Asianet News Malayalam

സ്മാര്‍ട്ട് വാച്ചിലെ ഹൃദയമിടിപ്പ് തെളിവായി; ഭാര്യയെ കൊലപ്പെടുത്തിയ ഭര്‍ത്താവ് പിടിയില്‍

കേസ് അന്വേഷണത്തിനിടെ കൊല്ലപ്പെട്ട ഇരുപതുകാരിയായ കരോലിന്‍ ക്രൗച്ചിന്റെ സ്മാര്‍ട്ട് വാച്ചും ഫോണും പൊലീസ് പരിശോധിച്ചിരുന്നു. ഇതിലെ ഡേറ്റയും ഭര്‍ത്താവിന്റെ മൊഴിയിലെ വ്യത്യാസവുമാണ് കേസിന് വഴിത്തിരിവായത്.

man arrested for murder of wife smart watch data turned out the main evidence to break his story
Author
Athens, First Published Jun 21, 2021, 12:30 PM IST
  • Facebook
  • Twitter
  • Whatsapp

കവര്‍ച്ചക്കാര്‍ ഭാര്യയെ കൊലപ്പെടുത്തിയെന്നും പണം അപഹരിച്ചെന്നും പൊലീസിനെ വിശ്വസിപ്പിച്ച ഭര്‍ത്താവിനെ പോലീസ് കുടുക്കിയത് ഫോണിലെ ഡാറ്റ ഉപയോഗിച്ച്. അതും സ്മാര്‍ട്ട് വാച്ചിലെ ഡേറ്റ ഉപയോഗിച്ചാണ് കൊലപാതകം തെളിയിച്ചത്. ഇത്തരത്തില്‍ ലോകത്തില്‍ തെളിയിക്കപ്പെടുന്ന ആദ്യ കൊലപാതക കേസാണ് ഇതെന്നാണ് അന്തര്‍ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. ഗ്രീക്ക് പൈലറ്റ് ബാബിസ് അനാഗ്‌നോസ്‌റ്റോ പൗലോസ് ആണ് പിടിയിലായത്.  ബ്രിട്ടീഷുകാരിയായ തന്റെ ഭാര്യയെ ഒരു കവര്‍ച്ചാ സംഘമാണ് കൊലപ്പെടുത്തിയതെന്നും അവര്‍ തന്നെ കെട്ടിയിട്ടെന്നുമായിരുന്നുമായിരുന്നു ബാബിസ് അനാഗ്‌നോസ്‌റ്റോ പൗലോസ് പൊലീസിനോട് വെളിപ്പെടുത്തിയത്. കേസ് അന്വേഷണത്തിനിടെ കൊല്ലപ്പെട്ട ഇരുപതുകാരിയായ കരോലിന്‍ ക്രൗച്ചിന്റെ സ്മാര്‍ട്ട് വാച്ചും ഫോണും പൊലീസ്  പരിശോധിച്ചിരുന്നു. ഇതിലെ ഡേറ്റയും ഭര്‍ത്താവിന്റെ മൊഴിയിലെ വ്യത്യാസവുമാണ് കേസിന് വഴിത്തിരിവായത്.

മെയ് 11-ന്  അനാഗ്‌നോസ്‌റ്റോ പൗലോസിനെ കെട്ടിയിട്ട കവര്‍ച്ചക്കാരുടെ സംഘം അയാളുടെ ഭാര്യയെ ബന്ധിപ്പിച്ച് കൊലപ്പെടുത്തിയെന്നും പണം മോഷ്ടിച്ചെന്നുമായിരുന്നു കേസ്. സ്‌റ്റെയര്‍കേസ് റെയിലില്‍ കെട്ടിത്തൂക്കിയ നിലയില്‍ കണ്ടെത്തിയ ഭാര്യയെ ഇയാള്‍ ശ്വാസം മുട്ടിച്ചു കൊല്ലുകയായിരുന്നുവെന്നും തെളിഞ്ഞു. പൊലീസ് വരുന്നതിനുമുമ്പ് സ്വന്തം കൈകളും ഭാര്യയുടെ കൈകളെയും ഇയാള്‍ തന്നെ കെട്ടിയിടുകയായിരുന്നു. പഠിച്ച കള്ളനാണ് ഇയാളെന്നായിരുന്നു ഏഥന്‍സിലെ ക്രൈം ഡയറക്ടര്‍ കോസ്റ്റാസ് ഹാസിയോട്ടിസ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്.

