Asianet News MalayalamAsianet News Malayalam

ജിയോ ഉപയോക്താക്കള്‍ക്ക് സന്തോഷവാര്‍ത്ത; സൗജന്യമായി ഹോട്ട്സ്റ്റാര്‍ സബ്‌സ്‌ക്രിപ്ഷൻ സ്വന്തമാക്കാം

ജിയോയും ഡിസ്നി + ഹോട്ട്സ്റ്റാറുമായി സഹകരിച്ച് പ്രീപെയ്ഡ് ഉപയോക്താക്കൾക്കായി ഡിസ്നി + ഹോട്ട്സ്റ്റാർ വിഐപിയിലേക്ക് ഒരു വർഷത്തെ കോംപ്ലിമെന്ററി സബ്സ്ക്രിപ്ഷൻ പ്രഖ്യാപിച്ചു

Disney Hotstar VIP subscription free for jio customers
Author
Kochi, First Published Jun 7, 2020, 4:19 PM IST

കൊച്ചി: ജിയോയും ഡിസ്നി + ഹോട്ട്സ്റ്റാറുമായി സഹകരിച്ച് പ്രീപെയ്ഡ് ഉപയോക്താക്കൾക്കായി ഡിസ്നി + ഹോട്ട്സ്റ്റാർ വിഐപിയിലേക്ക് ഒരു വർഷത്തെ കോംപ്ലിമെന്ററി സബ്സ്ക്രിപ്ഷൻ പ്രഖ്യാപിച്ചു. ഈ സൗകര്യം പുതിയതും നിലവിലുള്ളതുമായ ജിയോ ഉപയോക്താക്കൾക്ക് ലഭ്യമാണ്. 

ജിയോയിൽ ഡിസ്നി + ഹോട്ട്സ്റ്റാർ വിഐപിക്ക് 1 വർഷത്തെ സബ്സ്ക്രിപ്ഷൻ എങ്ങനെ ലഭിക്കാം:

401 രൂപ പ്രതിമാസ പ്ലാൻ 90 ജിബി ഡാറ്റയും പരിധിയില്ലാത്ത വോയ്‌സ് കോളിംഗും 28 ദിവസത്തേക്ക് വാലിഡിറ്റിയുള്ള ജിയോ അപ്ലിക്കേഷനുകളിലേക്കുള്ള ആക്‌സസും നൽകുന്നു. ഈ പ്ലാൻ ഉപയോഗിച്ച് റീചാർജ് ചെയ്യുന്ന ഉപയോക്താക്കൾക്ക് 399 രൂപ വിലമതിക്കുന്ന ഡിസ്നി + ഹോട്ട്സ്റ്റാർ വിഐപിയുടെ 1 വർഷത്തെ സബ്സ്ക്രിപ്ഷൻ ലഭിക്കും.

2599 രൂപക്ക് വാർഷിക പ്ലാൻ

2599 രൂപ വാർഷിക പ്ലാനിൽ 740 ജിബി ഡാറ്റ, പരിധിയില്ലാത്ത വോയ്‌സ് കോളിംഗ്, 365 ദിവസത്തേക്ക് ജിയോ ആപ്പിലേക്ക് പ്രവേശനം എന്നിവ വാഗ്ദാനം ചെയ്യുന്നു. ഈ പ്ലാൻ തിരഞ്ഞെടുക്കുന്ന ഉപയോക്താക്കൾക്ക് 399 രൂപ വിലമതിക്കുന്ന ഡിസ്നി + ഹോട്ട്സ്റ്റാർ വിഐപിയുടെ 1 വർഷത്തെ സബ്സ്ക്രിപ്ഷൻ ലഭിക്കും.

ആഡ് ഓൺ ഡാറ്റ പാക്‌സ്

മേൽപ്പറഞ്ഞ പ്ലാനുകൾക്ക് പുറമേ, ഡാറ്റ തീർന്നുപോകാൻ ആഗ്രഹിക്കാത്ത ജിയോ ഉപയോക്താക്കൾക്ക് 612 രൂപ മുതൽ ആരംഭിക്കുന്ന ഡാറ്റാ ആഡ്-ഓൺ വൗച്ചറുകളുടെ കോംബോ പായ്ക്ക് തെരഞ്ഞെടുക്കാനും കഴിയും (51 രൂപയുടെ 12 വൗച്ചറുകൾ) ഡാറ്റാ ആനുകൂല്യങ്ങളും 399 രൂപ വിലമതിക്കുന്ന ഡിസ്നി + ഹോട്ട്സ്റ്റാർ വിഐപിയുടെ 1 വർഷത്തെ സബ്സ്ക്രിപ്ഷനും നല്‍കുന്നു. 

Follow Us:
Download App:
  • android
  • ios