Asianet News MalayalamAsianet News Malayalam

ചാറ്റ് ആര്‍ക്കൈവില്‍ പുതിയ ഫീച്ചറുമായി വാട്ട്‌സ്ആപ്പ്

ഇത് ഉപയോക്താവിന് അവരുടെ ഇന്‍ബോക്‌സില്‍ കൂടുതല്‍ നിയന്ത്രണവും ആര്‍ക്കൈവുചെയ്ത ചാറ്റുകള്‍ ഫോള്‍ഡര്‍ ഓര്‍ഗനൈസുചെയ്യുന്നതിനുള്ള കൂടുതല്‍ സൗകര്യവും നല്‍കും. 

WhatsApp new feature announced! Now, archived chats will remain hidden even after new text
Author
New York, First Published Jul 28, 2021, 7:05 PM IST

ര്‍ക്കൈവുചെയ്ത ചാറ്റുകള്‍ക്ക് കൂടുതല്‍ സ്വകാര്യത നല്‍കുന്ന ഫീച്ചറുമായി വീണ്ടും വാട്ട്‌സ്ആപ്പ് അപ്‌ഡേറ്റ്. പുതിയ മെസേജുകള്‍ വന്നാലും ആര്‍ക്കൈവ് ചെയ്ത മെസേജുകളെ ഒളിപ്പിച്ചു നിര്‍ത്തി കൂടുതല്‍ പ്രൈവസി നല്‍കുന്ന വിധത്തിലാണ് ഈ സംവിധാനം അവതരിപ്പിക്കുന്നത്. ഇന്നുമുതല്‍, ആര്‍ക്കൈവുചെയ്ത ചാറ്റുകള്‍ക്കായി വാട്ട്‌സ്ആപ്പ് പുതിയ സെറ്റിങ്ങുകള്‍ തയ്യാറാക്കുന്നു. 

ഇത് ഉപയോക്താവിന് അവരുടെ ഇന്‍ബോക്‌സില്‍ കൂടുതല്‍ നിയന്ത്രണവും ആര്‍ക്കൈവുചെയ്ത ചാറ്റുകള്‍ ഫോള്‍ഡര്‍ ഓര്‍ഗനൈസുചെയ്യുന്നതിനുള്ള കൂടുതല്‍ സൗകര്യവും നല്‍കും. പുതിയ മെസേജ് വരുമ്പോള്‍ മെയിന്‍ ചാറ്റ് ലിസ്റ്റിലേക്ക് പോകുന്നതിന് പകരം ആര്‍ക്കൈവുചെയ്ത സന്ദേശങ്ങള്‍ ആ ഫോള്‍ഡറില്‍ തന്നെ നിര്‍ത്തണമെന്ന് നിരവധി ഉപയോക്താക്കള്‍ ആവശ്യപ്പെട്ടിരുന്നു. പുതിയ സെറ്റിങ്ങുകള്‍ പ്രകാരം ആര്‍ക്കൈവുചെയ്ത മെസേജ് ത്രെഡിലേക്ക് അയച്ചാലും അത് ആ ചാറ്റ് ഫോള്‍ഡറില്‍ തുടരും.

അപ്‌ഡേറ്റിന് മുമ്പ് ആര്‍ക്കൈവുചെയ്ത ചാറ്റുകള്‍ പഴയപടിയാക്കാനുള്ള ഓപ്ഷന്‍ വാട്ട്‌സ്ആപ്പ് ഉപയോക്താക്കള്‍ക്ക് ഉണ്ടായിരിക്കും. കുറച്ച് വര്‍ഷങ്ങളായി ആര്‍ക്കൈവുചെയ്ത ചാറ്റ് ഫീച്ചറുകളെ വ്യത്യസ്ത രീതിയില്‍ ഉപയോഗിക്കുന്നതിന് വാട്ട്‌സ്ആപ്പ് പരീക്ഷണം നടത്തുന്നുണ്ട്. 2019 ല്‍, ഈ ഫീച്ചര്‍ ബീറ്റ പതിപ്പില്‍ കണ്ടെത്തിയെങ്കിലും പിന്നീട് അത് ഉപേക്ഷിച്ചിരുന്നു. ഇപ്പോള്‍, അത് വീണ്ടും പ്രത്യക്ഷപ്പെടുന്നു.

Follow Us:
Download App:
  • android
  • ios