Asianet News MalayalamAsianet News Malayalam

12 -ാം വയസ് മുതൽ കഠിനാധ്വാനം, മാതാപിതാക്കൾക്ക് സ്വപ്നഭവനം വാങ്ങിനൽകി 22 -കാരൻ

ജീവിതത്തിൽ ചെയ്തിട്ടുള്ള ഒട്ടുമിക്ക കാര്യങ്ങളും തന്റെ മാതാപിതാക്കളെ സന്തോഷിപ്പിക്കാൻ വേണ്ടിയുള്ളതായിരുന്നുവെന്ന് ആദം വിശദീകരിച്ചു. 

youtuber son gifted parents their dream home
Author
Ireland, First Published Apr 13, 2022, 3:47 PM IST

അയർലൻഡി(Ireland)ലെ ഏറ്റവും ജനപ്രിയമായ യൂട്യൂബർ(YouTuber)മാരിൽ ഒരാളാണ് ആദം ബീൽസ്(Adam Beales). മൂന്ന് ദശലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള ആ 22 -കാരൻ തന്റെ മാതാപിതാക്കൾക്ക് ഒരു വിശേഷപ്പെട്ട സമ്മാനം നൽകുകയുണ്ടായി. എന്താണെന്നല്ലേ? ഒരു വീട്. അവന്റെ മാതാപിതാക്കൾ ഏറ്റവും കൂടുതൽ സ്വപ്‍നം കണ്ടതാണ് ഈ വീട്. അവരുടെ സ്വപ്‍നമന്ദിരം തന്നെ, അതും ഈ ചെറുപ്രായത്തിൽ വാങ്ങി നല്കാൻ അവന് സാധിച്ചു. അവരുടെ ഈ ആഗ്രഹം സഫലമാക്കാൻ 12 വയസ്സ് മുതൽ അവൻ കഠിനാധ്വാനം ചെയ്യുന്നു. അച്ഛനും അമ്മയ്ക്കും ഇത്ര വലിയ ഒരു സർപ്രൈസ് കൊടുക്കാൻ പറ്റിയതിന്റെ സന്തോഷത്തിലാണ് അവൻ.
 
2020 ജനുവരിയിലാണ് മാതാപിതാക്കൾക്ക് അവരുടെ സ്വപ്ന ഭവനം ആദം ബീൽസ് സമ്മാനിച്ചത്. എന്നാൽ, പകർച്ചവ്യാധി കാരണം അവർക്ക് ഉടൻ വീട്ടിലേക്ക് താമസം മാറാൻ കഴിഞ്ഞില്ല. എന്നാൽ, നിയന്ത്രങ്ങൾ എല്ലാം എടുത്ത് മാറ്റിയപ്പോൾ, ബീൽസ് അവരെ അവിടേക്ക് കൊണ്ടുവന്നു. ഒരു വർഷത്തിലേറെയായി മാതാപിതാക്കൾ ഒരു വീട് വാങ്ങാൻ നോക്കുന്നു. ഈ വീട് അവർക്ക് കണ്ട് ഇഷ്ടപ്പെട്ടെങ്കിലും വാങ്ങാൻ സാധിച്ചില്ല. അതിനാൽ ആദം അത് രഹസ്യമായി വാങ്ങി. കുറച്ച് ഫർണിച്ചറുകളും വാങ്ങി. സംഭവം ഹൃദയസ്പർശിയായ ഒരു വീഡിയോയിലൂടെ ആരാധകരുമായി അവൻ പങ്കിട്ടു. "ഇത് എനിക്ക് വളരെ പ്രത്യേകതയുള്ളതാണ്. ഞാൻ എന്റെ അമ്മയ്ക്കും അച്ഛനും ഒരു പുതിയ വീട് വാങ്ങുകയാണ്" വീഡിയോവിൽ ആദം പറഞ്ഞു.

അവൻ മാതാപിതാക്കളെയും ഇളയ സഹോദരനെയും കണ്ണുകൾ മൂടിക്കെട്ടി വീടിനുള്ളിൽ കൊണ്ട് വന്ന് നിർത്തി. തുടർന്ന് കണ്ണിന്റെ കെട്ടഴിച്ചപ്പോൾ അച്ഛൻ ചോദിച്ചു, "നീ വീടു വാങ്ങിയോ?" ഇതിന് ആദം മറുപടി പറഞ്ഞു, "ഇത് നിങ്ങൾക്കാണ്!" ആദമിന്റെ അമ്മ ഇത് കേട്ട് പൊട്ടിക്കരഞ്ഞു കൊണ്ട് അവനെ ആലിംഗനം ചെയ്തു. "എനിക്ക് ഈ വീട് അറിയാം. ഇത് നമ്മൾ വന്ന് കണ്ടിട്ടുണ്ട്. എന്റെ ഹൃദയമിടിപ്പ് കൂടുന്നു" അവന്റെ അച്ഛൻ പറഞ്ഞു. അവർക്ക് സന്തോഷം അടക്കാനായില്ല.  

ജീവിതത്തിൽ ചെയ്തിട്ടുള്ള ഒട്ടുമിക്ക കാര്യങ്ങളും തന്റെ മാതാപിതാക്കളെ സന്തോഷിപ്പിക്കാൻ വേണ്ടിയുള്ളതായിരുന്നുവെന്ന് ആദം വിശദീകരിച്ചു. ഇത്തരമൊരു പ്ലാറ്റ്‌ഫോമോ, ഫോളോവേഴ്സോ ഇല്ലാതെ തനിക്ക് ഒരിക്കലും ഇതൊന്നും നേടാൻ കഴിയില്ലെന്നും യൂട്യൂബർ വീഡിയോയിൽ സമ്മതിക്കുന്നു. "യൂട്യൂബ് എനിക്കായി നിരവധി അവസരങ്ങൾ നല്കിയിട്ടുണ്ട്. ഇത് വഴി എന്റെ കുടുംബത്തെ ഇത്രയധികം സഹായിക്കാൻ കഴിയുമെന്ന് ഞാൻ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. നിങ്ങൾ കാരണമാണ് ഞാൻ ഈ അവസ്ഥയിൽ എത്തിയത്. നിങ്ങൾ എന്റെ വീഡിയോകൾ കാണുന്നു, ഇഷ്ടപ്പെടുന്നു, പങ്കിടുന്നു. സാധ്യമായ എല്ലാ വിധത്തിലും നിങ്ങൾ എന്നെ പിന്തുണയ്ക്കുന്നു. അതിന് ഞാൻ നന്ദി പറയാൻ ആഗ്രഹിക്കുന്നു, കാരണം നിങ്ങളില്ലാതെ അക്ഷരാർത്ഥത്തിൽ ഇതൊന്നും ഇല്ല" ആദം കൂട്ടിച്ചേർത്തു.


 

Follow Us:
Download App:
  • android
  • ios