Asianet News Malayalam

ടെലിഗ്രാമില്‍ പുതിയ കിടിലന്‍ സവിശേഷതകള്‍: നിങ്ങള്‍ അറിയേണ്ടതെല്ലാം ഇങ്ങനെ

 ടെലിഗ്രാം പ്ലാറ്റ്‌ഫോമിലെ ഏറ്റവും വലിയ അപ്‌ഡേറ്റുകളിലൊന്നായ ഗ്രൂപ്പ് വീഡിയോ കോളുകള്‍, സ്‌ക്രീന്‍ ഷെയറിങ്, വോയ്‌സ് ചാറ്റുകള്‍ക്കിടയില്‍ ശബ്ദം അടിച്ചമര്‍ത്തല്‍ അഥവാ നോയിസ് സപ്രഷന്‍, ആനിമേറ്റുചെയ്ത ബാക്ക് ഗ്രൗണ്ട്, ഡെഡിക്കേറ്റഡ് ബോട്ട് മെനു എന്നിവ ഗംഭീരമാക്കിയിരിക്കുന്നു. 

Telegram new features Everything you need to know
Author
New York, First Published Jul 2, 2021, 1:35 AM IST
  • Facebook
  • Twitter
  • Whatsapp

ടെലിഗ്രാം പുതിയ സവിശേഷതകളുടെ വലിയൊരു സ്യൂട്ട് തന്നെ അവതരിപ്പിക്കുന്നു. ജനപ്രിയ ആപ്പായ വാട്ട്‌സ്ആപ്പിന് തുല്യമായ കാര്യങ്ങള്‍ നല്‍കാനാണ് അവരുടെ ലക്ഷ്യം. ടെലിഗ്രാം പ്ലാറ്റ്‌ഫോമിലെ ഏറ്റവും വലിയ അപ്‌ഡേറ്റുകളിലൊന്നായ ഗ്രൂപ്പ് വീഡിയോ കോളുകള്‍, സ്‌ക്രീന്‍ ഷെയറിങ്, വോയ്‌സ് ചാറ്റുകള്‍ക്കിടയില്‍ ശബ്ദം അടിച്ചമര്‍ത്തല്‍ അഥവാ നോയിസ് സപ്രഷന്‍, ആനിമേറ്റുചെയ്ത ബാക്ക് ഗ്രൗണ്ട്, ഡെഡിക്കേറ്റഡ് ബോട്ട് മെനു എന്നിവ ഗംഭീരമാക്കിയിരിക്കുന്നു. 

ഗ്രൂപ്പ് വീഡിയോ കോളുകള്‍

ക്യാമറ ഐക്കണില്‍ ടാപ്പുചെയ്ത് വീഡിയോ ഓണാക്കുന്നതിലൂടെ ഗ്രൂപ്പ് വോയ്‌സ് ചാറ്റുകള്‍ ഇപ്പോള്‍ പരിധിയില്ലാതെ ഗ്രൂപ്പ് വീഡിയോ കോള്‍ സെഷനായി മാറ്റാനാകും. ഗ്രിഡ് ഫുള്‍ സ്‌ക്രീനില്‍ ടാപ്പുചെയ്തുകൊണ്ട് ഏത് വീഡിയോയും സൃഷ്ടിക്കാന്‍ നിഷ്പ്രയാസം കഴിയും. ചാറ്റിലെ ഒരൊറ്റ വ്യക്തിയില്‍ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ആഗ്രഹിക്കുന്നുതെങ്കില്‍, മുകളില്‍ വലതുവശത്തുള്ള ഐക്കണില്‍ ടാപ്പുചെയ്തുകൊണ്ട് അവരുടെ വീഡിയോ പിന്‍ ചെയ്യാന്‍ കഴിയും. തുടര്‍ന്ന് ആരൊക്കെ ചാറ്റില്‍ ചേരുന്നുണ്ടെന്നതു പോലും പരിഗണിക്കാതെ അവരിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഇതു സഹായിക്കും.

വോയ്‌സ് ചാറ്റ് പരിധിയില്ലാത്ത ആളുകളെ പിന്തുണയ്ക്കുമ്പോള്‍, ചാറ്റില്‍ ചേരുന്ന ആദ്യത്തെ മുപ്പത് പേര്‍ക്ക് മാത്രമായി വീഡിയോ പരിമിതപ്പെടുത്തുമെന്ന് ടെലിഗ്രാം പറയുന്നു. ഭാവിയില്‍ ഈ എണ്ണം ഉയര്‍ത്തുമെന്ന് കമ്പനി വാഗ്ദാനം ചെയ്യുന്നു.

ഗ്രൂപ്പ് വീഡിയോ കോളുകള്‍ക്കിടയില്‍ സ്‌ക്രീന്‍ ഷെയറിങ്

ഒരു ഗ്രൂപ്പ് വീഡിയോ കോളില്‍ പങ്കെടുക്കുന്നവര്‍ക്ക് അവരുടെ സ്‌ക്രീന്‍ മറ്റുള്ളവരുമായി ഷെയര്‍ ചെയ്യാനാവും. വീഡിയോ ഫീഡ് പങ്കിടുമ്പോഴും ഇത് ചെയ്യാനും കഴിയും.

