Asianet News MalayalamAsianet News Malayalam

ചൈനീസ് കമ്പനികളുടെ 5ജി വേണോ എന്ന് അന്തിമ തീരുമാനമായില്ലെന്ന് നീതി ആയോഗ് സിഇഒ

ഇന്ത്യയുടെ 5ജി നെറ്റ്‌വര്‍ക്കിന്റെ കാര്യത്തില്‍ ചൈനീസ് കമ്പനികള്‍ ഉള്‍പ്പെടുന്നത് സ്വീകാര്യമാണോ അല്ലയോ എന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്ന് നീതി ആയോഗ് മേധാവി അമിതാഭ് കാന്ത് അറിയിച്ചു. 

5G  India yet to take final call on Chinese vendors says Niti CEO
Author
New Delhi, First Published Oct 9, 2020, 5:24 PM IST

ദില്ലി: ചൈനയുടെ ടെക്നോളജി രംഗത്തെ കടന്നുകയറ്റത്തെ പ്രതിരോധിക്കുക എന്ന നയത്തിലേക്കാണ് ഇന്ത്യ നീങ്ങുന്നത് എന്നാണ് സമീപ മാസങ്ങളില്‍ ലഭിച്ച ചിത്രം. ഇതിന്‍റെ ഭാഗമായി വിവിധ ജനപ്രിയ ആപ്പുകള്‍ അടക്കം ചൈനീസ് നിര്‍മ്മിത ആപ്പുകള്‍ക്ക് ഇന്ത്യ നോ പറഞ്ഞു. ഒപ്പം ചൈനീസ് ടെക് അധിഷ്ഠിതമായ മൊബൈല്‍ നെറ്റുവര്‍ക്കുകളില്‍ അടക്കം പരിശോധനയിലാണ് ഇന്ത്യ. അടുത്ത് തന്നെ ഇന്ത്യ ചുവടുവയ്ക്കുന്ന 5ജി ടെക്നോളജിയില്‍ ചൈനയെ പുറത്ത് നിര്‍ത്താനുള്ള ആലോചനകള്‍ ശക്തയാണ്.

അതിനിടെയാണ് നീതി ആയോഗ് സിഇഒ അമിതാഭ് കാന്ത് പുതിയ പ്രസ്താവനയുമായി രംഗത്ത് എത്തിയത്. 
ഇന്ത്യയുടെ 5ജി നെറ്റ്‌വര്‍ക്കിന്റെ കാര്യത്തില്‍ ചൈനീസ് കമ്പനികള്‍ ഉള്‍പ്പെടുന്നത് സ്വീകാര്യമാണോ അല്ലയോ എന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്ന് നീതി ആയോഗ് മേധാവി അമിതാഭ് കാന്ത് അറിയിച്ചു. റെയ്സ് 2020 വെര്‍ച്വല്‍ കോണ്‍ഫ്രന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

5ജിയിലെ ഒരു പ്രധാന ഉല്‍കണ്ഠ സുരക്ഷയായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വളര്‍ച്ച വേഗത്തിലാക്കാന്‍ ഇന്ത്യയ്ക്ക് 5ജിയും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും എത്രയും വേഗം കൊണ്ടുവന്നേ പറ്റൂ. 5ജി അടിസ്ഥാന സൗകര്യം ഇന്ത്യയില്‍ കൊണ്ടുവരുന്ന കാര്യത്തില്‍ ഇതുവരെ ചൈനീസ് കമ്പനികള്‍ പാടില്ലെന്ന നിര്‍ദ്ദേശം സർക്കാർ മുന്നോട്ടുവച്ചിട്ടില്ല. 

ഇന്ത്യയുടെ ഡേറ്റാ സ്വകാര്യതാ നിയമമായ പേഴ്‌സണല്‍ ഡേറ്റാ പ്രൊട്ടക്ഷന്‍ അഥവാ പിഡിപി ബില്‍ ഇപ്പോള്‍ പാര്‍ലമെന്റിന്റെ പരിഗണനയിലാണെന്നും അദ്ദേഹം സമ്മേളനത്തില്‍ വെളിപ്പെടുത്തി.

Follow Us:
Download App:
  • android
  • ios