Asianet News MalayalamAsianet News Malayalam

'ലോകത്തിലെ ഏറ്റവും നിര്‍ഭാഗ്യവാന്‍മാരായ  കവര്‍ച്ചക്കാര്‍' പിടിയില്‍

'ലോകത്തിലെ ഏറ്റവും നിര്‍ഭാഗ്യവാന്‍മാരായ കവര്‍ച്ചക്കാര്‍'-ബ്രിട്ടീഷ് പൊലീസ് ആ കളളന്‍മാരെ വിശേഷിപ്പിക്കുന്നത് ഇങ്ങനെയാണ്. കവര്‍ച്ചയുടെ കഥയറിഞ്ഞാലും ആരും പറഞ്ഞുപോവും, ഇതുപോരൊവസ്ഥ ഒരു കവര്‍ച്ചക്കാര്‍ക്കും വരല്ലേ എന്ന്. 

Worlds unluckiest burglars  arrested
Author
London, First Published Jan 9, 2021, 2:12 PM IST

'ലോകത്തിലെ ഏറ്റവും നിര്‍ഭാഗ്യവാന്‍മാരായ കവര്‍ച്ചക്കാര്‍'-ബ്രിട്ടീഷ് പൊലീസ് ആ കളളന്‍മാരെ വിശേഷിപ്പിക്കുന്നത് ഇങ്ങനെയാണ്. കവര്‍ച്ചയുടെ കഥയറിഞ്ഞാലും ആരും പറഞ്ഞുപോവും, ഇതുപോരൊവസ്ഥ ഒരു കവര്‍ച്ചക്കാര്‍ക്കും വരല്ലേ എന്ന്. 

ബ്രിട്ടനിലെ മിഡില്‍പോര്‍ട്ടിലാണ് സംഭവം. രണ്ട് കള്ളന്‍മാര്‍ ഒരു കടയില്‍ കവര്‍ച്ചയ്ക്ക് കയറിയതായിരുന്നു. അതിനിടയില്‍ ഒരു കവര്‍ച്ചക്കാരന്റെ പോക്കറ്റിലുള്ള മൊബൈല്‍ ഫോണ്‍ അറിയാതെ അമര്‍ന്നുപോയി. അതോടെ ഫോണില്‍നിന്നും ഒരു കോള്‍ പോയി. പോയത്, പൊലീസിനെ വിളിക്കാനുള്ള 999 എന്ന നമ്പറിലാണ്. 

പൊലീസുകാര്‍ ഫോണ്‍ എടുത്തു. കവര്‍ച്ചക്കാരുടെ സംസാരവും പ്ലാനും വിശദമായി കേട്ടുമനസ്സിലാക്കിയ സ്റ്റഫോര്‍ഡ്‌ഷെയര്‍ പൊലീസ് ഉടന്‍ തന്നെ സ്ഥലത്തെത്തി. സ്വയം മറന്ന് കവര്‍ച്ചയില്‍ മുഴുകിയ കള്ളന്‍മാരെ ഉടലോടെ അവര്‍ കസ്റ്റഡിയില്‍ എടുത്തു. പൊലീസ് വന്നത് എങ്ങനെ എന്നറിയാത്ത കവര്‍ച്ചക്കാരോട് പൊലീസ് തന്നെയാണ് ഈ കഥ പറയുന്നത്. സ്‌റ്റോക് ഓണ്‍ ട്രെന്റ് മേഖലയിലുള്ള 49, 42 വയസ്സുള്ള കവര്‍ച്ചക്കാര്‍ക്കാണ് സ്വന്തം ഫോണ്‍ തന്നെ മുട്ടന്‍ പണി കൊടുത്തത്. 

'ഹോം എലോണ്‍' എന്ന സിനിമയിലെ നിര്‍ഭാഗ്യവാന്‍മാരായ കള്ളന്‍മാരെ പോലെയാണ് ഇവരെന്നാണ് പൊലീസ് വിശേഷിപ്പിച്ചത്. ഏറ്റവും നിര്‍ഭാഗ്യവാന്‍മാരായ രണ്ട് കവര്‍ച്ചക്കാര്‍ പിടിയില്‍' എന്നാണ് ചീഫ് ഇന്‍സ്‌പെക്ടര്‍ ജോണ്‍ ഓവന്‍ ട്വിറ്ററില്‍ ഇവരെ വിശേഷിപ്പിക്കുന്നത്. ട്വീറ്റിനൊപ്പം, ആ സിനിമയിലെ ഒരു ജിഫ് ഇമേജും കൂടി ഷെയര്‍ ചെയ്തു, അദ്ദേഹം. 

201ഭ-ലാണ് ഇതുപോലെ രസകരമായ ഒരു അറസ്റ്റ് നടന്നത്. അന്ന് ഫ്രാന്‍സില്‍ മക്‌ഡൊണാള്‍ഡ്‌സില്‍ കവര്‍ച്ചയ്ക്ക് കയറിയ രണ്ടു കള്ളന്‍മാര്‍ക്കാണ് അക്കിടി പറ്റിയത്. കൈത്തോക്കും പിടിച്ചു എല്ലാവരെയും വിറപ്പിക്കും വിധം അലറിക്കൊണ്ട് കയറിയ അവരെ അകത്ത് കാത്തിരുന്നത് അവിടെയിരുന്ന് ഭക്ഷണം കഴിക്കുകയായിരുന്ന സായുധരായ 11 അംഗ അര്‍ദ്ധസൈനികരായിരുന്നു. അതോടെ തീര്‍ന്നു, എല്ലാം.

Follow Us:
Download App:
  • android
  • ios