Asianet News MalayalamAsianet News Malayalam

യുവതികള്‍ക്കൊപ്പം പാക് മുന്‍ഗവര്‍ണറുടെ കിടപ്പറ ദൃശ്യങ്ങള്‍; പാക്കിസ്താനില്‍ നീലച്ചിത്ര വിവാദം

വീഡിയോകളെ കുറിച്ച് സുബൈര്‍ പ്രതികരിച്ചത് അത് വ്യാജമാണ് എന്ന് പറഞ്ഞുകൊണ്ടായിരുന്നു. ആത്മാര്‍ത്ഥതയോടും ഉത്തരവാദിത്വത്തോടും രാജ്യത്തെ സേവിക്കുന്നയാളാണ് താന്‍. ഇതിന് പിന്നിലാരായിരുന്നാലും ഇത് അങ്ങേയറ്റം ലജ്ജിപ്പിക്കുന്ന പ്രവൃത്തിയായിപ്പോയി സുബൈര്‍ പറയുന്നു. 

Zubair Umar leaked video controversy in Pakistan
Author
Pakistan, First Published Sep 30, 2021, 4:06 PM IST

പാകിസ്ഥാനില്‍ ഇപ്പോള്‍ ചില വീഡിയോകളെ (videos) ചൊല്ലി വലിയ വിവാദം നടക്കുകയാണ്. പാകിസ്ഥാന്‍ മുസ്ലിംലീഗ് നവാസ് ശരീഫ് വിഭാഗത്തിന്‍റെ നേതാവും സിന്ധ് മുന്‍ ഗവര്‍ണറുമായ മുഹമ്മദ് സുബൈര്‍ ഉമറി (Mohammad Zubair Umar ) -ന്‍റേതാണ് വിവാദമായിരിക്കുന്ന നഗ്നവീഡിയോ. യുവതികളോടൊപ്പം നക്ഷത്രഹോട്ടലില്‍ നിന്നുള്ള വീഡിയോകളാണ് പ്രചരിക്കുന്നത്. ഏതാനും മിനിറ്റുകള്‍ മാത്രം ദൈര്‍ഘ്യമുള്ള ഒന്നിലധികം യുവതികളൊത്തുള്ള വീഡിയോകളാണ് പ്രചരിക്കുന്നത്. 

രാജ്യത്തെ പ്രധാന രാഷ്ട്രീയനേതാക്കളിലൊരാളും ഇമ്രാന്‍ ഖാന്‍ മന്ത്രിസഭയിലെ അംഗവുമായ അസദ് ഉമറിന്‍റെ സഹോദരന്‍ കൂടിയാണ് സുബൈര്‍. വീഡിയോകളെ കുറിച്ച് സുബൈര്‍ പ്രതികരിച്ചത് അത് വ്യാജമാണ് എന്ന് പറഞ്ഞുകൊണ്ടായിരുന്നു. ആത്മാര്‍ത്ഥതയോടും ഉത്തരവാദിത്വത്തോടും രാജ്യത്തെ സേവിക്കുന്നയാളാണ് താന്‍. ഇതിന് പിന്നിലാരായിരുന്നാലും ഇത് അങ്ങേയറ്റം ലജ്ജിപ്പിക്കുന്ന പ്രവൃത്തിയായിപ്പോയി. പക്ഷേ, ഇത് കൊണ്ടൊന്നും തളരില്ല. താനിനിയും പാകിസ്ഥാന്‍റെ നന്മയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്നും സുബൈര്‍ പറയുന്നു. 

കറാച്ചിയിലുള്ള ഒരു പഞ്ചനക്ഷത്രഹോട്ടലാണ് വീഡിയോയിലെന്ന് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, സുബൈര്‍ താമസിച്ച അവാരി ഹോട്ടല്‍ മാനേജ്മെന്‍റ് ഹോട്ടലില്‍ ഹിഡന്‍ ക്യാമറകളില്ലെന്നും അതിഥികളുടെ സ്വകാര്യതയെ തങ്ങള്‍ മാനിക്കുന്നു എന്നുമാണ് വിശദീകരണം നല്‍കിയത്. മറിയം നവാസ് ആണ് ഈ വീഡിയോ പുറത്ത് വന്നതിന് പിന്നിലെന്ന് ചില ആരോപണങ്ങളുണ്ടായിരുന്നു. 

അതേസമയം പാകിസ്ഥാൻ മുസ്ലിം ലീഗ് നവാസ് (പിഎംഎൽ-എൻ) വൈസ് പ്രസിഡന്റ് മറിയം നവാസ്, സുബൈർ ഉമറിനും ഭാര്യയ്ക്കും നേരെ വർഷങ്ങളായി ഭീഷണികൾ തുടരുന്നു എന്ന് പറഞ്ഞു. വീഡിയോയ്ക്ക് പിന്നിലെ സത്യമെന്താണ് എന്ന് സുബൈറിനും അല്ലാഹുവിനും മാത്രമേ അറിയൂ. എന്ത് തന്നെയായാലും ഒരാളുടെ സ്വകാര്യ വീഡിയോ പ്രചരിപ്പിക്കുന്നത് മോശമാണ്. തന്റെയും പിതാവ് നവാസ് ഷെരീഫിന്റെയും വക്താവായി സുബൈർ തന്നെ തുടരും എന്നും മറിയം നവാസ് പറയുന്നു. 


 

Follow Us:
Download App:
  • android
  • ios