ആപ്ലിക്കേഷൻ ഇപ്പോഴും അതിന്റെ ബീറ്റ വേർഷനിലാണ്. ഷോർട്ട്സില്‍ വീഡിയോ ഇടുന്നവര്‍ക്ക് യൂട്യൂബ് വിഡിയോകളിൽ നിന്ന് ഓഡിയോ ചേർക്കാനുള്ള ഫീച്ചറും ഇപ്പോൾ ലഭ്യമാണ്. 

ദില്ലി: ടിക്ടോക്കിന്‍റെ ഇന്ത്യയിലെ നിരോധനം ശരിക്കും മുതലാക്കി ഗൂഗിള്‍. ടിക്ടോക് നിരോധനത്തിന് പിന്നാലെ കഴിഞ്ഞ വർഷം ഇന്ത്യയിൽ ആദ്യമായി അവതരിപ്പിച്ച ഹ്രസ്വ വിഡിയോ ആപ്ലിക്കേഷൻ യൂട്യൂബ് ഷോർട്ട്സിന് പ്രതിദിനം 150 കോടിയിലധികം ‘വ്യൂസ്’ ലഭിക്കുന്നുണ്ടെന്ന് ഗൂഗിൾ വെളിപ്പെടുത്തല്‍. സിഇഒ സുന്ദർ പിച്ചൈയാണ് ഈ കാര്യം വെളിപ്പെടുത്തിയത്. പ്രകടനമാണ് യൂട്യൂബ് ഷോര്‍ട്സ് കാഴ്ചവെച്ചത്. യൂട്യൂബ് ലഭ്യമാകുന്ന ലോകമെമ്പാടുമുള്ള നൂറിലധികം രാജ്യങ്ങളിൽ യൂട്യൂബ് ഷോർട്ട്സ് അവതരിപ്പിക്കാനാണ് ഇതോടെ ഗൂഗിള്‍ ഒരുങ്ങുന്നത്.

ആപ്ലിക്കേഷൻ ഇപ്പോഴും അതിന്റെ ബീറ്റ വേർഷനിലാണ്. ഷോർട്ട്സില്‍ വീഡിയോ ഇടുന്നവര്‍ക്ക് യൂട്യൂബ് വിഡിയോകളിൽ നിന്ന് ഓഡിയോ ചേർക്കാനുള്ള ഫീച്ചറും ഇപ്പോൾ ലഭ്യമാണ്. ഇതോടൊപ്പം തന്നെ ഷോർട്ട്സിൽ നിന്ന് ഓഡിയോ സാംപിളുകളെടുത്ത യൂട്യൂബ് വിഡിയോകളിലേക്ക് ലിങ്കുകൾ നൽകുന്നതിനുള്ള ഫീച്ചറുകളും ലഭ്യമാക്കും.

മാർച്ചിലെ കണക്കനുസരിച്ച് 650 കോടി വ്യൂസ് ആണ് ജനപ്രിയ യൂട്യൂബ് ഷോർട്ട്സിന് ലഭിച്ചത്. 2020 അവസാനത്തിൽ ഇത് 350 കോടി ആയിരുന്നു. കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് ഇന്ത്യയിൽ ആദ്യമായി യൂട്യൂബ് ഷോർട്ട്സ് ആപ്ലിക്കേഷൻ പുറത്തിറക്കിയത്.

ജൂൺ പാദത്തിൽ യൂട്യൂബിന്റെ പരസ്യ വരുമാനം 700 കോടി ഡോളറായും ഉയർന്നു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 380 കോടി ഡോളറായിരുന്നു പരസ്യ വരുമാനം. പ്രതിമാസം 200 കോടി പ്രതിമാസ സജീവ ഉപയോക്താക്കളുമായി ഓൺലൈൻ വിഡിയോ സ്ട്രീമിങ്ങിൽ വൻ മുന്നേറ്റം തുടരുകയാണ് യൂട്യൂബ് എന്നാണ് കണക്കുകള്‍ പറയുന്നത്. 

 കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona