സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു. പവൻ വിലയിൽ കണക്കാക്കുമ്പോൾ 1240 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. ഇന്ന് ഗ്രാമിന് 13,235 രൂപയിലും പവന് 1,05,880 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. അന്താരാഷ്ട്ര വിപണിയിലെ വ്യതിയാനങ്ങളാണ് കേരളത്തിലെ സ്വർണ വിലയെ സ്വാധീനിക്കുന്നത്.
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. ഇന്ന് രാവിലെ കേരളാ ഗോൾഡ് ആന്റ് സിൽവർ മെർച്ചന്റ്സ് അസോസിയേഷൻ പുറത്തു വിട്ട കണക്കുകൾ പ്രകാരം 22 കാരറ്റ് സ്വർണം ഗ്രാമിന് 155 രൂപയാണ് കുറഞ്ഞിരിക്കുന്നത്. പവൻ വിലയിൽ കണക്കാക്കുമ്പോൾ 1240 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. ഇന്ന് ഗ്രാമിന് 13,235 രൂപയിലും പവന് 1,05,880 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
ചൊവ്വാഴ്ച്ച വൈകുന്നേരത്തോടെ സ്വർണ വില പവന് 800 രൂപയോളം കുറഞ്ഞ് ഗ്രാമിന് 13,390 രൂപയും പവന് 1,07,120 രൂപയുമായിരുന്നു. ഇതിന് പിന്നാലെ ഇന്നലെ രാവിലെ സ്വർണ വിലയിൽ മാറ്റമില്ലാതെ തുടരുകയായിരുന്നു. അന്താരാഷ്ട്ര വിലയിലെ കയറ്റിറക്കങ്ങളാണ് കേരളത്തിലെയും സ്വർണ വിലയെ സ്വാധീനിക്കാറുള്ളത്. അതേ സമയം, വെള്ളി വിലയിൽ ദിവസങ്ങളായി മാറ്റമില്ലാതെ തുടരുന്ന നിലയാണ്. നിലവിൽ വെള്ളി ഗ്രാമിന് 30 രൂപയിലും 10 ഗ്രാമിന് 2,300 രൂപയും എന്ന കണക്കിലാണ് വ്യാപാരം നടക്കുന്നത്.
കഴിഞ്ഞ 10 ദിവസങ്ങളിലെ സ്വർണ നിരക്കുകൾ
ഒക്ടോബർ 22- 1,05,880 രൂപ
ഒക്ടോബർ 21- 1,07,120 രൂപ
ഒക്ടോബർ 20- ഉച്ചയ്ക്ക് 1,07,120 രൂപ| രാവിലെ 1,07,920 രൂപ
ഒക്ടോബർ 19- 1,08,560 രൂപ
ഒക്ടോബർ 18- 1,08,280 രൂപ
ഒക്ടോബർ 17- 1,08,280 രൂപ
ഒക്ടോബർ 16- 1,08,120 രൂപ
ഒക്ടോബർ 15- 1,08,120 രൂപ
ഒക്ടോബർ 14- 1,08,720 രൂപ
ഒക്ടോബർ 13- 1,09,480 രൂപ
ഒക്ടോബർ 12- രാവിലെ 1,10,720 രൂപ| വൈകീട്ട് 1,09,760 രൂപ