ബാബിസിന്റെ മൊഴി ആദ്യം വിശ്വസിച്ച പൊലീസ് ഇയാള്‍ പറഞ്ഞതനുസരിച്ച് അന്വേഷണം നടത്തിയിരുന്നു. എന്നാല്‍ തെളിവുകള്‍ ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് പോലീസ് ബാബിസിന്റെ പിന്നാലെ കൂടുകയായിരുന്നു. സ്മാര്‍ട്ട് വാച്ച് പരിശോധിച്ച പൊലീസിന് കൊലപാതകത്തിലും ഇയാളുടെ പ്രവൃത്തിയിലും സംശയം തോന്നി. തുടര്‍ന്ന്, അവര്‍ സാങ്കേതിക തെളിവുകള്‍ ഹാജരാക്കിയതിന് ശേഷം ചോദ്യം ചെയ്തതോടെ അയാള്‍ കുറ്റസമ്മതം നടത്തി. ഭാര്യയുടെ സ്മാര്‍ട്ട് വാച്ചിലെ ഹൃദയമിടിപ്പ് ഡാറ്റയായിരുന്നു പൊലീസ് പ്രധാന തെളിവായി ശേഖരിച്ചത്. അക്രമികള്‍ കൊലപ്പെടുത്തിയെന്ന് ഭര്‍ത്താവ് അവകാശപ്പെടുന്നതിന് മുമ്പ് അവള്‍ മരിച്ചുവെന്ന് സ്മാര്‍ട്ട് വാച്ചിലെ ഡാറ്റ കാണിച്ചുവെന്ന് പൊലീസ് പറഞ്ഞു. സുരക്ഷാ ക്യാമറകളില്‍ നിന്ന് ഒരു മെമ്മറി കാര്‍ഡും ബാബിസ് നീക്കം ചെയ്തതായും പോലീസ് കണ്ടെത്തി. 

പൊലീസിനു നല്‍കിയ മൊഴിയിലെ വൈരുദ്ധ്യവും സ്മാര്‍ട്ട് വാച്ചിലെ ഡേറ്റയും പരസ്പരം പൊരുത്തപ്പെടാതിരുന്നതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് ഇയാളെ കുടുക്കിയത്. ഗ്രീക്ക് പോലീസിന്റെ ഫോറന്‍സിക് വിഭാഗം ഡയറക്ടര്‍ പെനെലോപ് മീഡിയാറ്റിസിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. കൊലപാതക രാത്രി മകളായ ലിഡിയയ്‌ക്കൊപ്പം അവര്‍ ഒരു ഹോട്ടല്‍ മുറി ബുക്ക് ചെയ്യാന്‍ ശ്രമിച്ചതായി ഭാര്യയുടെ ഫോണ്‍ കാണിച്ചു. ഇത് ഇരുവരും തമ്മില്‍ വാക്ക് തര്‍ക്കമുണ്ടാക്കിയെന്നതിനെ സൂചനയായി പൊലീസ് കണ്ടെത്തി. തന്നെ വിട്ടുപോകുമെന്ന് ഭാര്യ ഭീഷണിപ്പെടുത്തിയപ്പോള്‍ താന്‍ പ്രതിസന്ധി ഘട്ടത്തിലായെന്നും ഇതാണ് ഹീനമായി പെരുമാറിയതെന്ന് പിന്നിലെന്നും അദ്ദേഹം പൊലീസ് ഉദ്യോഗസ്ഥരോട് പറഞ്ഞു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios