ഒരു മൊബൈല്‍ നമ്പര്‍ അല്ലെങ്കില്‍ ഇമെയില്‍ ഐഡി ഉപയോഗിച്ച് എല്ലാത്തരം ആശയവിനിമയങ്ങള്‍ക്കും ഈ പ്ലാറ്റ്‌ഫോം ഉപയോഗിക്കാം. 

വാട്ട്‌സ്ആപ്പിന്റെ ജനപ്രീതി പിടിച്ചു നിര്‍ത്താന്‍ കേന്ദ്രസര്‍ക്കരാരിന്റെ സ്വന്തം ആപ്പ്. 'സന്ദേശ്' എന്നാണ് ഇതിന്റെ പേര്. ഈ ഇന്‍സ്റ്റന്റ് മെസേജ് പ്ലാറ്റ്‌ഫോം പ്രവര്‍ത്തനം ആരംഭിച്ചതായി ഇലക്ട്രോണിക്‌സ്, ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ലോക്‌സഭയില്‍ രേഖാമൂലമുള്ള മറുപടിയില്‍ പറഞ്ഞു. വാട്ട്‌സ്ആപ്പിന് ഇന്ത്യന്‍ ബദലായിട്ടാണ് പുതിയ പ്ലാറ്റ്‌ഫോം അവതരിപ്പിച്ചിരിക്കുന്നത്. ഗവണ്‍മെന്റിന്റെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വിഭാഗമായ നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്റര്‍ വാട്‌സ്ആപ്പിന്റെ മാതൃകയില്‍ പ്രവര്‍ത്തിക്കുന്ന പ്ലാറ്റ്‌ഫോം വികസിപ്പിച്ചിരിക്കുന്നത്. 

ഒരു മൊബൈല്‍ നമ്പര്‍ അല്ലെങ്കില്‍ ഇമെയില്‍ ഐഡി ഉപയോഗിച്ച് എല്ലാത്തരം ആശയവിനിമയങ്ങള്‍ക്കും ഈ പ്ലാറ്റ്‌ഫോം ഉപയോഗിക്കാം. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും സര്‍ക്കാരുമായി ബന്ധപ്പെട്ട ഏജന്‍സികള്‍ക്കുമിടയില്‍ നിലവില്‍ സാന്‍ഡെസ് ഇന്റേണലായി ഉപയോഗിക്കുന്നുണ്ട്.

'ഗവണ്‍മെന്റ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഹോസ്റ്റുചെയ്ത ഒരു ഓപ്പണ്‍ സോഴ്‌സ് അടിസ്ഥാനമാക്കിയുള്ള, സുരക്ഷിതവും, ക്ലൗഡ് പ്രവര്‍ത്തനക്ഷമവുമായ പ്ലാറ്റ്‌ഫോമാണ് സാന്‍ഡെസ്, അതിനാല്‍ തന്ത്രപരമായ നിയന്ത്രണം സര്‍ക്കാരില്‍ നിലനില്‍ക്കും. ഇതിന് വണ്‍ടുവണ്‍, ഗ്രൂപ്പ് മെസേജിങ്, ഫയല്‍, മീഡിയ ഷെയറിങ്, ഓഡിയോ-വീഡിയോ കോള്‍, ഇ ഗവ് ആപ്ലിക്കേഷന്‍ ഇന്റഗ്രേഷന്‍ തുടങ്ങിയവ സാധ്യമാകും. 

തദ്ദേശീയമായി വികസിപ്പിച്ച ഡിജിറ്റല്‍ ഉല്‍പ്പന്നങ്ങളുടെ കേന്ദ്രീകൃത സംവിധാനമാണ് ഇതെന്നാണ് അറിയപ്പെടുന്നത്. കഴിഞ്ഞ കുറേ മാസങ്ങളായി വാട്‌സ്ആപ്പും സര്‍ക്കാരും എന്‍ഡ്ടുഎന്‍ഡ് എന്‍ക്രിപ്ഷനെയും പുതിയ ഐടി നിയമങ്ങളെയുംച്ചൊല്ലി തര്‍ക്കത്തിലാണ്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona