സാരിയാണ് ഇരുവരുടേയും വേഷം. മുന്നിലായി ഒരു ക്യാമറാമാൻ നിന്ന് എങ്ങനെ ഡാൻസ് ചെയ്യണം എന്ന് യുവതികൾക്ക് കാണിച്ചു കൊടുക്കുന്നതും കാണാം.

80 മില്ല്യൺ ആളുകൾ കണ്ടുകഴിഞ്ഞ ഒരു വീഡിയോ. സുന്ദരികളായ രണ്ട് യുവതികളുടെ ഡാൻസ്. ചുവട് വയ്ക്കുന്നത് ബോളിവുഡ് പോപ്പുലർ ട്രാക്കായ ബഡി മുഷ്കിലിന്. വീഡിയോ പകർത്തിയിരിക്കുന്നത് ജപ്പാനിൽ നിന്നാണ്. എന്നാൽ, വീഡിയോയിൽ സകല അറ്റൻഷനും കൊണ്ടുപോയ ഒരാളുണ്ട് അത് യുവതികളുടെ ഡാൻസ് പകർത്തുന്ന ക്യാമറമാനാണ്. അതേ, ഒരുപക്ഷേ ഈ വീഡിയോ വൈറലായി മാറാനും കാരണം ഈ ക്യാമറാമാന്റെ പ്രകടനം തന്നെയാവണം. വീഡിയോയുടെ കമന്റുകൾ മുഴുവനും യുവാവിനെ പുകഴ്ത്തിക്കൊണ്ടുള്ളതാണ്.

syuzo_film എന്ന യൂസറാണ് വീഡിയോ ഇൻസ്റ്റ​ഗ്രാമിൽ ഷെയർ ചെയ്തിരിക്കുന്നത്. വീ‍ഡിയോയിൽ കാണുന്നത് ജപ്പാനിലെ ഒരു റോഡാണ്. അവിടെയാണ് രണ്ട് യുവതികൾ ബഡി മുഷ്കിലിന് ചുവടുകൾ വയ്ക്കുന്നത്. സാരിയാണ് ഇരുവരുടേയും വേഷം. മുന്നിലായി ഒരു ക്യാമറാമാൻ നിന്ന് എങ്ങനെ ഡാൻസ് ചെയ്യണം എന്ന് യുവതികൾക്ക് കാണിച്ചു കൊടുക്കുന്നതും കാണാം.

അതും വളരെ കൃത്യമായ ചുവടുകളാണ് യുവാവ് കാണിച്ചു കൊടുക്കുന്നത്. യുവാവിന്റെ മെയ്വഴക്കത്തോടെയുള്ള ഡാൻ‌സ് കണ്ടാൽ ആരായാലും കയ്യടിച്ചു പോകും എന്ന കാര്യത്തിൽ യാതൊരു സംശയവും ഇല്ല. പിന്നീട്, യുവതികൾ മാത്രമായി ഡാൻസ് ചെയ്യുന്ന, യുവാവ് പകർത്തിയിരിക്കുന്ന ദൃശ്യങ്ങളും വീഡിയോയിൽ കാണാമായിരുന്നു. എന്നാൽ, ക്യാമറാമാനായ യുവാവിനെ കുറിച്ചാണ് ആളുകളുടെ കമന്റുകൾ ഏറെയും.

View post on Instagram

ക്യാമറാമാനാണ് ശ്രദ്ധ മുഴുവനും നേടിയത് എന്നായിരുന്നു ചിലരുടെ കമന്റുകൾ. ക്യാമറാമാൻ ഒരു രക്ഷയുമില്ല, വേറെ ലെവലാണ് എന്നായിരുന്നു മറ്റ് ചിലരുടെ അഭിപ്രായം. ഞാൻ ക്യാമറമാനെ മാത്രമാണ് നോക്കിയത് എന്നായിരുന്നു മറ്റ് ചിലർ കുറിച്ചിരിക്കുന്നത്. അതേസമയം തന്നെ, ഇതുപോലെയുള്ള അനേകം വീഡിയോകൾ നേരത്തെയും യുവാവ് ഷെയർ ചെയ്തിട്ടുണ്ട്.