Asianet News MalayalamAsianet News Malayalam

സൗജന്യ ട്രയല്‍ നെറ്റ്ഫ്ലിക്സ് അവസാനിപ്പിച്ചു; കാരണം ഇത്.!

. ടിവി ഷോകളുടെയും സിനിമകളുടെയും മുഴുവന്‍ കാറ്റലോഗും കാണുക. ഒപ്പം, നിങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന ഒരു പ്ലാന്‍ തിരഞ്ഞെടുത്ത് നെറ്റ്ഫ്‌ലിക്‌സിനായി സൈന്‍ അപ്പ് ചെയ്യുക! ', അറിയിപ്പ് ഇങ്ങനെ തുടരുന്നു.

Netflix stops 30 day free trial offer in India with immediate effect
Author
Mumbai, First Published Oct 16, 2020, 8:24 AM IST

മുംബൈ; സിനിമാ സ്ട്രീമിങ്ങ് ആപ്പ് നെറ്റ്ഫ്ലിക്സ്കോവിഡ് ലോക്ക്ഡൗണ്‍ കാലത്ത് ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത് സൗജന്യ ട്രയല്‍ റണ്‍ കൊണ്ടായിരുന്നു. എല്ലാ സൗജന്യ കാര്യങ്ങളും നല്ലതാണ്, പക്ഷേ എല്ലാ നല്ല കാര്യങ്ങളും (നിര്‍ഭാഗ്യവശാല്‍?) സൗജന്യമല്ല. ആ നിലയ്ക്ക് നെറ്റ്ഫ്ലിക്സ് 30 ദിവസത്തെ സൗജന്യ ട്രയല്‍ സ്വീകരിച്ചിരുന്നവരുടെ മുഖം ചുളിഞ്ഞേക്കാം. 

കാരണം ഈ സൗജന്യ കാലയളവ് നെറ്റ്ഫ്ലിക്സ് റദ്ദാക്കിയിരിക്കുന്നു. 'സൗജന്യ ട്രയലുകള്‍ ലഭ്യമല്ല, പക്ഷേ നിങ്ങള്‍ക്ക് ഇപ്പോഴും സൈന്‍ അപ്പ് ചെയ്യാനും നെറ്റ്ഫ്ലിക്സ്വാഗ്ദാനം ചെയ്യുന്ന എല്ലാ ആനുകൂല്യങ്ങളും പ്രയോജനപ്പെടുത്താനും കഴിയും,' നെറ്റ്ഫ്ലിക്സ്അതിന്റെ വെബ്‌സൈറ്റിലെ മെയിന്‍ പേജില്‍ പറയുന്നു. ഈ സൗജന്യം നിര്‍ത്തിവച്ചതായി നെറ്റ്ഫ്ലിക്സ്പറയുന്നില്ല. എന്നാല്‍ ഇത്തരത്തില്‍ ആക്‌സസ്സ് ലഭിക്കുന്നില്ലെന്നതാണ് വാസ്തവം. ഇക്കാര്യത്തില്‍ വൈകാതെ തന്നെ നെറ്റ്ഫ്ലിക്സ്വിശദമായി കാര്യങ്ങള്‍ വ്യക്തമാക്കിയേക്കാം. ഇതിനു കമ്പനിയെ പ്രേരിപ്പിച്ച ഘടകമെന്താണെന്നും അറിയില്ല.

'നിങ്ങളുമായി ഒരു തരത്തിലുമുള്ള തെറ്റായ കരാറുകളോ റദ്ദാക്കല്‍ ഫീസുകളോ മറ്റു പ്രതിബദ്ധതകളോ ഇല്ല. നെറ്റ്ഫ്ലിക്സ്നിങ്ങള്‍ക്കുള്ളതല്ലെന്ന് നിങ്ങള്‍ തീരുമാനിക്കുകയാണെങ്കില്‍ എപ്പോള്‍ വേണമെങ്കിലും പ്ലാന്‍ ഓണ്‍ലൈനില്‍ റദ്ദാക്കാനോ മാറ്റാനോ നിങ്ങള്‍ക്ക് സ്വാതന്ത്ര്യമുണ്ട്. ഒരു നെറ്റ്ഫ്ലിക്സ് അംഗമെന്ന നിലയില്‍, ഞങ്ങളുടെ എല്ലാ പദ്ധതികളിലും നിങ്ങള്‍ക്ക് ആക്‌സസ് നല്‍കുന്നു. ടിവി ഷോകളുടെയും സിനിമകളുടെയും മുഴുവന്‍ കാറ്റലോഗും കാണുക. ഒപ്പം, നിങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന ഒരു പ്ലാന്‍ തിരഞ്ഞെടുത്ത് നെറ്റ്ഫ്‌ലിക്‌സിനായി സൈന്‍ അപ്പ് ചെയ്യുക! ', അറിയിപ്പ് ഇങ്ങനെ തുടരുന്നു.

നെറ്റ്ഫ്ലിക്സ്സൗജന്യ ട്രയലുകള്‍ റദ്ദാക്കിയതിന്റെ ഒരു കാരണം ഫ്രീട്രയല്‍ സ്ട്രീമിംഗ് വിഭാഗത്തില്‍ തിരക്ക് കൂടുന്നതാണെന്നാണ് സൂചന. മറ്റൊരു കാരണം വരുമാനം ഉണ്ടാക്കാനുള്ള നീക്കമായിരിക്കാം. എന്നാലും, നെറ്റ്ഫ്‌ലിക്‌സില്‍ നിന്ന് ഔദ്യോഗിക അറിയിപ്പുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ലാത്തതിനാല്‍ യഥാര്‍ത്ഥ കാരണത്തിനു വേണ്ടി കാത്തിരിക്കേണ്ടി വരും. 

നെറ്റ്ഫ്ലിക്സ് 199 രൂപ മുതല്‍ ആരംഭിക്കുന്ന പ്രതിമാസ സബ്‌സ്‌ക്രിപ്ഷനുകളാണ് ഉപയോക്താക്കള്‍ക്കു നല്‍കുന്നത്. എപ്പോള്‍ വേണമെങ്കിലും റദ്ദാക്കാം. ഇതിനകം 30 ദിവസത്തെ ട്രയലിന് നടുവിലുള്ള ഉപയോക്താക്കളെയും സൗജന്യ സ്ട്രീമിംഗില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടോ എന്നത് അവ്യക്തമാണ്. എന്തായാലും നെറ്റ്ഫ്‌ലിക്‌സിന്റെ തീരുമാനം കാത്തിരുന്നു കാണാം.

Follow Us:
Download App:
  • android
  • ios