പുതിയ ഫീച്ചര്‍ ഉപയോഗിച്ച് യൂട്യൂബ് വീഡിയോകളിലെ ദൈര്‍ഘ്യമേറിയ ചാപ്റ്ററുകള്‍ ഒഴിവാക്കാന്‍ ഉപയോക്താക്കളെ അനുവദിക്കും. ഉപയോക്താക്കള്‍ക്ക് മുമ്പത്തെ അല്ലെങ്കില്‍ അടുത്ത അധ്യായത്തിലേക്ക് ഇനിയെളുപ്പത്തില്‍ പോകാം. 

വീഡിയോ കാണല്‍ കുറച്ച് കൂടി സ്മാര്‍ട്ടാക്കുന്ന യുട്യൂബ് പുതിയ ഫീച്ചറുകള്‍ ഉപയോക്താക്കള്‍ക്കായി അവതരിപ്പിക്കുന്നു. വലിയ വീഡിയോകളിലെ ഇഷ്ടപ്പെട്ട ചാപ്റ്ററുകളിലേക്ക് പോകാന്‍ ഇനി ഇരട്ട വിരല്‍ ടാപ്പ് ചെയ്താല്‍ മാത്രം മതി. പുതിയ ഫീച്ചര്‍ ഉപയോഗിച്ച് യൂട്യൂബ് വീഡിയോകളിലെ ദൈര്‍ഘ്യമേറിയ ചാപ്റ്ററുകള്‍ ഒഴിവാക്കാന്‍ ഉപയോക്താക്കളെ അനുവദിക്കും. ഉപയോക്താക്കള്‍ക്ക് മുമ്പത്തെ അല്ലെങ്കില്‍ അടുത്ത അധ്യായത്തിലേക്ക് ഇനിയെളുപ്പത്തില്‍ പോകാം. 

ഒരു വിരല്‍ ഉപയോഗിച്ച് രണ്ടുതവണ ടാപ്പുചെയ്ത് പത്ത് സെക്കന്‍ഡ് നേരത്തേക്ക് ഒരു വീഡിയോ ഒഴിവാക്കാനും യൂട്യൂബ് ഉപയോക്താക്കളെ അനുവദിക്കുന്നു. എന്നാല്‍, രണ്ട് ഫീച്ചറുകളും ഉപയോഗിക്കാന്‍ രണ്ട് വിരലുകള്‍ മുന്നോട്ട് അല്ലെങ്കില്‍ പിന്നിലേക്ക് അമര്‍ത്തേണ്ടതുണ്ട്. ഇടത് വശത്ത് ടാപ്പുചെയ്യുന്നത് ഉപയോക്താക്കളെ പിന്നോട്ട് പോകാന്‍ അനുവദിക്കുന്നു, വലതുവശത്ത് ടാപ്പുചെയ്യുന്നത് ഉപയോക്താക്കളെ മുന്നോട്ട് പോകാന്‍ അനുവദിക്കുന്നു. ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കായാണ് പുത്തന്‍ ഫീച്ചര്‍ അടങ്ങിയ ഈ പതിപ്പ് നിലവില്‍ വന്നിരിക്കുന്നത്.

ഈ ആഴ്ചയുടെ തുടക്കത്തില്‍, ഒരു വീഡിയോയിലൂടെ വലത്തോട്ടോ ഇടത്തോട്ടോ സ്ലൈഡുചെയ്യാന്‍ ഉപയോക്താക്കളെ അനുവദിക്കുന്ന സ്ലൈഡ് ടു സീക്ക് ജെസ്ചര്‍ എന്ന മറ്റൊരു ഫീച്ചര്‍ യൂട്യൂബ് പുറത്തിറക്കിയിരുന്നു. ഉപയോക്താക്കള്‍ ഒരു തവണ ടാപ്പുചെയ്ത് സ്‌ക്രീനില്‍ എവിടെയെങ്കിലും വിരല്‍ പിടിച്ച് അവര്‍ക്ക് ആവശ്യമുള്ള ഭാഗത്ത് നിന്ന് ഇടത്തോട്ടോ വലത്തോട്ടോ സ്ലൈഡ് ചെയ്യണം. ഈ പുതിയ ഫീച്ചര്‍ ഉപയോക്താക്കള്‍ക്ക് അനായാസം വീഡിയോകള്‍ കാണാന്‍ അനുവദിക്കും. യുട്യൂബിന്റെ 16.31.34 പതിപ്പില്‍ പ്രവര്‍ത്തിക്കുന്ന ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് ഈ പുതിയ ഫീച്ചറുകള്‍ ലഭ്യമാണ്, അതേസമയം ഇരട്ട വിരല്‍ ടാപ്പ് സവിശേഷത 16.31.35 പതിപ്പിലെ ഉപയോക്താക്കള്‍ക്കും ലഭ്യമാണ്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona