Asianet News MalayalamAsianet News Malayalam

ഗൂഗിളിന് കിട്ടിയ ഒന്നൊന്നര പണി എവിടെ നിന്ന്; ഒടുവില്‍ കണ്ടെത്തിയത് ഇത്.!

ഇന്റേണല്‍ സ്‌റ്റോറേജ് ക്വാട്ട പ്രശ്‌നം കാരണം 45 മിനിറ്റോളമാണ് ഗൂഗിള്‍ സേവനങ്ങള്‍ തടസ്സപ്പെട്ടതെന്ന് ഗൂഗിള്‍ വക്താവാണ് ഇപ്പോള്‍ പ്രസ്താവിച്ചിരിക്കുന്നത്. ഡോക്യുമെന്റ്‌സ് കൈകാര്യം ചെയ്യുന്ന ഓരോ സേവനത്തിനും മതിയായ സ്‌റ്റോറേജ് അനുവദിക്കുന്നതിന് കമ്പനി ഉപയോഗിക്കുന്ന ഇന്റേണല്‍ ടൂളുകള്‍ പ്രതീക്ഷിച്ചപോലെ പ്രവര്‍ത്തിച്ചില്ലെന്നും ഗൂഗിള്‍ വക്താവ് വിശദീകരിച്ചു. 

Why did Google go down It ran out of storage
Author
Google, First Published Dec 18, 2020, 8:42 AM IST

പണിയെന്നൊക്കെ പറഞ്ഞാല്‍ ഇതൊരു ഒന്നൊന്നര പണിയായി പോയെന്നാണ് ഇന്റര്‍നെറ്റ് ടെക്കികള്‍ പറയുന്നത്. ഗൂഗിള്‍ ഉപയോഗിക്കു ലോഗിന്‍ ചെയ്യുന്നതുള്‍പ്പെടെയുള്ള സകലമാന സംഭവം മുക്കാല്‍ മണിക്കൂറോളം സ്തംഭിച്ചു. ലോകം നിശ്ചലമായതു പോലെ. ഗൂഗിളും യുട്യൂബുമടക്കം ഗുഗൂളിന്റെ സകലമാന സംഭവങ്ങളും നിമിഷങ്ങളോളം ഇല്ലാതായി. തങ്ങളുടെ ഇന്റേണല്‍ സ്റ്റോറേജ് തന്ന ഗംഭീര പണിയാണ് തിങ്കളാഴ്ച ആഗോളവ്യാപകമായുണ്ടാക്കിയ ഈ പണിമുടക്കിന് കാരണമെന്ന് ഇപ്പോള്‍ ഗൂഗിള്‍ കണ്ടെത്തിയിരിക്കുന്നു. ഗൂഗിളുമായി കണക്ട് ചെയ്യുന്ന നിരവധി സേവനങ്ങള്‍ ഉപയോഗിച്ചവരെ നിശ്ചലമാക്കിയ സംഭവമായിരുന്നു അത്. 

ലോകമാകമാനം സംഭവിച്ച പിഴവ് എന്താണെന്ന് ആദ്യം ഗുഗൂളിന് മനസ്സിലായിരുന്നില്ല. എന്നാല്‍ വളരെ പെട്ടെന്നു തന്നെ സ്റ്റോറേജ് ക്രാഷാണ് സംഭവിച്ചതെന്നു മനസ്സിലാക്കിയ ഗുഗിള്‍ പ്രശ്‌നം പരിഹരിക്കുകയായിരുന്നു. തുടര്‍ന്ന് ഇനാക്ടീവ് മാനേജരെ കളത്തിലിറക്കി തങ്ങളുടെ സ്റ്റോറേജ് ഭാരം കുറയ്ക്കാനായി നാട്ടുകാര്‍ക്കു മുഴുവന്‍ ഇമെയ്ല്‍ സന്ദേശവുമെത്തിച്ചു. എന്നാല്‍ ഇതു കൊണ്ടൊന്നും പ്രശ്‌നം തീരുമെന്നു തോന്നുന്നില്ല. അതിനു കാരണമുണ്ട്, ഇപ്പോഴത്തെ ഈ ഇന്റേണല്‍ സ്‌റ്റോറേജ് പ്രശ്‌നം നേരത്തെ മനസ്സിലാക്കാന്‍ ഗൂഗിളിന് കഴിഞ്ഞില്ലേയെന്നാണ് ഉപയോക്താക്കള്‍ ചോദിക്കുന്നത്. ഗൂഗിള്‍ പോലൊരു ഹൈടെക്ക് ഭീമന് ഇതു കഴിയുന്നില്ലെങ്കില്‍ തങ്ങള്‍ എന്തു വിശ്വസിച്ചു കൂടെനില്‍ക്കുമെന്നും ഇവര്‍ ചോദിക്കുന്നു. തത്ക്കാലം അതിനൊന്നും ഉത്തരമില്ല.

