Asianet News MalayalamAsianet News Malayalam

ഇന്‍സ്റ്റഗ്രാമില്‍ സജീവമായവര്‍ ജാഗ്രതേ; നിങ്ങളുടെ അക്കൗണ്ട് അടിച്ചുകളയാന്‍ ക്വട്ടേഷന്‍ സംഘങ്ങള്‍ സജീവം.!

അക്കൗണ്ട് പുനഃസ്ഥാപിക്കുന്നതിന് 3500 മുതല്‍ 4000 ഡോളര്‍ വരെ ഫീസായി അവര്‍ ഈടാക്കുന്നു. നിരവധിയാളുകള്‍ ഇത്തരം സേവനങ്ങള്‍ ആവശ്യപ്പെടുന്നുണ്ടെന്നാണ് സൂചനകള്‍. വിദ്വേഷം തീര്‍ക്കുന്നതിനും ബിസിനസ് എതിര്‍പ്പുകളുമാണ് പലരെയും ഇത്തരം കാര്യങ്ങള്‍ ചെയ്യാന്‍ പ്രേരിപ്പിക്കുന്നതത്രേ. 

Scammers can ban you from Instagram in exchange for money
Author
New Delhi, First Published Aug 7, 2021, 8:41 AM IST

സൂക്ഷിക്കുക. നിങ്ങളോട് ആര്‍ക്കെങ്കിലും വൈരാഗ്യമോ ശത്രുതയോ ഉണ്ടെങ്കില്‍ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് ബ്ലോക്ക് ചെയ്യാന്‍ ഇനിയെളുപ്പമാണ്. ഇത്തരം സജീവസംഘങ്ങള്‍ ഓണ്‍ലൈനില്‍ രംഗത്തുണ്ട്. ആരുടെയെങ്കിലും ഇന്‍സ്റ്റാഗ്രാം ബ്ലോക്ക് ചെയ്യണോ? ഏതെങ്കിലും ഗ്രൂപ്പ് നിരോധിക്കണോ? ക്വട്ടേഷന്‍ ഏറ്റെടുക്കുന്ന സംഘങ്ങളെ സമീപിച്ചാല്‍ മതി. ഏതൊരു വ്യക്തിയുടെയും ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് നിരോധിക്കാമെന്നും പകരമായി പണം നല്‍കിയാല്‍ മതിയെന്നും കാണിച്ചാണ് ക്വട്ടേഷന്‍ സംഘങ്ങള്‍ ഓണ്‍ലൈനില്‍ സജീവമായിരിക്കുന്നത്. 

99,000 ഫോളോവേഴ്‌സ് ഉള്ള സ്ഥാപിത അക്കൗണ്ടുകള്‍ പോലും ഇങ്ങനെ ബ്ലോക്ക് ചെയ്യാനാവും. മദര്‍ബോര്‍ഡിന്റെ പുതിയ റിപ്പോര്‍ട്ടില്‍ ഇത്തരം അണ്ടര്‍ഗ്രൗണ്ട് സേവനങ്ങള്‍ ഹൈലൈറ്റ് ചെയ്തിരിക്കുന്ന നിരവധി സംഘങ്ങളുണ്ടെന്നാണ് വെളിപ്പെടുത്തിയിരിക്കുന്നത്. ഈ തട്ടിപ്പുകാരില്‍ ചിലരുമായി സംസാരിച്ച് അവര്‍ ഇത്തരമൊരു സേവനം നടത്തുന്നുണ്ടെന്നും പിന്നീട് പണം നല്‍കിയതിനു ശേഷം ഇന്‍സ്റ്റാഗ്രാം ഉപയോക്താക്കളുടെ അക്കൗണ്ട് പുനഃസ്ഥാപിക്കല്‍ നടത്തുന്നതായും കണ്ടെത്തി. 

അക്കൗണ്ട് പുനഃസ്ഥാപിക്കുന്നതിന് 3500 മുതല്‍ 4000 ഡോളര്‍ വരെ ഫീസായി അവര്‍ ഈടാക്കുന്നു. നിരവധിയാളുകള്‍ ഇത്തരം സേവനങ്ങള്‍ ആവശ്യപ്പെടുന്നുണ്ടെന്നാണ് സൂചനകള്‍. വിദ്വേഷം തീര്‍ക്കുന്നതിനും ബിസിനസ് എതിര്‍പ്പുകളുമാണ് പലരെയും ഇത്തരം കാര്യങ്ങള്‍ ചെയ്യാന്‍ പ്രേരിപ്പിക്കുന്നതത്രേ. ഇവരെല്ലാം തന്നെ ഇന്‍സ്റ്റാഗ്രാമിന്റെ നയങ്ങളും സംരക്ഷണ സംവിധാനങ്ങളും ചൂഷണം ചെയ്താണ് കാര്യങ്ങള്‍ നടത്തുന്നത്. ഒരു അക്കൗണ്ടിനെതിരേ ഒന്നിലധികം റിപ്പോര്‍ട്ടുകള്‍ നടത്തിയാണ് ടാര്‍ഗെറ്റുചെയ്ത അക്കൗണ്ടിനെതിരെ നടപടിയെടുപ്പിക്കുന്നത്.

