Asianet News MalayalamAsianet News Malayalam

അതിമനോഹരമായ ദ്വീപ്, ലക്ഷക്കണക്കിന് രൂപ നൽകാമെന്ന് പറഞ്ഞാലും താമസിക്കില്ലെന്ന് ജനങ്ങൾ, കാരണം

അടുത്തിടെ ഈ ദ്വീപിന്റെ ഒരു ചിത്രം ഓൺലൈനിൽ പ്രചരിച്ചിരുന്നു. അതിൽ ദ്വീപിന്റെ ഇപ്പോഴത്തെ അവസ്ഥ കാണാം.

Ynys Gorad Goch no one wants to live in this island reason rlp
Author
First Published Nov 21, 2023, 8:57 PM IST

തികച്ചും ഏകാന്തത നിറഞ്ഞ ഒരു കൊച്ചുദ്വീപ്. അവിടെ മനോഹരമായ ഒരു വീട്ടിൽ താമസിക്കാൻ ആ​ഗ്രഹമില്ലാത്തവർ ചുരുക്കമായിരിക്കും. നോർത്ത് വെയിൽസിലുള്ള Ynys Gorad Goch -ന്റെ ചുറ്റുമുള്ള കാഴ്ചകളൊക്കെ കാണുമ്പോൾ ചിലപ്പോൾ നമുക്ക് അങ്ങനെ തോന്നും. അവധിക്കാലം ആഘോഷിക്കാനെങ്കിലും അവിടെ താമസിക്കാനായെങ്കിൽ എന്ന്. അത്രയേറെ മനോഹരമാണ് ഇവിടം. എന്നാൽ, ഇന്ന് ഇതിന്റെ ചുറ്റുപാടുമുള്ള ആളുകൾ പറയുന്നത് ലക്ഷക്കണക്കിന് രൂപ നൽകാമെന്ന് പറഞ്ഞാലും ഞങ്ങളവിടെ താമസിക്കാൻ തയ്യാറാവില്ല എന്നാണ്. 

വെയിൽസിലെ ഗ്വിനെഡിൽ നിന്ന് ആംഗ്ലെസിയെ വേർതിരിക്കുന്ന മെനായ് കടലിടുക്കിലാണ് ഈ ദ്വീപ്. 400 വർഷത്തിലധികം കാലം ഈ ദ്വീപ് മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് അനുയോജ്യമായ ഇടമായിരുന്നു. എന്നാൽ, ദ്വീപ് ഒരു സ്വകാര്യ ഉടമസ്ഥതയിലാണ്. അത് ഇപ്പോൾ അങ്ങേയറ്റം മോശം അവസ്ഥയിലാണ് എന്നാണ് പറയുന്നത്. വെള്ളം കയറി വരുന്നത് തടുക്കുന്നതിന് വേണ്ടി കെട്ടിപ്പൊക്കിയ മതിലുകളടക്കം സകലതും വെള്ളത്തിലാണ്. 

അടുത്തിടെ ഈ ദ്വീപിന്റെ ഒരു ചിത്രം ഓൺലൈനിൽ പ്രചരിച്ചിരുന്നു. അതിൽ ദ്വീപിന്റെ ഇപ്പോഴത്തെ അവസ്ഥ കാണാം. വേലിയേറ്റ സമയത്ത് ഈ പ്രദേശത്ത് മുഴുവനും വെള്ളമായിരിക്കും. നോർത്ത് വെയ്ൽസ് ലൈവ് പ്രകാരം ഫെബ്രുവരി 22 -ന് 8.03 മീറ്ററാണ് ഈ വർഷം ഇവിടെ രേഖപ്പെടുത്തിയിരിക്കുന്ന ഏറ്റവും ഉയർന്ന വേലിയേറ്റം. ഇതൊന്നും കൂടാതെ ഇടയ്‌ക്കിടെയുള്ള കൊടുങ്കാറ്റും വെള്ളപ്പൊക്കവും ജലനിരപ്പ് 11.2 മീറ്ററോളം ഉയർത്തുകയും ചെയ്തു. ഈ ദുരന്തങ്ങളെല്ലാമാണ് ഇവിടേക്ക് മാറാൻ ജനങ്ങൾ മടിക്കുന്നതിന്റെ കാരണം. 

Ynys Gorad Goch no one wants to live in this island reason rlp

ദ്വീപിലെ വീടിന്റെ താഴത്തെ നിലകൾ നിർമ്മിച്ചിരിക്കുന്നത് ചുവന്ന ക്വാറി ടൈലുകൾ കൊണ്ടാണ്. താഴത്തെ നിലകളെല്ലാം കോൺക്രീറ്റാണ് എന്നും മത്സ്യത്തൊഴിലാളി കുടുംബത്തിൽ നിന്നുള്ള ഒരു പ്രദേശവാസി പറയുന്നു. ഇവിടെയെല്ലാം കടലിൽ നിന്നുള്ള വെള്ളം കേറുമെന്നും അത് പിന്നീട് വൃത്തിയാക്കേണ്ടി വരുമെന്നും അയാൾ പറയുന്നു. അതേസമയം മറ്റൊരാൾ ചോദിക്കുന്നത് ഇത്തരമൊരു ദുരവസ്ഥയിൽ കഴിയാൻ ആരാണ് ഇഷ്ടപ്പെടുക എന്നാണ്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Follow Us:
Download App:
  • android
  • ios