Asianet News MalayalamAsianet News Malayalam

ഈ ഐഫോണ്‍ മോഡലുകളില്‍ ഇനി മുതല്‍ വാട്ട്‌സ്ആപ്പ് ലഭിക്കില്ല

വാട്ട്‌സ്ആപ്പ് ടെസ്റ്റ് ഫ്‌ലൈറ്റ് ടെസ്റ്റിംഗ് സേവനം വഴി മറ്റ് ഉപയോക്താക്കള്‍ക്ക് പുതിയ ഫീച്ചറുകള്‍ പരീക്ഷിക്കാനുള്ള അവസരം കമ്പനി വാഗ്ദാനം ചെയ്യുന്നു. പുതിയ സ്ലോട്ടുകള്‍ ഇല്ലാത്തതിനാല്‍ നിലവില്‍ ഐഒഎസ് 9 പ്രവര്‍ത്തിക്കുന്ന ഐഫോണുകളിലിത് അടച്ചിരിക്കുന്നു. 

WhatsApp to stop working on these iPhone models
Author
New York, First Published Mar 8, 2021, 11:02 PM IST

ഒഎസ് 9 പ്രവര്‍ത്തിക്കുന്ന ഐഫോണുകള്‍ക്കുള്ള പിന്തുണ വാട്ട്‌സ്ആപ്പ് ഉപേക്ഷിച്ചതായി റിപ്പോര്‍ട്ട്. 2.21.50 വാട്ട്‌സ്ആപ്പ് ബീറ്റ പതിപ്പിലുള്ള ഐഒഎസ് 9 ഉപകരണങ്ങളില്‍ ഇനി മുതല്‍ വാട്ട്‌സ്ആപ്പ് ഉപയോഗിക്കാന്‍ കഴിയില്ലെന്നാണ് റിപ്പോര്‍ട്ട് വന്നിരിക്കുന്നത്. എന്നാല്‍, കമ്പനി ഇതുവരെയും ഇക്കാര്യം അപ്‌ഡേറ്റ് ചെയ്തിട്ടില്ല. പഴയ ഫോണുകളില്‍ വാട്ട്‌സ് ആപ്പ് ഇനി മുതല്‍ അപ്‌ഡേറ്റ് ചെയ്യാന്‍ കഴിയില്ലെന്നു സാരം. അങ്ങനെ വന്നാല്‍ പല ഫീച്ചറുകളും ഉപയോഗിക്കാന്‍ കഴിയില്ല. അപ്പോഴൊക്കെയും അപ്‌ഡേറ്റ് ചെയ്യാന്‍ ആവശ്യപ്പെടുകയും അതിനുള്ള സപ്പോര്‍ട്ട് ലഭിക്കാതിരിക്കുകയും ചെയ്യുമെന്നാണ് സൂചന.

വാട്ട്‌സ്ആപ്പ് ടെസ്റ്റ് ഫ്‌ലൈറ്റ് ടെസ്റ്റിംഗ് സേവനം വഴി മറ്റ് ഉപയോക്താക്കള്‍ക്ക് പുതിയ ഫീച്ചറുകള്‍ പരീക്ഷിക്കാനുള്ള അവസരം കമ്പനി വാഗ്ദാനം ചെയ്യുന്നു. പുതിയ സ്ലോട്ടുകള്‍ ഇല്ലാത്തതിനാല്‍ നിലവില്‍ ഐഒഎസ് 9 പ്രവര്‍ത്തിക്കുന്ന ഐഫോണുകളിലിത് അടച്ചിരിക്കുന്നു. ഇതിനര്‍ത്ഥം, വരാനിരിക്കുന്ന വാട്ട്‌സ്ആപ്പിന്റെ അപ്‌ഡേറ്റില്‍, ഐഫോണ്‍ 4, ഐഫോണ്‍ 4 എസ് എന്നിവയുള്ള ഉപയോക്താക്കള്‍ക്ക് അവരുടെ വാട്ട്‌സ്ആപ്പ് ആപ്ലിക്കേഷന്‍ അപ്‌ഡേറ്റുചെയ്യാനാകില്ലെന്നാണ്. ഐഒഎസിന്റെ പുതിയ പതിപ്പിലേക്ക് ഇപ്പോഴും അപ്‌ഡേറ്റ് ചെയ്യാത്ത ഐഫോണ്‍ 5, 5 എസ്, 5 സി ഉപയോക്താക്കള്‍ എത്രയും വേഗം അത് ചെയ്യണം, അല്ലാത്തപക്ഷം അവര്‍ക്ക് വാട്ട്‌സ്ആപ്പ് ഉപയോഗിക്കാന്‍ കഴിയില്ല.