ഇന്റേണല്‍ സ്‌റ്റോറേജ് ക്വാട്ട പ്രശ്‌നം കാരണം 45 മിനിറ്റോളമാണ് ഗൂഗിള്‍ സേവനങ്ങള്‍ തടസ്സപ്പെട്ടതെന്ന് ഗൂഗിള്‍ വക്താവാണ് ഇപ്പോള്‍ പ്രസ്താവിച്ചിരിക്കുന്നത്. ഡോക്യുമെന്റ്‌സ് കൈകാര്യം ചെയ്യുന്ന ഓരോ സേവനത്തിനും മതിയായ സ്‌റ്റോറേജ് അനുവദിക്കുന്നതിന് കമ്പനി ഉപയോഗിക്കുന്ന ഇന്റേണല്‍ ടൂളുകള്‍ പ്രതീക്ഷിച്ചപോലെ പ്രവര്‍ത്തിച്ചില്ലെന്നും ഗൂഗിള്‍ വക്താവ് വിശദീകരിച്ചു. സ്‌റ്റോറേജ് പരിധി തീര്‍ന്നതിന് ശേഷം, കൂടുതല്‍ സംഭരണം ഓട്ടോമാറ്റിക്കായി ലഭ്യമാക്കുന്നതില്‍ സിസ്റ്റം പരാജയപ്പെട്ടുവേ്രത, ഇത് സിസ്റ്റം തകരാറിലാക്കിയെന്നാണ് ഇപ്പോള്‍ വിശദീകരണം.

നിങ്ങളുടെ കമ്പ്യൂട്ടറിലെ ഹാര്‍ഡ് ഡിസ്‌ക് െ്രെഡവ് സംഭരണം തീര്‍ന്നുപോകുമ്പോള്‍ പെട്ടെന്ന് നിങ്ങളുടെ സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന എല്ലാം പ്രോഗ്രാമുകളും പൊടുന്നനെ ക്രാഷായി നില്‍ക്കുന്നതു പോലെയുള്ള സാഹചര്യം ചിന്തിക്കുക. എല്ലാ ഉപകരണങ്ങള്‍ക്കും സേവനങ്ങള്‍ക്കും പ്രവര്‍ത്തിക്കാന്‍ സ്‌റ്റോറേജ് ആവശ്യമാണ്, പക്ഷേ ഒന്നും ലഭ്യമല്ലാത്ത സാഹചര്യത്തില്‍, സിസ്റ്റം പ്രവര്‍ത്തിക്കുന്നത് നില്‍ക്കുന്നു, അതു തന്നെയാണ് ഇവിടെയും സംഭവിച്ചത്. ഒരു ഉപയോക്താവ് ഗൂഗിള്‍ സെര്‍വറുകളില്‍ പ്രവേശിക്കുന്നതിന് മുമ്പായി മിക്ക ഗൂഗിള്‍ സേവനങ്ങളുടെയും ഡോക്യുമെന്റിനെ ആശ്രയിക്കുന്നു. കൂടാതെ സ്‌റ്റോറേജ് ഇന്‍ഡിക്കേറ്റര്‍ ഉപകരണം കൂടുതല്‍ സ്‌പേസ് ഡോക്യുമെന്റ് ടൂളുകള്‍ സ്വന്തമാക്കാത്തപ്പോള്‍ സ്‌റ്റോറേജ് പരിധിക്കു പുറത്തു കടക്കാന്‍ സിസ്റ്റത്തിനു കഴിയാതെ വന്നു. അതു പ്രവര്‍ത്തിക്കുന്നത് നിര്‍ത്തി. ഗൂഗിളിന്റെ സ്വന്തം സേവനങ്ങള്‍ മാത്രമല്ല, ഡോക്യുമെന്റ് പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്ന തേര്‍ഡ് പാര്‍ട്ടി സര്‍വീസ് ലോഗിന്‍ ചെയ്യാന്‍ ശ്രമിക്കുന്ന ഉപയോക്താക്കള്‍ക്കും പണികിട്ടി.

