ദില്ലി; ഇ-വാലറ്റ് ആപ്പ് മൊബിക്വിക്ക് ആപ്പിനെ പ്ലേ സ്റ്റോറിൽ നിന്ന് നീക്കം ചെയ്ത് ഗൂഗിൾ. ആപ്പ് സ്റ്റോറിലെ പരസ്യനയങ്ങളുടെ ലംഘനത്തെ തുടർന്നാണ് നടപടിയെന്നാണ് മൊബിക്വിക്കിനെ ഗൂഗിള്‍ അധികൃതര്‍ അറിയിച്ചിരിക്കുന്നത്. എന്നാല്‍ ആരോഗ്യസേതുആപ്പിനെ പ്രമോട്ട് ചെയ്തതിനാണ് നടപടിയെന്നാണ് ആപ്പ് അധികൃതര്‍ പ്രതികരിച്ചു. പിന്നീട് ഗൂഗിള്‍ മാനദണ്ഡങ്ങള്‍ പാലിച്ച് മൊബിക്വിക്ക് ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ തിരിച്ചെത്തി.

ആരോഗ്യ സേതു ആപ്പിനെ പിന്തുണച്ചതിനെതിരെ ഗൂഗിൾ നേരത്തെ ആപ്പിന് മുന്നറിയിപ്പ് നൽകിയിരുന്നു. ഇത് അവഗണിച്ചും മുന്നോട്ടുപോയതോടെയാണ് പ്ലേ സ്റ്റോറിൽ നിന്നും നീക്കിയത് എന്നാണ് വിവരം.

ഇത് സംബന്ധിച്ച് പരാതിയുമായി മൊബിക്വിക്ക് മേധാവി ബിബിന്‍ പ്രീത് സിംഗ് ട്വിറ്ററില്‍ എത്തിയിട്ടുണ്ട്. ആരോഗ്യസേതുആപ്പിനെ പ്രമോട്ട് ചെയ്തത് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ മാര്‍ഗ്ഗനിര്‍ദേശത്തോടെയാണെന്നും പൊതുജന ആരോഗ്യത്തിന്‍റെ കാര്യമാണിതെന്നും ഇദ്ദഹം കൂട്ടിച്ചേര്‍ത്തു. പ്രധാനമന്ത്രിയുടെ ഓഫീസ്, നീതിആയോഗ് സിഇഒ, കേന്ദ് ഐടി മന്ത്രി രവിശങ്കര്‍ പ്രസാദ് എന്നിവരുടെ ശ്രദ്ധയും ബിബിന്‍ പ്രീത് സിംഗ് വിഷയത്തിലേക്ക് ക്ഷണിക്കുന്നു.