Asianet News MalayalamAsianet News Malayalam

ബ്രോഡ്ബാന്‍ഡ് വേഗതയില്‍ ഇന്ത്യ എഴുപതാം സ്ഥാനത്ത്, ശരാശരി ഡൗണ്‍ലോഡ് വേഗത 58.17എംബിപിഎസ്

മൊബൈല്‍ ഇന്റര്‍നെറ്റ് വേഗതയുടെ കാര്യത്തില്‍ ഇന്ത്യ തുടര്‍ച്ചയായി മൂന്നാം തവണയും ആഗോള റാങ്കിംഗ് സൂചിക ഉയര്‍ത്തി, കഴിഞ്ഞ 2 മാസത്തിനിടെ മൊത്തത്തിലുള്ള മൊബൈല്‍ ഡൗണ്‍ലോഡ് വേഗതയില്‍ പുരോഗതി കാണിക്കുന്നു.

India ranks 70th worldwide in fixed broadband speeds
Author
New Delhi, First Published Jul 19, 2021, 9:40 PM IST

ക്‌ലയുടെ സ്പീഡ്‌ടെസ്റ്റ് ഗ്ലോബല്‍ ഇന്‍ഡെക്‌സ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ബ്രോഡ്ബാന്‍ഡ് വേഗതയില്‍ ഇന്ത്യ എഴുപതാം സ്ഥാനത്ത്. 2021 ജൂണിലെ കണക്കാണിത്. ഓക്‌ലയുടെ സ്പീഡ്‌ടെസ്റ്റ് ഗ്ലോബല്‍ ഇന്‍ഡെക്‌സ് ഓരോ മാസവും ലോകമെമ്പാടുമുള്ള ഇന്റര്‍നെറ്റ് സ്പീഡ് ഡാറ്റ താരതമ്യം ചെയ്യുന്നുണ്ട്. മൊബൈല്‍ വേഗതയുടെ കാര്യത്തില്‍ 122-ാം സ്ഥാനമാണ് ഇന്ത്യയ്ക്കുള്ളത്. 

മൊബൈല്‍ ഇന്റര്‍നെറ്റ് വേഗതയുടെ കാര്യത്തില്‍ ഇന്ത്യ തുടര്‍ച്ചയായി മൂന്നാം തവണയും ആഗോള റാങ്കിംഗ് സൂചിക ഉയര്‍ത്തി, കഴിഞ്ഞ 2 മാസത്തിനിടെ മൊത്തത്തിലുള്ള മൊബൈല്‍ ഡൗണ്‍ലോഡ് വേഗതയില്‍ പുരോഗതി കാണിക്കുന്നു. ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് വേഗത, മെയ് മാസത്തില്‍ ചെറിയ ഇടിവ് നേരിട്ടതിന് ശേഷം, ജൂണ്‍ മാസത്തില്‍ ഇന്ത്യയില്‍ ഡൗണ്‍ലോഡ് വേഗത 58.17 എംബിപിഎസ് ആണ്. മൊബൈലിന്റെ ശരാശരി ഡൗണ്‍ലോഡ് വേഗത 17.84 എംബിപിഎസ് ആയിരുന്നു, കഴിഞ്ഞ മാസം ഇത് 15.34 എംബിപിഎസായിരുന്നു. 

നിശ്ചിത ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് വേഗതയില്‍ ഇന്ത്യ മികച്ച പ്രകടനം കാഴ്ചവച്ചു. ശരാശരി ഡൗണ്‍ലോഡ് വേഗത 58.17 എംബിപിഎസ് ആയിരുന്നു. 2021 മെയ് മാസത്തില്‍ ഇത് 55.65 എംബിപിഎസായിരുന്നു. ജൂണില്‍ ഇന്ത്യയുടെ ശരാശരി മൊബൈല്‍ അപ്‌ലോഡ് വേഗത 5.17 എംബിപിഎസും ബ്രോഡ്ബാന്‍ഡ് ശരാശരി വേഗത 54.43 എംബിപിഎസും ആയിരുന്നു. 

193.51 എംബിപിഎസ് ശരാശരി മൊബൈല്‍ ഇന്റര്‍നെറ്റ് ഡൗണ്‍ലോഡ് വേഗതയില്‍ യുഎഇ പട്ടികയില്‍ ഒന്നാമതാണ്, ദക്ഷിണ കൊറിയ 180.48 എംബിപിഎസും 171.76 എംബിപിഎസ് വേഗതയുള്ള ഖത്തറുമാണ് തൊട്ടടുത്ത സ്ഥാനത്ത്. ഉപഭൂഖണ്ഡത്തിലെ മറ്റ് രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍, കഴിഞ്ഞ മാസത്തെ ഫലങ്ങളെ അപേക്ഷിച്ച് മൊബൈല്‍ ഇന്റര്‍നെറ്റ് വേഗതയില്‍ ഒമാന്‍ 26 സ്ഥാനങ്ങള്‍ നേടി ആഗോള റാങ്കിംഗില്‍ രാജ്യത്തെ പതിനഞ്ചാം സ്ഥാനത്തെത്തി. 

മൊണാക്കോ, സിംഗപ്പൂര്‍, ഹോങ്കോംഗ് നിശ്ചിത ബ്രോഡ്ബാന്‍ഡ് വേഗതയില്‍ യഥാക്രമം 260.74 എംബിപിഎസ്, 252.68, 248.94 എംബിപിഎസ് വേഗതയില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിലാണ്. ആഗോള മൊബൈല്‍ ഡൗണ്‍ലോഡ് ശരാശരി 55.34 എംബിപിഎസും അപ്‌ലോഡ് വേഗത 12.69 അപ്‌ലോഡ് വേഗതയുമാണ്. ബ്രോഡ്ബാന്‍ഡ് ശരാശരി അപ്‌ലോഡ് വേഗത 106.61 എംബിപിഎസും ഡൗണ്‍ലോഡ് 57.67 എംബിപിഎസുമാണ്.
 

Follow Us:
Download App:
  • android
  • ios