ഇതു മാത്രമല്ല, ഗൂഗിള്‍ അസിസ്റ്റന്റ് ആവശ്യമായ സ്മാര്‍ട്ട് ഉപകരണങ്ങളെയാണ് തകരാര്‍ ഏറെ ബാധിച്ചത്. ഉദാഹരണത്തിന്, നെസ്റ്റ് സ്പീക്കറുകള്‍, സ്മാര്‍ട്ട് ലൈറ്റുകള്‍, സ്മാര്‍ട്ട് ലൈറ്റ് സ്വിച്ചുകള്‍, സുരക്ഷാ ക്യാമറകള്‍ എന്നിവ കുറച്ച് സമയത്തേക്ക് നിന്നുപോയി. ആഘാതം വളരെ രൂക്ഷമായതിനാല്‍ ആളുകള്‍ക്ക് ഇരുട്ടില്‍ ഇരിക്കേണ്ടിവന്നു, കാരണം ഇന്റര്‍നെറ്റ് കണക്റ്റുചെയ്ത സേവനങ്ങള്‍ പ്രവര്‍ത്തിക്കുന്നത് നിര്‍ത്തി. വീട്ടിലെ ഗൂഗിള്‍ ഹോം നിയന്ത്രിത ലൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നത് നിര്‍ത്തിയതിനാല്‍ തനിക്ക് പിച്ചക്കാരന്റെ മുറിയില്‍ ഇരുട്ടില്‍ ഇരിക്കേണ്ടിവന്നുവെന്ന് ജോ ബ്രൗണ്‍ ട്വിറ്ററില്‍ പറഞ്ഞത് വ്യാപകമായി പ്രചരിക്കപ്പെട്ടു. ശബ്ദവും ഗൂഗിള്‍ അസിസ്റ്റന്റിന്റെ സഹായവും നിയന്ത്രിക്കുന്ന ആദ്യ തലമുറ സ്മാര്‍ട്ട് സ്പീക്കറാണ് ഗൂഗിള്‍ ഹോം. 

സ്മാര്‍ട്ട് ലൈറ്റുകള്‍, സ്മാര്‍ട്ട് ഫാനുകള്‍, സുരക്ഷാ ക്യാമറകള്‍, മറ്റ് ഇന്റര്‍നെറ്റ് കണക്റ്റുചെയ്ത ഉപകരണങ്ങള്‍ എന്നിവ ഗൂഗിള്‍ അസിസ്റ്റന്റുമായി നിയന്ത്രിക്കാന്‍ സ്പീക്കര്‍ നിങ്ങളെ അനുവദിക്കുന്നു, ഗൂഗിള്‍ നിശ്ചലമായപ്പോള്‍ ഇതൊക്കെയും പ്രവര്‍ത്തനം നിര്‍ത്തിയ സേവനങ്ങളാണ്. ഇതുമൂലമുണ്ടായ നഷ്ടങ്ങള്‍ തിട്ടപ്പെടുത്തി വരുന്നതേയുള്ളു. ഇതു പുറത്തറിയാന്‍ വൈകുമെന്നാണ് സൂചന. വെറും 45 മിനിറ്റ് നിന്നു പോയപ്പോള്‍ ഇതാണ് സ്ഥിതിയെങ്കില്‍ ഒരു ദിവസം ഗൂഗിള്‍ ഇല്ലെങ്കില്‍ എന്തായിരിക്കും അവസ്ഥയെന്നാണ് ഇപ്പോള്‍ ഉപയോക്താക്കള്‍ ചിന്തിക്കുന്നത്.

Follow Us:
Download App:
  • android
  • ios