അവർ പോരാട്ടം തുടർന്നു. അങ്ങനെ സ്വന്തം വീട്ടിലേക്ക് വരികയും വിദ്യാഭ്യാസം പൂർത്തിയാക്കുകയും ചെയ്തു. തിരികെ ഭർത്താവിന്റെ വീട്ടിലെത്തിയപ്പോൾ അച്ഛനെ പോലെ ഒരു ടീച്ചറാകണമെന്ന മോഹം തോന്നിത്തുടങ്ങി.

വിദ്യാഭ്യാസത്തിന് മനുഷ്യരുടെ ജീവിതത്തിൽ വലിയ പ്രാധാന്യമുണ്ട്. നല്ലൊരു ജോലി നേടാൻ സഹായിക്കും എന്നതിലുമുപരിയായി വ്യക്തിത്വവികാസത്തിനും അത് വലിയ സംഭാവന ചെയ്യും. എന്തായാലും, ഒരുകാലത്ത് സ്ത്രീകൾക്ക് വിദ്യാഭ്യാസം എന്നത് സ്വപ്നം പോലും കാണാൻ സാധിക്കാത്ത ഒന്നായിരുന്നു. എന്നാൽ, ആ സാഹചര്യങ്ങളോടെല്ലാം പടവെട്ടി വിദ്യാഭ്യാസമെന്ന സ്വപ്നം നേടിയെടുക്കുന്നവരുണ്ട്. അത്തരത്തിലുള്ള ഒരു സ്ത്രീയെ കുറിച്ചാണ് ഇത്. ദിവ്യ എന്ന യുവതിയാണ് എക്സിൽ (ട്വിറ്ററിൽ) തന്റെ അമ്മയെ കുറിച്ചുള്ള ഈ കുറിപ്പ് ഷെയർ ചെയ്തിരിക്കുന്നത്. അമ്മയ്ക്ക് പിറന്നാൾ ആശംസിച്ചുകൊണ്ടാണ് കുറിപ്പ്.

അതിൽ പറയുന്നത് പ്രകാരം, ദിവ്യയുടെ അമ്മ ജനിച്ചത് 1938 -ൽ യുപിയിലെ ഒരു ചെറിയ ഗ്രാമത്തിൽ ഒരു പ്രധാനാധ്യാപകന്റെ മകളായിട്ടാണ്. കുടുംബത്തിലെ ആദ്യത്തെ പെൺകുട്ടിയായിരുന്നു അവർ. അവരെ പഠിക്കാനായി കുടുംബം പ്രോത്സാഹിപ്പിച്ചു. പതിനേഴാം വയസ്സിൽ, അവരുടെ വിവാഹം കഴിഞ്ഞു. വിദ്യാഭ്യാസത്തിന് പകരം രാഷ്ട്രീയത്തിനും അധികാരത്തിനും വില കല്പിക്കുന്ന ഒരു കുടുംബത്തിലെ അംഗത്തെയാണ് അവൾ വിവാഹം കഴിച്ചത്.

Scroll to load tweet…

പക്ഷേ അവൾ ധൈര്യം സംഭരിച്ച് തനിക്ക് വിദ്യാഭ്യാസം പൂർത്തിയാക്കണമെന്ന് പറഞ്ഞു (അന്ന് പന്ത്രണ്ടാം ക്ലാസ് വരെ). പക്ഷേ, ആരും പ്രോത്സാഹിപ്പിച്ചില്ല. പക്ഷേ അവർ പോരാട്ടം തുടർന്നു. അങ്ങനെ സ്വന്തം വീട്ടിലേക്ക് വരികയും വിദ്യാഭ്യാസം പൂർത്തിയാക്കുകയും ചെയ്തു. തിരികെ ഭർത്താവിന്റെ വീട്ടിലെത്തിയപ്പോൾ അച്ഛനെ പോലെ ഒരു ടീച്ചറാകണമെന്ന മോഹം തോന്നിത്തുടങ്ങി. പക്ഷേ, വലിയ എതിർപ്പായിരുന്നു ഭർത്താവിന്റെ വീട്ടിൽ നിന്നും നേരിട്ടത്. അവർ പക്ഷേ ​ഗർഭിണിയാണ് എന്നത് വകവയ്ക്കാതെ ഒരു ടീച്ചിം​ഗ് പ്രോ​ഗ്രാമിന് ചേർന്നു. ഭർത്താവിന്റെ വീട്ടിൽ നിന്നും പുസ്തകം കത്തിച്ചു. ഉപദ്രവിച്ചു. എന്നിട്ടും അവർ തളർന്നില്ല. വൈകാതെ അവർ ഒരു അധ്യാപികയായി ഒരു അമ്മയും.

അധ്യാപനത്തിൽ നിന്നും കിട്ടുന്ന പണം മുഴുവനും അമ്മായിഅപ്പൻ എടുത്തു. പക്ഷേ, അവർക്ക് ഒറ്റ നിബന്ധനയേ ഉണ്ടായിരുന്നുള്ളൂ. മക്കൾക്ക് വിദ്യാഭ്യാസം നൽകണം. അവർ മക്കൾക്ക് വിദ്യാഭ്യാസം നൽകി. ഭർത്താവിന്റെ സഹോദരങ്ങൾക്കും. ഒരു ചെറിയ സ്ത്രീ അന്ന് പുരുഷന്മാരുടെ മുന്നിൽ ഉറച്ചുനിന്നു, അവളുടെ കുടുംബത്തിന്റെ വിധി തന്നെ മാറ്റിമറിച്ചു. ഇന്ന് ഇതൊരു ചെറിയ കാര്യമായി തോന്നിയേക്കാം. എന്നാൽ, അന്ന് അത് അങ്ങനെ ആയിരുന്നില്ല. തന്റെ അമ്മ ഒരു സൂപ്പർവുമണാണ് എന്നാണ് ദിവ്യയുടെ പോസ്റ്റിൽ പറയുന്നത്. റിയൽ ഹീറോ എന്നാണ് പലരും പോസ്റ്റിന്റെ കമന്റുകളിൽ ദിവ്യയുടെ അമ്മയെ വിശേഷിപ്പിച്ചത്.