Asianet News MalayalamAsianet News Malayalam

വെള്ളം മാത്രമല്ല, സു​ഗന്ധ ജലവും മദ്യവും ഒഴുകുന്ന നദികളുമുണ്ട് ലോകത്ത്, അറിയാമോ?

വെള്ളത്തിന് പകരം സുഗന്ധ ജലവും എന്തിന് മദ്യം വരെ ഒഴുകുന്ന നദികളുണ്ട് നമ്മുടെ ലോകത്ത്. അത്തരം വ്യത്യസ്തമായ ചില നദികളെ പരിചയപ്പെടാം. 

world has not only water but also rivers flowing with Perfume water and alcohol bkg
Author
First Published Mar 23, 2024, 3:06 PM IST


സാധരണയായി നദികളിലൂടെ ഒഴുകി വരുന്നത് എന്താണ്? ശുദ്ധ ജലം. ഇപ്പോ ചിലപ്പോള്‍ വെള്ളം മോശമാകും. എന്നൊക്കെയാകും നിങ്ങളുടെ ഉത്തരം. എന്നാല്‍, വെള്ളത്തിന് പകരം സുഗന്ധ ജലവും എന്തിന് മദ്യം വരെ ഒഴുകുന്ന നദികളുണ്ട് നമ്മുടെ ലോകത്ത്. അത്തരം വ്യത്യസ്തമായ ചില നദികളെ പരിചയപ്പെടാം. 

വിയറ്റ്നാമിലെ പെർഫ്യൂം നദി

വിയറ്റ്നാമിലെ പ്രശസ്തമായ ഒരു നദിയാണ് ഹുറോങ് (Hương River), പെർഫ്യൂം നദി (Perfume River) എന്നാണ് ഹുറോങ് എന്ന പേരിനർഥം. ശരത്കാലത്ത് ഈ നദിയിലെ ജലത്തിന് നല്ല പെർഫ്യൂം പോലുള്ള സുഗന്ധമായിരിക്കും.  80 കിലോമീറ്ററോളം നീളമുള്ള ഹുറോങ് നദി ഒഴുകുന്നത് വിയറ്റ്നാമിലെ മധ്യ പ്രവിശ്യയായ തുര തിൻഹ്യൂവിലൂടെയാണ്. നദി കടന്നുവരുന്ന പൊക്കമുള്ള പ്രദേശങ്ങളിലെ കാടുകളിൽ പൂത്തുനിൽക്കുന്ന ചില മരങ്ങളിൽ നിന്നുള്ള പൂക്കളാണ് നദിക്ക് ഈ സുഗന്ധം നൽകുന്നത്.  നദീതീരത്തെ ഒരു പട്ടണമായ ഹ്യുവിലുള്ളവരാണ് ഈ നദിക്ക് ഹുറോങ് അഥവാ പെർഫ്യൂം നദിയെന്ന പേര് നൽകിയത്.

മദ്യം ഒഴുകിയ അരുവി

ഹവായിയിലെ ഒരു ദ്വീപായ ഓഹുവിൽ ഒരു അരുവിയുണ്ട്. വൈപിയോ എന്ന ചെറുനദിയിലേക്ക് ചെന്നു ലയിക്കുന്ന ഈ അരുവിയിൽ നിന്ന് ഒരു ദിവസമുണ്ടായ മദ്യഗന്ധം നാട്ടുകാർ ശ്രദ്ധിക്കുകയും അധികാരികളെ അറിയിക്കുകയും ചെയ്തു. തുടർന്ന് നടത്തിയ പരിശോധനയിൽ അരുവിയിലെ ജലത്തിൽ ആൽക്കഹോളിന്‍റെ അളവ് 1.2 ശതമാനമാണെന്ന് കണ്ടെത്തി.  അരുവിയിലെ ജലത്തിൽ .04 ശതമാനം പഞ്ചസാരയും അടങ്ങിയിട്ടുണ്ടെന്നും കണ്ടെത്തി. ഒടുവിൽ അന്വേഷണം എത്തി നിന്നത് അരുവിക്ക് സമീപമുള്ള ഒരു ഡിസ്റ്റിലറിയിലാണ്. ഇവിടെ നിന്നുള്ള മാലിന്യങ്ങളും മലിനജലവും വഹിക്കുന്ന ഒരു പൈപ്പ് പൊട്ടി അരുവിയിൽ കലർന്നതാണ് അരുവിയെ മദ്യപ്പുഴയാക്കിയത്.

