മാസം ലഭിക്കുന്ന 2.67 ലക്ഷം രൂപയിൽ 1.80 ലക്ഷം രൂപ നേരിട്ട് തന്റെ SIP -കളിലേക്ക് പോകുന്നുവെന്നാണ് അൻഹാദ് പറയുന്നത്. ശേഷം ബാക്കിവരുന്ന 87,000 രൂപയിൽ നിന്നും പുറത്തുനിന്നുള്ള ഭക്ഷണം കഴിക്കൽ, സുഹൃത്തുക്കളെ കാണൽ, സെൽഫ് കെയർ തുടങ്ങിയ കാര്യങ്ങൾ ചെയ്യുന്നു.
ഇൻസ്റ്റഗ്രാമിൽ വിവിധ തരത്തിലുള്ള പോസ്റ്റുകൾ ശ്രദ്ധിക്കപ്പെടാറുണ്ട്. അങ്ങനെ ഒരു യുവതി ഷെയർ ചെയ്ത പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. അതിൽ പറയുന്നത് അവളുടെ പ്രതിമാസ ശമ്പളവും അവൾക്ക് വരുന്ന ചെലവുകളും ആണ്. എന്നാൽ, സോഷ്യൽ മീഡിയയിൽ പലർക്കും അത് വിശ്വസിക്കാനായില്ല.
സോബോ ഗേൾ എന്നാണ് യുവതി സ്വയം വിശേഷിപ്പിക്കുന്നത്. സൗത്ത് മുംബൈയിലാണ് അവൾ താമസിക്കുന്നത്. മാർക്കറ്റിംഗ് പ്രൊഫഷണലായ അൻഹാദ് എന്ന യുവതി പറയുന്നത് പ്രതിമാസം 2.67 ലക്ഷം രൂപ താൻ സമ്പാദിക്കുന്നുണ്ട് എന്നാണ്.
തന്റെ പ്രതിമാസ ചെലവുകളെക്കുറിച്ചും അവർ വിശദമായി പറയുന്നുണ്ട്. ഇന്ത്യയിൽ പണത്തെക്കുറിച്ച് സംസാരിക്കുന്നത് നിഷിദ്ധമാണെന്നും അത് അങ്ങനെ ആയിരിക്കരുത് എന്നും കൂടി അവൾ പറയുന്നു. താൻ മാതാപിതാക്കൾക്കൊപ്പമാണ് താമസിക്കുന്നത്. അതിനാൽ തന്നെ വാടകയ്‌ക്കോ പലചരക്ക് സാധനങ്ങൾക്കോ പണം നൽകേണ്ടി വരുന്നില്ല എന്നും അവൾ വീഡിയോയിൽ വ്യക്തമാക്കി.
മാസം ലഭിക്കുന്ന 2.67 ലക്ഷം രൂപയിൽ 1.80 ലക്ഷം രൂപ നേരിട്ട് തന്റെ SIP -കളിലേക്ക് പോകുന്നുവെന്നാണ് അൻഹാദ് പറയുന്നത്. ശേഷം ബാക്കിവരുന്ന 87,000 രൂപയിൽ നിന്നും പുറത്തുനിന്നുള്ള ഭക്ഷണം കഴിക്കൽ, സുഹൃത്തുക്കളെ കാണൽ, സെൽഫ് കെയർ തുടങ്ങിയ കാര്യങ്ങൾ ചെയ്യുന്നു. ജൂണിൽ തനിക്കുവന്ന ഏറ്റവും വലിയ ചെലവ് പുറത്ത് നിന്നും ഭക്ഷണം കഴിക്കലായിരുന്നു- 16,000 രൂപയായി എന്നും അവൾ പറയുന്നു. അടുത്തതായി സിനിമകൾ, പുറത്ത് പോവുക തുടങ്ങിയ രസകരമായ കാര്യങ്ങൾക്ക് വേണ്ടിയാണ് ചെലവഴിച്ചത്. 8,500 രൂപ ചെലവഴിച്ചുവെന്നും അത് ഒറ്റരാത്രി പുറത്തുപോയതിന്റെ മാത്രം ഫലമാണ് എന്നും അവൾ പറയുന്നു.
കൂടാതെ, ഗ്രൂമിംഗിനായി 8,500 രൂപ, സ്വിഗ്ഗിയിൽ 3,400 രൂപ, പുസ്തകങ്ങൾക്ക് 1,300 രൂപ, ടെന്നീസിനായി 600 രൂപ, ഊബറിൽ 600 രൂപ എന്നിങ്ങനെ ചെലവഴിച്ചതായും അൻഹാദ് പറയുന്നു. എന്നിട്ടും 47,000 രൂപ ബാക്കിയുണ്ടെന്നും അത് ഒരു മിസ്റ്ററി ഫണ്ടിലേക്ക് നിക്ഷേപിക്കുന്നു എന്നും അവൾ പറഞ്ഞു.
അൻഹാദിന്റെ വീഡിയോ വൈറലായതിന് പിന്നാലെ നിരവധിപ്പേരാണ് അവിശ്വസനീയമാണ് ഇത് എന്ന് കമന്റുകൾ നൽകിയിരിക്കുന്നത്. എന്നാൽ, അവൾ ന്യൂയോർക്കിൽ ഒരു കമ്പനിയിലാണ് ജോലി ചെയ്തിരുന്നത്. ഇപ്പോൾ ഇന്ത്യയിലിരുന്ന് അതേ കമ്പനിക്ക് വേണ്ടിയാണ് ജോലി ചെയ്യുന്നത്. ഡോളറിലാണ് ശമ്പളം എന്നും പലരും കമന്റുകളിൽ പറഞ്ഞിട്ടുണ്ട്.


