Asianet News MalayalamAsianet News Malayalam

പ്രെഡ്കിടീവ് ടെക്സ്റ്റുമായി മൈക്രോസോഫ്റ്റ് വേഡ് ഉടന്‍ എത്തുന്നു.!

ലൈവ് പ്രെഡ്ക്ടീവ് ടെക്സ്റ്റ് വേഗത്തില്‍ ടൈപ്പുചെയ്യാന്‍ ഉപയോക്താക്കളെ സഹായിക്കുകയെന്ന ഉദ്ദേശത്തോടെയാണ് മൈക്രോസോഫ്റ്റ് വേഡ് വികസിപ്പിച്ചിരിക്കുന്നത്. മൈക്രോസോഫ്റ്റ് പറയുന്നതനുസരിച്ച്, 'ഒരു വാചകം വേഗത്തിലും കൃത്യമായും പ്രവചിച്ചുകൊണ്ട് ഉപയോക്താക്കളെ കൂടുതല്‍ കാര്യക്ഷമമായി എഴുതാന്‍ സഹായിക്കുന്നു. 

Microsoft Word to roll out text predictions for all users by March 2021
Author
Microsoft Corporation, First Published Feb 24, 2021, 1:01 AM IST

മൈക്രോസോഫ്റ്റ് വേഡ് 2021 മാര്‍ച്ചോടെ വേഡിനായുള്ള പ്രെഡ്കിടീവ് ടെക്സ്റ്റ് പുറത്തിറക്കും. ഇനി കുത്തിയിരുന്നു ടൈപ്പ് ചെയ്തു സമയം നഷ്ടപ്പെടുത്തേണ്ടതില്ലെന്നു സാരം. നിങ്ങള്‍ ഉദ്ദേശിക്കുന്ന വാക്ക് വേഡ് തന്നെ ഇനി സ്വയം ടൈപ്പ് ചെയ്തു കാണിച്ചു തരുമെന്നു സാരം. ഉപയോക്താവ് ടൈപ്പുചെയ്യാന്‍ ആഗ്രഹിക്കുന്ന ഒരു വാക്ക് അല്ലെങ്കില്‍ വാക്യം പ്രവചിക്കാന്‍ മെഷീന്‍ ലേണിംഗ് ഉപയോഗിക്കും. ഇത് ഉപയോഗിച്ച് മൈക്രോസോഫ്റ്റ് വേഡ് ഡോക്യുമെന്റില്‍ അടുത്ത വാക്ക് ടൈപ്പുചെയ്യാന്‍ സാധ്യതയുണ്ട്. ഇത് ഗൂഗിള്‍ ഡോക്‌സിലെ സ്മാര്‍ട്ട് കമ്പോസിനു സമാനമായി പ്രവര്‍ത്തിക്കും. ടാബ് കീ ഉപയോഗിച്ച് ചാരനിറത്തിലുള്ള ഫോണ്ടില്‍ ദൃശ്യമാകുന്ന നിര്‍ദ്ദേശങ്ങളോ വാചക പ്രവചനങ്ങളോ ഉപയോക്താക്കള്‍ക്ക് സ്വീകരിക്കാനും എസ്‌കേപ്പ് അമര്‍ത്തിക്കൊണ്ട് അവ നിരസിക്കാനും കഴിയും. ഈ രീതി ആവശ്യമില്ലെങ്കില്‍ പൂര്‍ണ്ണമായും ഒഴിവാക്കാനും ഉപയോക്താവിനു കഴിയും.

ലൈവ് പ്രെഡ്ക്ടീവ് ടെക്സ്റ്റ് വേഗത്തില്‍ ടൈപ്പുചെയ്യാന്‍ ഉപയോക്താക്കളെ സഹായിക്കുകയെന്ന ഉദ്ദേശത്തോടെയാണ് മൈക്രോസോഫ്റ്റ് വേഡ് വികസിപ്പിച്ചിരിക്കുന്നത്. മൈക്രോസോഫ്റ്റ് പറയുന്നതനുസരിച്ച്, 'ഒരു വാചകം വേഗത്തിലും കൃത്യമായും പ്രവചിച്ചുകൊണ്ട് ഉപയോക്താക്കളെ കൂടുതല്‍ കാര്യക്ഷമമായി എഴുതാന്‍ സഹായിക്കുന്നു. അക്ഷരവിന്യാസവും വ്യാകരണ പിശകുകളും കുറയ്ക്കുകയും എഴുത്ത് രീതിയെ അടിസ്ഥാനമാക്കി മികച്ച ശുപാര്‍ശകള്‍ നല്‍കാനും കഴിയും. സ്മാര്‍ട്ടായി ടൈപ്പ് ചെയ്യാന്‍ ഇത് സഹായിക്കും'