വോയ്‌സ് ചാറ്റുകള്‍ക്കിടയില്‍ നോയിസ് സപ്രഷന്‍

ടെലിഗ്രാം വോയ്‌സ് ചാറ്റുകള്‍ക്കിടയില്‍ ശബ്ദം അടിച്ചമര്‍ത്തല്‍ അഥവാ വോയിസ് സപ്രഷന്‍ ഫീച്ചര്‍ കൂടുതല്‍ മെച്ചപ്പെടുത്തി. ആരെങ്കിലും സംസാരിക്കുമ്പോള്‍ ഓഡിയോ വ്യക്തമായി സൂക്ഷിക്കാന്‍ സഹായിക്കുന്നതിന് പശ്ചാത്തല ശബ്ദം കുറയ്ക്കുന്ന രീതിയാണിവിടെ. ചാറ്റ് സെറ്റിങ്ങുകളില്‍ ഇത് ഓണാക്കാനും ഓഫാക്കാനും കഴിയും.

ടാബ്‌ലെറ്റ്, ഡെസ്‌ക്‌ടോപ്പ് മെച്ചപ്പെടുത്തലുകള്‍

ഒരു വശത്ത് ഒരു വീഡിയോ ഗ്രിഡും മറുവശത്ത് മറ്റൊരാളുടെ ലിസ്റ്റും ഉപയോഗിച്ച് സ്പ്ലിറ്റ് സ്‌ക്രീന്‍ സൃഷ്ടിച്ചു കൊണ്ട് കാഴ്ചയില്‍ ഗ്രൂപ്പ് വീഡിയോ കോളുകള്‍ ക്രമീകരിക്കാന്‍ കഴിയും. ലാന്‍ഡ്‌സ്‌കേപ്പിനും പോര്‍ട്രെയിറ്റ് ഓറിയന്റേഷനുകള്‍ക്കുമായി ഇത് ഒപ്റ്റിമൈസ് ചെയ്തു. ഡെസ്‌ക്‌ടോപ്പില്‍, പ്രത്യേക വിന്‍ഡോയില്‍ വോയ്‌സ് ചാറ്റുകള്‍ തുറക്കാന്‍ കഴിയും, അവിടെ ടൈപ്പുചെയ്യുന്നത് തുടരാന്‍ അനുവദിക്കുന്നു. മുഴുവന്‍ സ്‌ക്രീനിനും പകരം ഒരു വ്യക്തിഗത പ്രോഗ്രാം ചെയ്യാന്‍ അനുവദിക്കുന്ന 'സെലക്ടീവ് സ്‌ക്രീന്‍ ഷെയറിങ്' ഫീച്ചര്‍ ഇപ്പോള്‍ ഡെസ്‌ക്‌ടോപ്പ് ആപ്ലിക്കേഷനും പിന്തുണയ്ക്കുന്നു.

ആനിമേറ്റുചെയ്ത ബാക്ക്ഗ്രൗണ്ട്

ടെക്സ്റ്റ് ചാറ്റുകള്‍ക്ക് ഇപ്പോള്‍ ആനിമേറ്റ് ചെയ്ത പശ്ചാത്തലം പ്രവര്‍ത്തനക്ഷമമാക്കാനുള്ള ഓപ്ഷന്‍ ഉണ്ട്. ഈ മള്‍ട്ടികളര്‍ വാള്‍പേപ്പറുകള്‍ അല്‍ഗോരിതം ആയി ജനറേറ്റ് ചെയ്യുന്നുവെന്നും ടൈപ്പുചെയ്യുമ്പോള്‍ നിറങ്ങള്‍ ചലിപ്പിക്കുകയും മാറ്റുകയും ചെയ്യുന്നുവെന്ന് ടെലിഗ്രാം പറയുന്നു. സ്വന്തമായി ആനിമേറ്റുചെയ്ത പശ്ചാത്തലങ്ങളും സൃഷ്ടിക്കാന്‍ കഴിയും, ഒപ്പം മൂന്നോ നാലോ നിറങ്ങളും ഒരു ഓപ്ഷണല്‍ പാറ്റേണും തിരഞ്ഞെടുക്കാന്‍ ടെലഗ്രാം അനുവദിക്കുന്നു. ടെലിഗ്രാം പുതിയ ആനിമേറ്റുചെയ്ത ഇമോജികളും ചേര്‍ത്തു, ഉപയോക്താക്കള്‍ക്ക് ആനിമേറ്റുചെയ്യുന്നതിന് അതില്‍ ഒരു ഇമോജിയുള്ള സന്ദേശം അയയ്‌ക്കേണ്ടതുണ്ട്.

ബോട്ട് മെനു

കമാന്‍ഡുകള്‍ ബ്രൗസ് ചെയ്യുന്നതിനും വേഗത്തില്‍ അയയ്ക്കുന്നതിനും ഉപയോക്താക്കളെ അനുവദിക്കുന്ന ഒരു പ്രത്യേക മെനു സൃഷ്ടിച്ചുകൊണ്ട് ടെലഗ്രാം ബോട്ടുകളുമായി സംഭാഷണം നടത്തുന്നത് എളുപ്പമാക്കി. ഉപയോക്താക്കള്‍ക്ക് അവരുടെ ബിസിനസ്സ് അക്കൗണ്ടുകളുമായി ചാറ്റുചെയ്യുന്നത് എളുപ്പമാക്കുന്നതിന് കമാന്‍ഡുകള്‍ മാറ്റാനുള്ള ഓപ്ഷന്‍ ഡവലപ്പര്‍മാര്‍ക്ക് ഉണ്ട്. ഒരു ഉപയോക്താവിന്റെ ഭാഷായും ചാറ്റിന്റെ രീതിയേയും അടിസ്ഥാനമാക്കി മാറുന്ന കമാന്‍ഡുകള്‍ സൃഷ്ടിക്കാനും അവര്‍ക്ക് കഴിയും.

Follow Us:
Download App:
  • android
  • ios