ന​ഗ്ന വ്യായാമം; തങ്ങളുടെ ആരോഗ്യകരമായ ദാമ്പത്യത്തിന്‍റെ രഹസ്യം അതാണെന്ന് ദമ്പതികൾ, വൈറല്‍ വീഡിയോ കാണാം

കട്ടൻചായ പോലെ കറുത്ത വെള്ളമുള്ള നദി

ആഫ്രിക്കൻ രാജ്യം കോംഗോയിലെ (ഡമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ) കോംഗോ നദിയുടെ കൈവഴിയായ റുക്കി നദി (Ruki River) ലോകത്തിലെ ഏറ്റവും കറുത്ത ജലാശയങ്ങളിൽ ഒന്നാണ്. സ്വിറ്റ്സർലൻഡിലെ ഇടിഎച്ച് സൂറിച്ച് സർവകലാശാലയിൽ നിന്നുള്ള ഗവേഷകർ നടത്തിയ പഠനത്തിലാണ്, ഈ നദിയിലെ വെള്ളത്തിന് ഇത്രയും കറുപ്പ് നിറത്തിന് കാരണം എന്തെന്ന് കണ്ടെത്തിയത്. ചുറ്റുമുള്ള മഴക്കാടുകളിൽ നിന്ന് ഉയർന്ന അളവിൽ അലിഞ്ഞുചേരുന്ന ജൈവവസ്തുക്കളിൽ നിന്നാണ് നദിയിലെ വെള്ളത്തിന് നിറം ലഭിക്കുന്നതെന്നാണ് പഠന ഫലം പറയുന്നത്. കട്ടൻചായ പോലെയുള്ള വെള്ളമെന്നാണ് റുക്കിയുടെ ജലത്തെ ശാസ്ത്രജ്ഞർ വിശേഷിപ്പിക്കുന്നത്.

സ്വന്തം തുടയിൽ നിന്നും എടുത്ത തൊലിയിൽ നിർമ്മിച്ച ചെരുപ്പ് അമ്മയ്ക്ക് സമ്മാനിച്ച് മകൻ

ഏറ്റവും പഴക്കമുള്ള ജലമുള്ള നദി

കാനഡയിലെ, ഒൺടാരിയോയിൽ സ്ഥിതി ചെയ്യുന്ന ഖനിയാണ് കിഡ്സ് ക്രീക്ക്. 1963 ലാണ് ഇത് പ്രവർത്തനം ആരംഭിച്ചത്. ഈ ഖനിയിലാണ് ലോകത്തിലെ ഏറ്റവും പഴക്കമുള്ള ജലമെന്ന് 2009 -ൽ ശാസ്ത്രജ്ഞർ കണ്ടെത്തിയിരുന്നു. ബാർബറ ലോളർ എന്ന, ടൊറന്‍റോ സർവകലാശാലയിലെ ഭൗമശാസ്ത്രജ്ഞയാണ് ഈ പഴക്കമുള്ള ജലം കണ്ടെത്തിയത്. ലോകത്തിലെ ഏറ്റവും ആഴമുള്ള ചെമ്പ്–സിങ്ക് ഖനിയാണ് കിഡ്സ് ക്രീക്ക്.  1992 മുതൽ കിഡ് ക്രീക്കിൽ ഇവർ സന്ദർശനം നടത്തിയിരുന്നു. എന്നാൽ 17 വർഷങ്ങൾക്കിപ്പുറം നടത്തിയ സന്ദർശനത്തിൽ ഈ ജലം ലോളറുടെ ശ്രദ്ധയിൽ പെട്ടു. ഖനിയിൽ ഭൗമനിരപ്പിൽ നിന്ന് മൂന്ന് കിലോമീറ്ററോളം താഴ്ചയിലായിരുന്നു ഇതു സ്ഥിതി ചെയ്തത്. മൂക്ക് എരിഞ്ഞുപോകുന്ന മട്ടിൽ ദുർഗന്ധമുള്ള ജലത്തിന്‍റെ സാംപിളുകൾ പരിശോധനയ്ക്ക് അയച്ചപ്പോഴാണ് ഇതിന്‍റെ പ്രായം കണക്കാക്കപ്പെട്ടത്. 150 മുതൽ 260 വരെ കോടി വർഷം പഴക്കമുള്ളതാണ് ഈ ജലമെന്ന് പഠനം പറയുന്നു. 

'തള്ള് തള്ള് തല്ലിപ്പൊളി വണ്ടി...'; അമേഠിയിൽ ട്രെയിൻ എഞ്ചിൻ തള്ളി നീക്കുന്ന റെയിൽവേ തൊഴിലാളികളുടെ വീഡിയോ വൈറൽ
 

Follow Us:
Download App:
  • android
  • ios