Asianet News MalayalamAsianet News Malayalam

അയയ്ക്കുന്നയാള്‍ അറിയാതെ എങ്ങനെ ഒരു വാട്ട്‌സ്ആപ്പ് സന്ദേശം വായിക്കാം, ഇതാണ് മാര്‍ഗം?

അയച്ച ആള്‍ അറിയാതെ വാട്ട്‌സ്ആപ്പ് സന്ദേശം എങ്ങനെ വായിക്കാം. അതിനൊരു മാര്‍ഗമുണ്ട്. ഇത് ചെയ്യാനുള്ള ഒരു ലളിതമായ മാര്‍ഗ്ഗം മെസേജ് വായിച്ചു എന്നറിയിക്കുന്ന നീല ടിക്കുകള്‍ ഓഫാക്കുക എന്നതാണ്.

whatsapp tips: How to read a WhatsApp message without letting the sender know
Author
New York, First Published Jul 31, 2021, 12:22 PM IST

മെസേജ് അയച്ച ആള്‍ അറിയാതെ വാട്ട്‌സ്ആപ്പ് സന്ദേശം എങ്ങനെ വായിക്കാം. അതിനൊരു മാര്‍ഗമുണ്ട്. ഇത് ചെയ്യാനുള്ള ഒരു ലളിതമായ മാര്‍ഗ്ഗം മെസേജ് വായിച്ചു എന്നറിയിക്കുന്ന നീല ടിക്കുകള്‍ ഓഫാക്കുക എന്നതാണ്. എന്നാല്‍ ഇവിടൊരു പ്രശ്‌നമുണ്ട്. ഇത് സെറ്റിങ്ങ്‌സില്‍ കയറി ഓഫ് ചെയ്താല്‍ നിങ്ങളുടെ സന്ദേശം മറ്റൊരാള്‍ വായിച്ചോ എന്നറിയാന്‍ നിങ്ങള്‍ക്കും കഴിയില്ല. എന്നാല്‍, ഇത് നിങ്ങള്‍ അറിയേണ്ടതില്ല എന്നാണെങ്കില്‍ നേരെ വാട്ട്‌സ്ആപ്പിലേക്ക് പോകുക. 

അക്കൗണ്ട്> പ്രൈവസി> ഓപ്ഷന്‍ സെലക്ട് ചെയ്ത് ഇടത്തേക്ക് സൈ്വപ്പുചെയ്ത് റീഡ് ഓപ്ഷനില്‍ ഇത് ഓഫാക്കാവുന്നതാണ്. എന്നാല്‍ ഇതിനേക്കാള്‍ മികച്ചതായി മറ്റൊരു മാര്‍ഗ്ഗമുണ്ട്. വാട്‌സ് ആപ്പ് തുറക്കുന്നതിനുമുമ്പ് ഫോണ്‍ എയര്‍പ്ലെയിന്‍ മോഡില്‍ ആക്കുക, തുടര്‍ന്ന് സന്ദേശങ്ങള്‍ വായിക്കുക. അപ്പോള്‍, നിങ്ങള്‍ സന്ദേശം വായിച്ചതായി അയച്ചയാള്‍ക്ക് മനസിലാവില്ല.

വാട്ട്‌സ്ആപ്പില്‍ നിങ്ങളുടെ സാന്നിധ്യം കുറവായി കാണിക്കാന്‍ പിന്തുടരാവുന്ന മറ്റൊരു തന്ത്രം, അവസാനമായി കണ്ടത് ഓഫാക്കുക എന്നതാണ്. സെറ്റിങ്‌സിലേക്ക് പോകുക> അക്കൗണ്ടില്‍ ക്ലിക്കുചെയ്യുക> പ്രൈവസി തിരഞ്ഞെടുക്കുക. അവിടെ ലാസ്റ്റ് സീന്‍ എന്ന ഓപ്ഷന്‍ സെലക്ട് ചെയ്യുക. ഇവിടെ മൂന്ന് ഓപ്ഷനുകള്‍ കാണും. അതില്‍ അവസാനത്തേതില്‍ നോബഡി എന്ന ഓപ്ഷനുണ്ടാവും. അത് സെലക്ട് ചെയ്യുക. 

നിങ്ങള്‍ ഒരു സന്ദേശം കാണുന്ന സമയങ്ങളില്‍ 'വായിക്കാത്തത്' (Unread) എന്ന് ഒരു വാട്ട്‌സ്ആപ്പ് മെസേജ് അടയാളപ്പെടുത്താനും അത് വായിക്കാതിരിക്കാനും പിന്നീട് വായിക്കാനും മറുപടി നല്‍കാനും ഓര്‍മ്മിക്കാന്‍ കഴിയും. ഒരു മെസേജ് വായിക്കാത്തതായി അടയാളപ്പെടുത്താന്‍, അയച്ചയാളുടെ മെസേജ് തുറക്കാതെ അതില്‍ ടാപ്പുചെയ്ത് പിടിക്കുക, തുടര്‍ന്ന് മുകളില്‍ വലതു വശത്തായി കാണുന്ന മൂന്നു കുത്തുകളില്‍ പ്രസ് ചെയ്യുക. തുടര്‍ന്ന് ഇവിടെ നിന്നും അണ്‍റീഡ് എന്ന ഓപ്ഷന്‍ സെലക്ട് ചെയ്യുക. മെസേജ് വായിച്ചതായി അയച്ചയാള്‍ക്ക് അറിയാമെങ്കിലും ഇത് ഒരു നീല അല്ലെങ്കില്‍ പച്ച ഡോട്ടിലൂടെ വായിച്ചിട്ടില്ലെന്ന് നിങ്ങളെ ഓര്‍മ്മിപ്പിക്കും.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios