Asianet News MalayalamAsianet News Malayalam

ഭാര്യ മരിച്ച് രണ്ട് കൊല്ലം; പുതിയ കാമുകിയെ തേടി ഡേറ്റിംഗ് ആപ്പില്‍ കയറിയാള്‍ക്ക് സംഭവിച്ചത്.!

തുടർന്ന് ടിൻഡറിലെത്തിയ ഡെറകിന്റെ കണ്ണ് ഉടക്കിയത് പരിചിതമായ മുഖത്തിൽ. മരിച്ചുപോയ ഭാര്യയുടെ അതെ മുഖമുള്ള പെൺകുട്ടിയുടെ അക്കൗണ്ട്. 
 

Husband receives spooky messages from dead wife two years after her death vvk
Author
First Published Oct 31, 2023, 3:05 PM IST

ലണ്ടന്‍: ഭാര്യയുടെ മരണശേഷം പങ്കാളിയെ തേടി ടിൻഡറിലെത്തിയ യുവാവിന് കിട്ടിയത് എട്ടിന്റെ പണി. ഡെറക് എന്ന യുകെ പൗരനാണ് പങ്കാളിയെ തേടി ടിൻഡറെടുത്തത്. രണ്ട് വർഷം മുമ്പാണ് ഇയാളുടെ ഭാര്യ കാൻസർ ബാധിച്ച് മരിച്ചത്. തുടർന്ന് ടിൻഡറിലെത്തിയ ഡെറകിന്റെ കണ്ണ് ഉടക്കിയത് പരിചിതമായ മുഖത്തിൽ. മരിച്ചുപോയ ഭാര്യയുടെ അതെ മുഖമുള്ള പെൺകുട്ടിയുടെ അക്കൗണ്ട്. 

ബയോ, ആമുഖം, ഒന്നുമില്ലാത്ത അക്കൗണ്ട്. എന്നിരുന്നാലും, ഡെറക്കിന്റെ മരിച്ചുപോയ ഭാര്യയുടെ പേരും മുഖവുമുള്ള ടിൻഡർ പ്രൊഫൈലിൽ ഡെറക് ഇതുവരെ കണ്ടിട്ടില്ലാത്ത മറ്റ് മൂന്ന് ചിത്രങ്ങളും ഉണ്ടായിരുന്നു.
പ്രൊഫൈൽ കണ്ട് ആശയക്കുഴപ്പത്തിലായ ഡെറക്, എന്താണ് സംഭവിക്കുന്നതെന്ന് മനസിലാക്കാൻ കുറച്ച് സമയം എടുത്തു. ഇതൊരു വ്യാജ പ്രൊഫൈലാണോ? അതോ മരിക്കുന്നതിന് മുമ്പ് ഭാര്യ ഉണ്ടാക്കിയ ഒരു പ്രൊഫൈലാണോ എന്ന് തേടിപ്പോയ ഡെറിക്കിനെ തേടി ദിവസങ്ങൾക്ക് ശേഷം മെസേജ് എത്തി. 

അയാള്‍ക്ക് അതിന് റിപ്ലൈ അയച്ചുവെങ്കിലും പിന്നെയും ദിവസങ്ങൾക്ക് ശേഷമാണ് അടുത്ത മെസേജ് എത്തിയത്. 'ഡെറക്, ഞാൻ നിന്നെ മിസ്സ് ചെയ്യുന്നു. സംഭവിച്ച കാര്യങ്ങളിലൊക്കെ ഖേദിക്കുന്നു.'. മെസേജിന് ശേഷം അകത്തേക്ക് ആരോ പ്രവേശിക്കുന്നതായി മനസിലാക്കിയെന്നും ഭാര്യ മാത്രം തന്നെ വിളിച്ചിരുന്ന ഡെറി എന്ന പേര് വിളിച്ച് സംസാരിച്ചുവെന്നും അയാൾ പറയുന്നു.

വാസ്തവത്തിൽ എന്താണ് നടന്നതെന്ന് തേടുകയാണിപ്പോൾ. പ്രേതങ്ങളുണ്ടെന്നതിന് തെളിവില്ല. അല്ലെങ്കിൽ ഒരു ടിൻഡർ പ്രൊഫൈൽ സൃഷ്ടിക്കുന്ന പ്രേതങ്ങൾ ഉണ്ടാകുമോ?!. എന്നീ ചോദ്യങ്ങൾ ഉയരുന്നുണ്ട്. വാസ്തവത്തിൽ ഡെറക്കിന്റെ മരിച്ചുപോയ ഭാര്യയുടെ മോർഫ് ചെയ്തതോ പരിഷ്കരിച്ചതോ ആയ ഫോട്ടോ ഉപയോഗിച്ച് ആരെങ്കിലും ടിൻഡർ പ്രൊഫൈൽ സൃഷ്‌ടിച്ചതാകാനാണ് സാധ്യത. 

ഒരുപക്ഷേ ഡെറക്കിനെ അടുത്തറിയുന്ന ഒരാളായിരിക്കാം. ഹാലോവിൻ സമയം കൂടിയായതിനാൽ ഭയപ്പെടുത്താനോ , തമാശയ്ക്കോ ചെയ്തതാകാം ഇത്തരമൊരു ചാറ്റിങ്ങെന്നാണ് നിഗമനം.

'ഏറ്റവും വലിയ ഡാറ്റാ ചോര്‍ച്ച'; 81 കോടി പേരുടെ വിവരങ്ങള്‍ ഡാര്‍ക്ക് വെബില്‍

ഇന്ത്യയിൽ ആപ്പിളിനായി ഐ ഫോൺ ടാറ്റ നിർമിക്കും; ഔദ്യോ​ഗിക അറിയിപ്പുമായി മന്ത്രി

Follow Us:
Download App:
  • android
  • ios