Asianet News MalayalamAsianet News Malayalam

മദ്യനിര്‍മ്മാണത്തിനിടെയുണ്ടാവുന്ന കാര്‍ബണ്‍ പുറംതള്ളല്‍ തടയാന്‍ 'പായല്‍ വിദ്യ'യുമായി ബിയര്‍ കമ്പനി

ബിയര്‍ നിര്‍മ്മാണത്തിന് വേണ്ടിയുള്ള പുളിപ്പിക്കല്‍ പുരോഗമിക്കുമ്പോഴാണ് വ്യാപകമായ രീതിയില്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡ് പുറം തള്ളുന്നത്. ഇത്തരത്തിലുണ്ടാവുന്ന കാര്‍ബണ്‍ ഡൈ ഓക്സൈഡിനെ പായലുകളിലേക്ക് കടത്തി വിട്ടാണ് ഓക്സിജന്‍ പരിസ്ഥിതിയിലേക്ക് സൃഷ്ടിക്കുന്നത്. 

craft brewery using algae to cut emissions in australia
Author
Newtown NSW, First Published Jul 7, 2021, 10:59 AM IST

മദ്യ നിര്‍മ്മാണത്തിനിടെയുണ്ടാകുന്ന കാര്‍ബണ്‍ ഡൈ ഓക്സൈഡിന്‍റെ പുറം തള്ളല്‍ കുറയ്ക്കാനായി വേറിട്ട ആശയവുമായി ബിയര്‍ നിര്‍മ്മാണ കമ്പനി. കാര്‍ബണ്‍ എമിഷന്‍ കുറച്ച് രണ്ട് ഹെക്ടര്‍ കുറ്റിക്കാടുകള്‍ പുറംതള്ളുന്ന അത്ര ഓക്സിജനാണ് ആ ഓസ്ട്രേലിയന്‍ കമ്പനി സൃഷ്ടിക്കുന്നത്. ബിയര്‍ നിര്‍മ്മാണത്തിന് വേണ്ടിയുള്ള പുളിപ്പിക്കല്‍ പുരോഗമിക്കുമ്പോഴാണ് വ്യാപകമായ രീതിയില്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡ് പുറം തള്ളുന്നത്. ഇത്തരത്തിലുണ്ടാവുന്ന കാര്‍ബണ്‍ ഡൈ ഓക്സൈഡിനെ പായലുകളിലേക്ക് കടത്തി വിട്ടാണ് ഓക്സിജന്‍ പരിസ്ഥിതിയിലേക്ക് സൃഷ്ടിക്കുന്നത്.

ഓസ്ട്രേലിയയിലെ സിഡ്നിയിലെ യംഗ് ഹെന്‍റീസ് എന്ന ബിയര്‍ നിര്‍മ്മാണ കമ്പനി പ്രവര്‍ത്തിക്കുന്നത്. കാര്‍ബണ്‍ ഡൈ ഓക്സൈഡിനെ  ഈ പായലുകള്‍ ആഗിരണം ചെയ്ത് ഓക്സിജന്‍ പുറത്തുവിടുകയാണ് ബിയര്‍ കമ്പനി ചെയ്യുന്നതെന്ന് സ്ഥാപത്തിന്‍റെ സഹഉടമയായ ഓസ്കര്‍ മക്ഹോന്‍ പ്രതികരിക്കുന്നത്.  മൈക്രോ ആല്‍ഗേകള്‍ വലിയ രീതിയില്‍ പ്രകാശ സംശ്ലേഷനം നടത്തുന്നുവെന്ന കണ്ടെത്തലാണ് ഈ നീക്കത്തിന് പിന്നില്‍. മനുഷ്യ നേത്രങ്ങള്‍ക്ക് കണ്ടെത്താനാവാത്ത രീതിയില്‍ പ്രവര്‍ത്തിക്കുന്ന ആല്‍ഗേകളാണ് ഭൂമിയ്ക്ക് ആവശ്യമായതിന്‍റെ പാതി ഓക്സിജന്‍ പുറത്തുവിടുന്നത്. സിഡ്നിയിലെ സാങ്കേതിക സര്‍വ്വകലാശാലയാണ് ഈ ബിയര്‍ നിര്‍മ്മാണ ശാലയ്ക്ക് കാര്‍ബണ്‍ എമിഷന്‍ കുറയ്ക്കാനുള്ള പ്രയത്നങ്ങളില്‍ സാങ്കേതിക സഹായം നല്‍കുന്നത്.

ബിയര്‍ പുളിപ്പിക്കുന്നതിനിടയില്‍ പുറത്തുവരുന്ന കാര്‍ബണ്‍ ഡൈ ഓക്സൈഡ് ബിയര്‍ ഫെയര്‍മെന്‍ററിന് മുകളില് വച്ച് ശേഖരിക്കുന്നു. ഇത് ഒരു ബയോ റിയാക്ടറിലൂടെ ആല്‍ഗകളിലേക്ക് കടത്തിവിടുന്നു. ഈ ബയോ റിയാക്ടറിലാണ് മൈക്രോ ആല്‍ഗേകളെ നിക്ഷേപിച്ചിരുന്നത്. ഇത്തരത്തിലുണ്ടാവുന്ന ആല്‍ഗേയെ കാലികള്‍ക്കുള്ള തീറ്റയായും ഭക്ഷണാവശ്യത്തിനായും ഉപയോഗിക്കാമെന്നാണ് മക്ഹോന്‍ പറയുന്നത്. ഒരുവലിയ നഗരത്തില്‍ വച്ച് പിടിപ്പിച്ച മരങ്ങള്‍ പുറത്തുവിടുന്ന അത്രതന്നെ ഓക്സിജന്‍ ഇത്തരത്തില്‍ പുറത്തുവിടാനാവുമെന്നും മക്ഹോന്‍ വിശദമാക്കുന്നു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 
 

Follow Us:
Download App:
  • android
  • ios