ഉപയോക്താവിന്റെ ഭാഷാപരമായ മുന്‍ഗണനകളും എഴുത്ത് ശൈലിയും, വ്യാകരണവും അക്ഷര പിശകുകളും കുറയ്ക്കുന്നതിലൂടെ സേവനം കാലത്തിനനുസരിച്ച് മെച്ചപ്പെടുമെന്ന് മൈക്രോസോഫ്റ്റ് അഭിപ്രായപ്പെടുന്നു. കഴിഞ്ഞ വര്‍ഷം വിന്‍ഡോസ് ബീറ്റ ചാനലുകള്‍ക്കായി മൈക്രോസോഫ്റ്റ് ഈ ഫീച്ചര്‍ പുറത്തിറക്കിയിരുന്നു. ഇപ്പോള്‍ എല്ലാ ഉപയോക്താക്കള്‍ക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ ലക്ഷ്യമിടുന്നുവെന്ന് മൈക്രോസോഫ്റ്റ് 365 അപ്‌ഡേറ്റ് കാണിക്കുന്നു. വിന്‍ഡോസിനായുള്ള ഔട്ട്‌ലുക്കിലും ഈ സവിശേഷത അവതരിപ്പിക്കുമെന്ന് മൈക്രോസോഫ്റ്റ് അഭിപ്രായപ്പെട്ടു, ഇത് ഉപയോക്താക്കള്‍ക്ക് അവരുടെ മെയിലുകള്‍ രചിക്കുന്നത് എളുപ്പമാക്കുന്നു. 

എന്നാല്‍ ചില പ്രതിസന്ധികള്‍ മൈക്രോസോഫ്റ്റിനെയും കാത്തിരിക്കുന്നുണ്ട്. അതിന്റെ ടെക്സ്റ്റ് പ്രെഡക്ടീവ് ഫീച്ചറില്‍ 'അവനെ' അല്ലെങ്കില്‍ 'അവളെ' പോലുള്ള ലിംഗഭേദം നിര്‍ദ്ദേശിക്കാന്‍ അനുവദിക്കുമോ എന്ന് പ്രഖ്യാപിച്ചിട്ടില്ല. ഈ പക്ഷപാതം ഒഴിവാക്കാന്‍ 2018 ലെ ഗൂഗിള്‍ സ്മാര്‍ട്ട് കമ്പോസ് ലിംഗാധിഷ്ഠിത സര്‍വനാമങ്ങള്‍ മൊത്തത്തില്‍ ഉപേക്ഷിക്കാന്‍ തീരുമാനിച്ചു. ഇത്തരത്തില്‍ എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കില്‍ മൈക്രോസോഫ്റ്റിലേക്ക് ഉപയോക്താക്കള്‍ക്ക് ഹെല്‍പ്പ്> ഫീഡ്ബാക്കിലേക്ക് നാവിഗേറ്റ് ചെയ്യാന്‍ കഴിയും.

റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഈ ഫീച്ചര്‍ ഇപ്പോഴും വികസിച്ചുകൊണ്ടിരിക്കുകയാണ്, അടുത്ത മാസം അവസാനത്തോടെ ഉപയോക്താക്കള്‍ക്ക് ഇത് ലഭ്യമാകും. റിപ്പോര്‍ട്ടുകള്‍ പ്രകാരം മൈക്രോസോഫ്റ്റ് ഓഫീസ് 2021 ന്റെ പുതിയ പതിപ്പ് ഈ വര്‍ഷം അവസാനം നിരവധി പരിഷ്‌കാരങ്ങളോടെ പുറത്തിറക്കും. ഉപയോക്താക്കള്‍ക്ക് 5 വര്‍ഷത്തെ മൈക്രോസോഫ്റ്റ് സപ്പോര്‍ട്ടോടു കൂടിയ പുതിയ പതിപ്പ് ഉപയോക്താക്കള്‍ വാങ്ങേണ്ടിവരും. എംഎസ് ഓഫീസ്, 2021, ഈ സാഹചര്യത്തില്‍ ഒറ്റത്തവണ വാങ്ങലായി വില്‍ക്കപ്പെടും, അതായത് ഒരു കമ്പ്യൂട്ടറിനായി ഓഫീസ് ആപ്ലിക്കേഷനുകള്‍ ലഭിക്കുന്നതിന് ഉപയോക്താക്കള്‍ ഒറ്റത്തവണ പണം നല്‍കണം. അതായത് ഉപയോക്താക്കള്‍ അടുത്ത പ്രധാന പതിപ്പിലേക്ക് അപ്‌ഗ്രേഡുചെയ്യാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, മൊത്തം വിലയ്ക്കത് വാങ്ങേണ്ടിവരും.
 

Follow Us:
Download App:
  • android
  • ios