Asianet News MalayalamAsianet News Malayalam

'ലൈം​ഗികത്തൊഴിലിൽ നിന്നും രക്ഷപ്പെട്ടു, പക്ഷേ, ഈ കൊറോണക്കാലത്ത് ജീവിക്കാനെന്ത് ചെയ്യും?' അനുഭവം

അടുത്തുള്ളൊരു നഗരത്തിലേക്കാണ് അയാള്‍ ആദ്യം എന്നെ കൊണ്ടുപോയത്. പിന്നീട് പുനെയിലേക്ക് കൊണ്ടുപോയി. അവിടെയെത്തിയ അയാളെന്നെ ഒരു വേശ്യാലയത്തില്‍ വിറ്റുകളഞ്ഞു. 

woman rescued from brothel
Author
Jaynagar, First Published Jul 7, 2021, 1:56 PM IST

കൊറോണ ലോകത്തെല്ലായിടത്തും ജനങ്ങളുടെ കാര്യം ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. ഇന്ത്യയുടെ അനുഭവവും മറിച്ചല്ല. നിരവധി പേരാണ് വരുമാന മാർ​ഗങ്ങൾ നിലച്ച് ദാരിദ്ര്യത്തിലേക്കും പട്ടിണിയിലേക്കും വീണിരിക്കുന്നത്. ഇവിടെ ഒരു സ്ത്രീ ചതിയിലൂടെ വേശ്യാലയത്തിലേക്ക് എത്തിച്ചേർന്നതാണ്. മാസങ്ങളോളം അവിടെ കഷ്ടപ്പെട്ടു. ഒടുവിൽ അവരെ അവിടെ നിന്നും രക്ഷപ്പെടുത്തി. എന്നാൽ, തുടർന്നും എങ്ങനെ ജീവിതം മുന്നോട്ട് പോകുമെന്ന് അറിയാതെ ഉഴറുകയാണ് അവർ. ആ അനുഭവം വായിക്കാം. 

ഞാന്‍ വരുന്നത് സൗത്ത് 24 പാര്‍ഗനസിലെ ജയ്നഗറില്‍ നിന്നാണ്. എനിക്ക് 27 വയസായി. അഞ്ച് വര്‍ഷം മുമ്പ് എന്‍റെ ഭര്‍ത്താവ് മരിച്ചു. അതോടെ സ്വന്തം വീട്ടിലേക്ക് മടങ്ങിപ്പോവാനും നിര്‍ബന്ധിതയായി. 

എന്‍റെ അച്ഛന്‍ ഒരു കൂലിപ്പണിക്കാരനായിരുന്നു. എന്നെയും മക്കളെയും നോക്കാന്‍ അച്ഛന്‍ വല്ലാതെ കഷ്ടപ്പെട്ടു. അച്ഛനെ എങ്ങനെയെങ്കിലും സഹായിക്കണം എന്ന് എനിക്കുണ്ടായിരുന്നു. ഒരിക്കല്‍ നാത്തൂനൊപ്പം ആശുപത്രിയില്‍ പോയതായിരുന്നു ഞാന്‍. അവിടെ വച്ച് ഒരാളെ കാണുകയും സംസാരിക്കുകയും ചെയ്തു. അയാള്‍ എനിക്ക് വേണ്ടി ഒരു ജോലി ശരിയാക്കിത്തരാമെന്ന് സംഭാഷണത്തിനിടയില്‍ പറഞ്ഞു. അത് അച്ഛനൊരു സഹായകമാകുമെന്നും കുട്ടികളെ വളര്‍ത്താന്‍ ഉപകരിക്കുമെന്നും ഞാന്‍ കരുതി. 

അടുത്തുള്ളൊരു നഗരത്തിലേക്കാണ് അയാള്‍ ആദ്യം എന്നെ കൊണ്ടുപോയത്. പിന്നീട് പുനെയിലേക്ക് കൊണ്ടുപോയി. അവിടെയെത്തിയ അയാളെന്നെ ഒരു വേശ്യാലയത്തില്‍ വിറ്റുകളഞ്ഞു. മാസങ്ങളോളം ഞാനവിടെ കഴിഞ്ഞു. അവസാനം 'ബന്ധന്‍ മുക്ത്' എന്ന് സംഘടനയിലുള്ള ഒരുപറ്റം സാമൂഹിക പ്രവര്‍ത്തകരാണ് എന്നെ അവിടെ നിന്നും രക്ഷിച്ചത്. 

ഗോരൺബോസ് ഗ്രാം ബികാസ് കേന്ദ്ര എന്ന അവരുടെ ഉപദേശക സംഘടനയുടെ ഭാഗമായിരുന്നു അവർ. പിന്നീട് പൂനെ പൊലീസിനെ സമീപിച്ചു. അവർ 2018 നവംബറിൽ വേശ്യാലയത്തിൽ റെയ്ഡ് നടത്തി എന്നെയും എന്നെപ്പോലെ കടത്തിക്കൊണ്ടുവന്ന മറ്റ് അഞ്ച് പെൺകുട്ടികളെയും രക്ഷപ്പെടുത്തി. 

എന്നാൽ, കൊവിഡ് 19 ഞങ്ങളെയാകെ തകർത്തിരുന്നു. 60,000 പലിശയ്ക്കെടുക്കുകയായിരുന്നു. അതിനി എങ്ങനെ തിരിച്ചടക്കും എന്ന് അറിയില്ല. മറ്റൊരു വരുമാന മാർ​ഗവുമില്ല. 
 

Follow Us:
Download App:
  • android
  • ios