ബുള്ളറ്റ് ട്രെയിനിൽ 'പൊരിഞ്ഞ ഇടി'; ഷോയുടെ ടിക്കറ്റ് വിറ്റത് 30 മിനിറ്റില്‍ !
സാമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധനേടിയ മത്സരത്തിന്‍റെ വീഡിയോ ദൃശ്യങ്ങളിൽ യാത്രക്കാർ വളരെ ആവേശത്തോടെ മത്സരം വീക്ഷിക്കുന്നതും ഇരുമത്സരാർത്ഥികളെയും പ്രോത്സാഹിപ്പിക്കുന്നതും കാണാം. ഓടുന്ന ട്രെയിനിൽ ഒരുപക്ഷേ ഇതാദ്യമായിരിക്കാം ഇങ്ങനെയൊരു മത്സരം.

ജപ്പാനിലെ ബുള്ളറ്റ് ട്രെയിനിൽ ഡബ്യുഡബ്യുഇ (WWE) ശൈലിയിൽ റെസ്‌ലിംഗ് മത്സരം. വ്യത്യസ്തമായ ഈ ആശയത്തിലൂടെ കാണികളെ കയ്യിൽ എടുത്തത് ടോക്കിയോ ആസ്ഥാനമായുള്ള ഡിഡിടി പ്രോ-റെസ്‌ലിംഗ് ടീമാണ്. 75 -ഒളം യാത്രക്കാർ നിറഞ്ഞ ബുള്ളറ്റ് ട്രെയിനിലെ ഒരു ബോഗിയില്‍ നടത്തിയ മത്സരത്തിന്‍റെ ടിക്കറ്റുകൾ 30 മിനിറ്റ് കൊണ്ടാണ് വിറ്റു പോയത്. മിനോരു സുസുക്കി, സാൻഷിറോ തകാഗി എന്നീ താരങ്ങൾ തമ്മിൽ നടന്ന മത്സരം അമ്പരപ്പോടെ തൊട്ടടുത്തിരുന്ന് വീക്ഷിക്കുന്ന കാണികളുടെ ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. തിങ്കളാഴ്ച ടോക്കിയോയിൽ നിന്ന് നഗോയയിലേക്കുള്ള ഷിൻകാൻസെൻ ബുള്ളറ്റ് ട്രെയിനിലാണ് ഈ പൊരിഞ്ഞ അടി നടന്നതെന്ന് ഔട്ട്ലെറ്റ് റിപ്പോർട്ട് ചെയ്തു.
സാമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധിക്കപ്പെട്ട മത്സരത്തിന്‍റെ വീഡിയോ ദൃശ്യങ്ങളിൽ യാത്രക്കാർ വളരെ ആവേശത്തോടെ മത്സരം വീക്ഷിക്കുന്നതും ഇരുമത്സരാർത്ഥികളെയും പ്രോത്സാഹിപ്പിക്കുന്നതും കാണാം. ഓടുന്ന ട്രെയിനിൽ ഒരുപക്ഷേ ഇതാദ്യമായിരിക്കാം ഇങ്ങനെയൊരു മത്സരം സംഘടിപ്പിക്കുന്നത്. അരമണിക്കൂർ നേരത്തോളം മത്സരം നീണ്ടുനിന്നെന്ന് ദ ടെലഗ്രാഫ് റിപ്പോർട്ട് ചെയ്തു.
'നായ്ക്കൾ' എന്ന് സ്വയം വിശേഷിപ്പിക്കുന്നവരുടെ സംഗമം; പങ്കെടുത്തത് ആയിരത്തിലധികം പേർ !
വിദേശികളോട് കടല്‍ വിഭവത്തിന് 83,000 രൂപ ഈടാക്കി; പിന്നാലെ ട്വിസ്റ്റ് !
ജപ്പാനിലെ ഏറ്റവും ജനപ്രിയമായ കായിക ഇനങ്ങളിൽ ഒന്നാണ് പ്രൊഫഷണൽ റെസ്ലിംഗ്. ഹൾക്ക് ഹോഗൻ മുതൽ കുർട്ട് ആംഗിൾ വരെ ജനഹൃദയങ്ങളിൽ ഇടംപിടിച്ച നിരവധി റെസ്ലിങ് താരങ്ങളാണ് ജപ്പാനിലുള്ളത്. സമീപ വർഷങ്ങളിൽ, രാജ്യത്തിന്‍റെ പരമ്പരാഗത കായിക വിനോദമായ സുമോ ഗുസ്തിയിലുള്ള താൽപ്പര്യവും ഇവിടെയെത്തുന്ന വിനോദസഞ്ചാരികൾക്കിടയിൽ വർദ്ധിച്ചിട്ടുണ്ട്. സുമോ ഗുസ്തി കാണുന്നതിനായി ഓരോ വർഷവും ജപ്പാനിലേക്ക് എത്തുന്ന വിദേശ വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ വലിയ വർദ്ധനവ് ഉണ്ടായിട്ടുണ്ടെന്നാണ് ജപ്പാനിലെ ടൂറിസം മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർ അവകാശപ്പെടുന്നത്. കഴിഞ്ഞ മാസം, ടോക്കിയോയിലെ ഒരു റെസ്റ്റോറന്‍റിൽ സംഘടിപ്പിച്ച സുമോഗുസ്തി മത്സരം നിരവധി ആളുകളുടെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക