ന്യൂയോര്‍ക്ക്: നിങ്ങള്‍ക്ക് ഒരു പാട്ടിന്‍റെ ട്യൂണ്‍ അറിയാം, ചിലപ്പോള്‍ ഒരു വാക്ക് അറിയാം. എന്നാല്‍ പാട്ട് ഏതെന്ന് അറിയില്ല. ഇപ്പോള്‍ ഇതാ ഇതിന് പരിഹാരം കണ്ട് ഗൂഗിള്‍. ഗൂഗിള്‍  ആപ്പില്‍ പുതിയ ഗംഭീര ഫീച്ചറാണ് ഗൂഗിള്‍ അവതരിപ്പിച്ചിരിക്കുന്നത്.

നിങ്ങള്‍ ഗാനത്തിന്‍റെ ട്യൂണോ, രണ്ട് വരിയോ ഗൂഗിള്‍ സെര്‍ച്ച് ആപ്പില്‍ ഒന്ന് മൂളിയാല്‍ ഉടന്‍ പാട്ട് ഗൂഗിള്‍ കണ്ടുപിടിച്ചു തരും. ഇപ്പോള്‍ ആന്‍ഡ്രോയ്ഡ്, ഐഒഎസ് ഉപയോക്താക്കള്‍ക്ക് ഈ ഫീച്ചര്‍ ലഭിക്കും. ഗൂഗിള്‍ അസിസ്റ്റന്‍റില്‍ പോയി “search a song” എന്ന ഓപ്ഷന്‍ എടുത്തും പാട്ടുകളെ ഇങ്ങനെ സെര്‍ച്ച് ചെയ്യാം.

എന്നാല്‍ ഈ സെര്‍ച്ചിന് ഗൂഗിള്‍ പറയുന്ന ആക്യൂറസി റൈറ്റ് 50 ശതമാനമാണ്. ചിലപ്പോള്‍ പ്രദേശിക ഭാഷയിലെ ഗാനങ്ങളില്‍ ഇതിലും കുറവ് കാര്യക്ഷമതയെ തുടക്കത്തില്‍ ലഭിക്കൂ എന്നാണ് ടെക് സൈറ്റുകളുടെയും അഭിപ്രായം. ആന്‍ഡ്രോയ്ഡില്‍ നിലവില്‍ 20 ഭാഷകളില്‍ ഈ ഫീച്ചര്‍ ലഭിക്കും എന്നാണ് ഗൂഗിള്‍ പറയുന്നത്.