ആര്‍ക്കൈവുചെയ്ത ചാറ്റുകളുടെ മെച്ചപ്പെട്ട പതിപ്പാണ് വാട്ട്‌സ്ആപ്പില്‍ പുതിയതായി വരാന്‍ പോകുന്നത്. ഈ ഫീച്ചര്‍ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്, ഉടന്‍ തന്നെ റിലീസ് ചെയ്യും. ആര്‍ക്കൈവുചെയ്ത ചാറ്റ് സെല്ലിനായി വാട്ട്‌സ്ആപ്പ് യൂസര്‍ ഇന്റര്‍ഫേസ് മെച്ചപ്പെടുത്തലുകള്‍ തയ്യാറാക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്, ഇത് നിങ്ങളുടെ ആര്‍ക്കൈവില്‍ ചാറ്റുകള്‍ ഉണ്ടെങ്കില്‍ മാത്രമേ ദൃശ്യമാകൂ. എന്നാല്‍ എല്ലാ ആര്‍ക്കൈവുചെയ്ത ചാറ്റുകളും ഓട്ടോമാറ്റിക്കായി ശേഖരിക്കപ്പെടില്ല. 

ആര്‍ക്കൈവുചെയ്ത ചാറ്റുകളില്‍ നിന്നുള്ള എല്ലാ നോട്ടിഫിക്കേഷനുകളും സൈലന്റാകുന്നത് ശ്രദ്ധിക്കേണ്ടതാണ്, അതിനര്‍ത്ഥം നിങ്ങള്‍ക്ക് ഒരു സന്ദേശം ലഭിച്ചിട്ടുണ്ടോ എന്ന് അറിയാന്‍ കഴിയില്ല. ഈ ഫീച്ചര്‍ ഓപ്ഷണലായിരിക്കുമെന്നാണ് സൂചന. എല്ലാ ചാറ്റുകളുടെയും അവസാനം ആര്‍ക്കൈവുചെയ്ത ചാറ്റുകള്‍ നിങ്ങള്‍ കണ്ടെത്താം. വാട്ട്‌സ്ആപ്പ് തുറന്ന് ചാറ്റുകളുടെ താഴേക്ക് സ്‌ക്രോള്‍ ചെയ്താല്‍ ഇതു കാണാം. 

കൂടാതെ, മള്‍ട്ടിഡിവൈസ് സപ്പോര്‍ട്ട് പോലുള്ള ഫീച്ചറുകളില്‍ പ്രവര്‍ത്തിക്കുന്നതായി കുറച്ചുകാലമായി വാട്ട്‌സ്ആപ്പ് റിപ്പോര്‍ട്ടുചെയ്യുന്നു. ഇത് ഉപയോക്താക്കള്‍ക്ക് വേഗത്തില്‍ ഉപകരണങ്ങള്‍ക്കിടയില്‍ മാറാനും ഒന്നിലധികം ഉപകരണങ്ങള്‍ ഒരേസമയം ഉപയോഗിക്കാനും സഹായിക്കും.

Follow Us:
Download App:
  • android
  • ios