൽ കോപ്പറേറ്റീവ് കമ്പനിയിൽ ട്രാൻസ്ക്രിപ്ഷൻ ജോലിക്കായി ആളെ ആവശ്യമുണ്ട് എന്ന് ലിങ്ക്ഡ്ഇനിൽ ഒരു പരസ്യം കാണുന്നത്. അത് ശരിക്കുള്ള പരസ്യമാണ് എന്ന് തന്നെ അമീഷ കരുതി. മൊത്തത്തിൽ ഇതേക്കുറിച്ചെല്ലാം പരിശോധിച്ച ശേഷം അവൾ അതിന് അപേക്ഷിക്കാൻ തന്നെ തീരുമാനിക്കുകയായിരുന്നു.

അപേക്ഷിച്ചതിന് തൊട്ടുപിന്നാലെ, റിക്രൂട്ടർ ആണെന്ന് പരിചയപ്പെടുത്തിയ ഒരാളിൽ നിന്ന് അമീഷയ്ക്ക് ഒരു ഇമെയിൽ ലഭിച്ചു. ഇമെയിൽ വിലാസം കോ-ഓപ്പറേറ്റിന്റെ ഡൊമെയ്‌നിന്റേതിന് സമാനമായിരുന്നു. ചെറിയ ചില വ്യത്യാസമേ ഉണ്ടായിരുന്നുള്ളൂ. ഒക്ലഹോമയിൽ അങ്ങനെയുണ്ടാവുമെന്ന് പറഞ്ഞ് അവളത് തള്ളിക്കളഞ്ഞു. ഇന്റർവ്യൂവിനുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ റിക്രൂട്ടർ അവളോട് ആവശ്യപ്പെടുകയും പിന്നീട് ആ ജോലി അവൾക്കുള്ളതാണ് എന്ന് വാക്ക് പറയുകയും ചെയ്തു.

എംപ്ലോയ്മെന്റ് കോൺട്രാക്ടിലും സംശയം ഒന്നും തോന്നിയില്ല. അമീഷയുടെ അമ്മയും അത് പരിശോധിക്കുകയും പ്രശ്നമൊന്നും ഇല്ല എന്ന് വിലയിരുത്തുകയും ചെയ്തതാണ്. ജോലിക്ക് ചേരുന്നതിന്റെ, ID.me വഴി തന്റെ അമീഷയോട് റിക്രൂട്ടർ അയച്ച $4,300 -ത്തിന്റെ ചെക്ക് ഉപയോഗിച്ച് പ്രത്യേക സോഫ്റ്റ്‌വെയർ ഉള്ള ഒരു ലാപ്‌ടോപ്പ് വാങ്ങാൻ നിർദ്ദേശിച്ചു. അവൾ ആ പണം കച്ചവടക്കാരന് അയക്കുകയും ലാപ്ടോപ്പ് അയക്കാൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ, ദിവസങ്ങൾ കഴിഞ്ഞിട്ടും ലാപ്‍ടോപ്പ് വന്നില്ല. ആ ചെക്ക് വ്യാജമായിരുന്നു എന്നും പിന്നീട് കണ്ടെത്തി. അപ്പോഴാണ് പറ്റിക്കപ്പെട്ടതായി അമീഷ തിരിച്ചറിയുന്നത്.

ഈ അനുഭവം ആദ്യം തന്നിൽ ദേഷ്യമുണ്ടാക്കിയെന്നും പിന്നീട് അപമാനം തോന്നിയെന്നും അമീഷ പറയുന്നു. പിന്നീട് അവൾ ഓക്ലഹോമ കോപ്പറേറ്റീവ് കമ്പനിയുമായി ബന്ധപ്പെട്ടപ്പോൾ ഇത്തരത്തിലുള്ള ഒരുപാട് തട്ടിപ്പുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട് എന്നാണ് അറിയാൻ കഴിഞ്ഞത്. മാസങ്ങൾക്കുശേഷം, അവളുടെ പേരിൽ തട്ടിപ്പുകാർ നികുതി റിട്ടേണുകൾ സമർപ്പിച്ചിട്ടുണ്ടെന്നും ഇന്റേണൽ റവന്യൂ സർവീസ് അമീഷയെ അറിയിച്ചു. ഈ ആളുകൾ എന്നിൽ നിന്ന് പണം മാത്രമല്ല, എന്റെ ഐഡന്റിറ്റിയും മോഷ്ടിക്കാൻ ശ്രമിക്കുകയായിരുന്നു എന്നും അമീഷ പറഞ്ഞു.

എന്തായാലും, തട്ടിപ്പുകാരെ പിടിക്കാനായില്ല. ഈ അനുഭവത്തിന്റെ വെളിച്ചത്തിൽ അമീഷ പിന്നീട് നിയമം പഠിക്കാനായി ചേർന്നു.