Asianet News MalayalamAsianet News Malayalam

26 മിനിറ്റ് നീണ്ടുനിൽക്കുന്ന കുളി, താൻ വെള്ളം പാഴാക്കുന്നുവെന്ന് പങ്കാളി, ഇത് ശരിയാണോ, ചോദ്യവുമായി യുവതി

താൻ മൂന്നോ നാലോ ദിവസം കൂടുമ്പോഴാണ് ഇങ്ങനെ കുളിക്കുന്നത്. വർക്ക് ഫ്രം ഹോം ആയതിനാൽ തന്നെ ദിവസവും കുളിക്കേണ്ടി വരാറില്ല. എന്നിട്ടാണ് ഇങ്ങനെ പറയുന്നത് എന്നും യുവതി പറയുന്നുണ്ട്.

woman post partner accused her off 26 minutes ling bath wasting water
Author
First Published Aug 25, 2024, 1:17 PM IST | Last Updated Aug 25, 2024, 1:17 PM IST

ആളുകൾ തങ്ങൾക്ക് ആശങ്ക തോന്നുന്ന പല കാര്യങ്ങളും പങ്കുവയ്ക്കുകയും അഭിപ്രായം ആരായുകയും ചെയ്യുന്ന സോഷ്യൽ മീഡിയാ പ്ലാറ്റ്‍ഫോമാണ് റെഡ്ഡിറ്റ്. അടുത്തിടെ റെഡ്ഡിറ്റിൽ ഒരു യുവതി പങ്കുവച്ച പോസ്റ്റ് അങ്ങനെ ഒന്നായിരുന്നു. എന്നാൽ, അവർക്ക് പറയാനുണ്ടായിരുന്നത് അവരുടെ പങ്കാളിയെ കുറിച്ചായിരുന്നു. താൻ കുളിച്ച് കുളിച്ച് വെള്ളം പാഴാക്കുന്നുവെന്ന് പങ്കാളി ആരോപിക്കുന്നു എന്നാണ് യുവതി പറയുന്നത്. 

26 മിനിറ്റ് നേരമെടുത്താണ് താൻ കുളിക്കുന്നത്. അത് വെള്ളം പാഴാക്കലാണ് എന്നാണ് പങ്കാളി ആരോപിക്കുന്നത് എന്നാണ് യുവതി പറയുന്നത്. താൻ നീണ്ടു കനം കൂടിയ മുടിയുള്ള ഒരു സ്ത്രീയാണ്. മൊത്തം കുളിക്കുക എന്നാൽ ദേഹവും മുഖവും കഴുകുക, മുടി കഴുകുക, മുടി കണ്ടീഷണറിടുക എന്നതെല്ലാമാണ് എന്നും യുവതി വിവരിക്കുന്നുണ്ട്. 26 മിനിറ്റ് നേരം കുളിക്കാൻ എടുക്കുകയാണ് എന്നും വെള്ളം പാഴാക്കുകയാണ് എന്ന് പങ്കാളി ആരോപിച്ചു എന്നും യുവതി പറയുന്നു. 

താൻ മൂന്നോ നാലോ ദിവസം കൂടുമ്പോഴാണ് ഇങ്ങനെ കുളിക്കുന്നത്. വർക്ക് ഫ്രം ഹോം ആയതിനാൽ തന്നെ ദിവസവും കുളിക്കേണ്ടി വരാറില്ല. എന്നിട്ടാണ് ഇങ്ങനെ പറയുന്നത് എന്നും യുവതി പറയുന്നുണ്ട്. നിരവധിപ്പേരാണ് യുവതിയുടെ പോസ്റ്റിനോട് പ്രതികരിച്ചിരിക്കുന്നത്. ഒരു സാധാരണ കുളിക്ക് തന്നെ വലിയ സമയമെടുക്കും. അപ്പോൾ പിന്നെ നീണ്ടു കനം കൂടിയ മുടിയടക്കം കഴുകി കുളിക്കുന്നതിന് എത്ര നേരം വേണ്ടി വരും, നിങ്ങളെടുക്കുന്നത് ശരിക്കും ചെറിയ സമയമാണ് എന്നാണ് പലരും പറഞ്ഞിരിക്കുന്നത്. 

യുവതിയുടെ പങ്കാളി പറഞ്ഞിരിക്കുന്നത് ശരിക്കും അസംബന്ധം തന്നെ എന്നും പലരും പോസ്റ്റിനോടുള്ള പ്രതികരണമായി കമന്റ് ചെയ്തിട്ടുണ്ട്. 

Latest Videos
Follow Us:
Download App:
  • android
  • ios