Asianet News MalayalamAsianet News Malayalam

അടിമുടി പരിഷ്കാരവുമായി ഗൂഗിള്‍ മാപ്പ്; ലോഗോയും മാറ്റി

എക്സ്പ്ലോര്‍, കമ്യൂട്ട്, സേവ്ഡ്, കോണ്‍ട്രിബ്യൂട്ട് തുടങ്ങിയ പുതിയ ടാബുകള്‍ ഗൂഗിള്‍ മാപ്പില്‍ എത്തിയിട്ടുണ്ട്. 

Google Maps turns 15 years old gets new logo
Author
Googleplex, First Published Feb 7, 2020, 1:08 PM IST

ന്യൂയോര്‍ക്ക്: പതിനഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയ ഗൂഗിള്‍ മാപ്പ് അടിമുടി പരിഷ്കാരവുമായി രംഗത്ത്. ലോഗോയില്‍ അടക്കം മാറ്റം വരുത്തിയാണ് ഗൂഗിള്‍ മാപ്പിന്‍റെ ബര്‍ത്ത്ഡേ മെയ്ക്ക് ഓവര്‍. പുതിയ മാറ്റത്തിന്‍റെ ഭാഗമായി ഗൂഗിള്‍ മാപ്പ് അതിന്‍റെ യൂസര്‍ ഇന്‍റര്‍ഫേസില്‍ വലിയ മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്. ഒപ്പം നേരത്തെ ഉണ്ടായിരുന്ന ലോഗോ മാറ്റിയിട്ടുണ്ട്. വ്യാഴാഴ്ച മുതല്‍ ആന്‍ഡ്രോയ്ഡ് ഐഒഎസ് ഉപയോക്താക്കള്‍ക്ക് പുതിയ അപ്ഡേഷന്‍ ലഭിച്ചുതുടങ്ങി.

പുതിയ ഗൂഗിള്‍ മാപ്പ് ഇന്‍റര്‍ഫേസില്‍ യാത്രയില്‍ കൂടുതല്‍ പുതിയ സ്ഥലങ്ങള്‍ കണ്ടെത്താന്‍ സഹായിക്കുന്ന ടാബുകള്‍ ഗൂഗിള്‍ മാപ്പില്‍ ലഭിക്കും. എക്സ്പ്ലോര്‍, കമ്യൂട്ട്, സേവ്ഡ്, കോണ്‍ട്രിബ്യൂട്ട് തുടങ്ങിയ പുതിയ ടാബുകള്‍ ഗൂഗിള്‍ മാപ്പില്‍ എത്തിയിട്ടുണ്ട്. ഗൂഗിള്‍ മാപ്പ് ലോഗോയിലാണ് ഏറ്റവും വലിയ പരിഷ്കാരം വന്നത് നേരത്തെ ഒരു മാപ്പില്‍ ലോക്കേഷന്‍ സൂചിപ്പിക്കുന്ന പിന്‍ എന്ന നിലയിലായിരുന്നു ഗൂഗിള്‍ മാപ്പ് ലോഗോ. അത് മാറി ഇപ്പോള്‍ ഒരു ലോക്കേഷന്‍ പിന്നിനുള്ളില്‍ മാപ്പ് എന്ന രീതിയിലേക്ക് മാറി. 

ഇതേ സമയം നേരത്തെ അവതരിപ്പിച്ച ആള്‍ക്കൂട്ടത്തെ പ്രവചിക്കാനുള്ള ഫീച്ചറില്‍ വലിയ മാറ്റങ്ങള്‍ ഗൂഗിള്‍ മാപ്പില്‍ വന്നിട്ടുണ്ട്. ഇത് പ്രകാരം ഇപ്പോള്‍ ബസ്, ട്രെയിന്‍,സബ് വേ എന്നിവിടങ്ങളില്‍ തിരക്കുണ്ടാവാന്‍ സാധ്യതയുണ്ടോ എന്ന് ഉപയോക്താക്കള്‍ക്ക് പ്രവചിക്കാം. 
 

Follow Us:
Download App:
  • android
  • ios