Asianet News MalayalamAsianet News Malayalam

'അപ്രത്യക്ഷമാകുന്ന സന്ദേശങ്ങള്‍' വാട്ട്സ്ആപ്പില്‍ വരാന്‍ പോകുന്ന ഫീച്ചര്‍ ഇങ്ങനെ.!

ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള വാട്ട്സ്ആപ്പിന്‍റെ ഈ ഫീച്ചറിന്‍റെ ഏറ്റവും വലിയ പ്രത്യേകത അപ്രത്യക്ഷമാകുന്ന സന്ദേശം ഒരു അടയാളവും ബാക്കി വയ്ക്കില്ല എന്നതാണ്. 

WhatsApp to get expiring media feature soon
Author
WhatsApp Headquarters, First Published Sep 22, 2020, 4:50 PM IST

യച്ച സന്ദേശം ഒരു നിശ്ചിത സമയത്തിന് ശേഷം അപ്രത്യക്ഷമാകുന്ന രീതി വാട്ട്സ്ആപ്പ് ഉടന്‍ തന്നെ അവതരിപ്പിക്കും എന്നാണ് സൂചന. ഇതിന്‍റെ ബീറ്റ ടെസ്റ്റിംഗ് ലോകത്തിലെ പലഭാഗത്ത് നടക്കുന്നു എന്ന് നേരത്തെയും റിപ്പോര്‍ട്ട് വന്നിട്ടുണ്ട്. ഇപ്പോഴിതാ ഇതിന്‍റെ കൂടിയ പതിപ്പ് കൂടി വാട്ട്സ്ആപ്പ് പണിപ്പുരയില്‍ ഒരുങ്ങുന്നതായി വിവരം പുറത്ത് എത്തുന്നു.

നിലവില്‍ ടെക്സ്റ്റ് സന്ദേശങ്ങള്‍ക്കാണ് ഡിസപ്പിയര്‍ ഫീച്ചര്‍ വാട്ട്സ്ആപ്പ് നല്‍കാന്‍ ഒരുങ്ങുന്നതെങ്കില്‍ മീഡിയ ഫയലുകളും ഈ കൂട്ടത്തിലേക്ക് വരും എന്നാണ് വാട്ട്സ്ആപ്പ് ബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇത് പ്രകാരം ഫോട്ടോ, വീഡിയോ, ഓഡിയോ സന്ദേശം, ഫയലുകള്‍ എന്നിവ അയക്കുന്നയാള്‍ക്ക് ഒരു നിശ്ചിത സമയത്തിന് ശേഷം അപ്രത്യക്ഷമാകാന്‍ ഷെഡ്യൂള്‍ ചെയ്യാം.

ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള വാട്ട്സ്ആപ്പിന്‍റെ ഈ ഫീച്ചറിന്‍റെ ഏറ്റവും വലിയ പ്രത്യേകത അപ്രത്യക്ഷമാകുന്ന സന്ദേശം ഒരു അടയാളവും ബാക്കി വയ്ക്കില്ല എന്നതാണ്. ഉദാഹരണം ഇപ്പോള്‍ വാട്ട്സ്ആപ്പില്‍ അയച്ച സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യാം. അപ്പോള്‍ ആ സന്ദേശം ഡിലീറ്റ് ചെയ്തു എന്ന സന്ദേശം ചാറ്റില്‍ അവശേഷിക്കും. എന്നാല്‍ പുതിയ എക്സ്പെയര്‍ സന്ദേശങ്ങളില്‍ ഇത്തരം ഒരു സന്ദേശവും കാണിക്കില്ലെന്നാണ് വാട്ട്സ്ആപ്പ് ബീറ്റ ഇന്‍ഫോ സ്ക്രീന്‍ ഷോട്ടുകള്‍ അടക്കം റിപ്പോര്‍ട്ട് ചെയ്യുന്നത്.

അതേ സമയം ടെക്സ്റ്റ് സന്ദേശങ്ങള്‍ക്ക് വേണ്ടിയുള്ള 'അപ്രത്യക്ഷമാകുന്ന സന്ദേശങ്ങള്‍' ഉടന്‍ എത്തുമെന്നാണ് സൂചനകള്‍. ഇതിന്‍റെ ചില അവസാന മിനുക്ക് പണികളിലാണ് വാട്ട്സ്ആപ്പ്. 

Follow Us:
Download App:
  • android
  • ios