ഉദാഹരണത്തിന്, ആള്‍മാറാട്ടം നടത്തിയാണ് പലപ്പോഴും ഒരു അക്കൗണ്ട് ഇവര്‍ നിരോധിക്കാന്‍ ഇന്‍സ്റ്റാഗ്രാമിനെ പ്രേരിപ്പിക്കുന്നത്. ഇന്‍സ്റ്റാഗ്രാമില്‍ നിന്ന് ആരെയെങ്കിലും നിരോധിക്കാന്‍ ഈ സംവിധാനം ഉപയോഗിക്കാനാവും. ബയോ, പേര്, പ്രൊഫൈല്‍ ഫോട്ടോ മുതലായവ അതു പോലെ തന്നെ കാണുന്ന വിധത്തില്‍ ഉണ്ടാക്കി ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് മാറ്റുന്നു. ഒരിക്കല്‍ ചെയ്തുകഴിഞ്ഞാല്‍, ടാര്‍ഗെറ്റ് അക്കൗണ്ട് തെറ്റാണെന്നു ഇന്‍സ്റ്റാഗ്രാമിന് റിപ്പോര്‍ട്ട് ചെയ്യുന്നു. റിപ്പോര്‍ട്ടുചെയ്ത അക്കൗണ്ട് വ്യാജമാണെന്ന് കരുതുന്ന ഇന്‍സ്റ്റാഗ്രാം അത് ഓട്ടോമാറ്റിക്കായി നിരോധിക്കുകയും ചെയ്യുന്നു.

ഒരു ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് നിരോധിക്കുന്നതിനുള്ള മറ്റൊരു മാര്‍ഗം ഒന്നിലധികം അക്കൗണ്ടുകളിലൂടെ അത് പോളിസി ലംഘനം നടത്തിയെന്ന് റിപ്പോര്‍ട്ട് ചെയ്യുക എന്നതാണ്. ഇതിനായി, അത്തരം സ്‌കാമര്‍മാര്‍ ഒരു അക്കൗണ്ടിനെതിരെ ഓട്ടോമേറ്റഡ് റിപ്പോര്‍ട്ടിംഗ് നടത്താന്‍ കഴിയുന്ന സ്വന്തം സ്‌ക്രിപ്റ്റുകള്‍ കൊണ്ടുവന്നിട്ടുണ്ട്. ഈ പ്രോഗ്രാം സ്‌ക്രിപ്റ്റുകള്‍ ഇന്റര്‍നെറ്റില്‍ സൗജന്യമായി ലഭ്യമാണ്.
സ്‌ക്രിപ്റ്റുകള്‍ പ്രധാനമായും ബോട്ടുകളാണ്, ടാര്‍ഗെറ്റ് അക്കൗണ്ടിലേക്ക് 40 റിപ്പോര്‍ട്ടുകള്‍ വരെ ഓട്ടോമാറ്റിക്കായി റിപ്പോര്‍ട്ടുചെയ്യാനാവും. അങ്ങനെ ഇന്‍സ്റ്റാഗ്രാമിന്റെ പോളിസികള്‍ക്കെതിരായ ആത്മഹത്യയെക്കുറിച്ചോ സ്വയം മുറിവേല്‍പ്പിക്കുന്നതിനെക്കുറിച്ചോ ഈ അക്കൗണ്ടിലുണ്ടെന്നു റിപ്പോര്‍ട്ടുചെയ്യും. അങ്ങനെ ഇന്‍സ്റ്റാഗ്രാം ഈ അക്കൗണ്ട് ബ്ലോക്ക് ചെയ്യും. 

രണ്ട് രീതികള്‍ക്കും പ്രൊഫൈല്‍ ഫോട്ടോയില്‍ ഒരു മനുഷ്യന്റെ ചിത്രം ആവശ്യമാണ്. മദര്‍ബോര്‍ഡ് പറയുന്നതനുസരിച്ചുള്ള, നിരോധന സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്ന ഇത്തരം സൈറ്റുകളെക്കുറിച്ച് അറിയാമെന്നും അവയെക്കുറിച്ച് അന്വേഷിക്കുകയാണെന്നും ഇന്‍സ്റ്റാഗ്രാം സ്ഥിരീകരിച്ചു. അത്തരം പ്രവര്‍ത്തനങ്ങളിലൂടെ സൈറ്റിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ആവര്‍ത്തിച്ച് ലംഘിക്കുന്ന ആളുകളെ ഇന്‍സ്റ്റാഗ്രാമില്‍ നിന്ന് നിരോധിക്കുമെന്നും അവര്‍ വ്യക്തമാക്കുന്നു. എന്നാല്‍, ക്വട്ടേഷന്‍ സംഘങ്ങള്‍ സജീവമായി തന്നെ തുടരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

Follow Us:
Download App:
  • android
  • ios