Asianet News MalayalamAsianet News Malayalam

ലൈവ് ക്യാം സെക്സ് സൈറ്റിലെ 7 ടിബി ഡാറ്റ ആര്‍ക്കും ചോര്‍ത്താം; അശ്ലീലം കാണാന്‍ കയറിയവര്‍ ആശങ്കയില്‍

1088 കോടി വിവരങ്ങളില്‍, 1.1 കോടി ഇമെയില്‍ വിലാസങ്ങളാണ് ഉള്ളത്.  ക്യാം4ന്റെ ഉപയോക്താക്കളില്‍ 6.6 ദശലക്ഷം ഉപയോക്താക്കള്‍ അമേരിക്കയില്‍ നിന്നാണ്. 

Adult Streaming Site Leaves 7TB of Users Information Unsecured
Author
New York, First Published May 9, 2020, 2:41 PM IST

ന്യൂയോര്‍ക്ക്: ഓണ്‍ലൈനായി ലൈവ് സെക്സ് സ്ട്രീം ചെയ്യുന്ന ലൈവ് ക്യാം  സൈറ്റിന്‍റെ വിവരങ്ങള്‍ ചോര്‍ന്നു. ക്യാം4 എന്ന സൈറ്റിലെ വിവരങ്ങളാണ് ആര്‍ക്കും ചോര്‍ത്താവുന്ന രീതിയിലെന്ന് റിപ്പോര്‍ട്ട്. പണം കൊടുത്ത് ഉപയോഗിക്കേണ്ട ഈ സൈറ്റില്‍ വെബ് ക്യാം വഴി ലൈവായി സ്ട്രീം ചെയ്തിരുന്നത് അശ്ലീല രംഗങ്ങളായിരുന്നു. സുരക്ഷിതമല്ലാത്ത ഓണ്‍ലൈന്‍ സൈറ്റുകളുടെ വിവരങ്ങള്‍ പുറത്തുവിടുന്ന സൈബര്‍ സുരക്ഷ സ്ഥാപനം 'സെയ്ഫ്റ്റി ഡിറ്റക്ടീവ്‌സാണ്' ഈ സുരക്ഷ പ്രശ്നം ഇപ്പോള്‍ പുറത്തുകൊണ്ടുവന്നിരിക്കുന്നത്. 1088 കോടി രേഖകള്‍ ക്യാം4 സൈറ്റില്‍ ഒട്ടും സുരക്ഷിതമല്ലെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.

ഏതൊരു ഹാക്കര്‍ക്കും എളുപ്പത്തില്‍ കവരാന്‍ കഴിയുന്ന രീതിയിലുള്ള വിവരങ്ങളില്‍ ആളുകളുടെ പേരുകള്‍, വ്യക്തികളുടെ ലൈംഗിക താത്പര്യങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍, പണം നല്‍കിയതിന്‍റെ വിശദാംശങ്ങള്‍, ഓണ്‍ലൈന്‍  ചാറ്റുകള്‍ എന്നിവ അടക്കം പല സുപ്രധാന വിവരങ്ങളും ഉള്‍പ്പെടുന്നു എന്നാണ് റിപ്പോര്‍ട്ട്.  ഫ്രീ ലൈവ് സെക്‌സ് ക്യാമുകള്‍ കാണിക്കാം എന്ന് പരസ്യം ചെയ്യുന്ന ക്യാം4 സൈറ്റില്‍ എന്നാല്‍ പെയ്ഡ‍ായി മാത്രമേ സേവനങ്ങള്‍ ലഭിക്കൂ. ഇതിനാല്‍ തന്നെ നിര്‍ണ്ണായകമായ കാര്‍ഡ് വിവരങ്ങള്‍ ഉപയോക്താവ് നല്‍കുന്നുവെന്നും എന്നാല്‍ അത് സുരക്ഷിതമല്ലെന്നുമാണ് സൈറ്റിനെക്കുറിച്ചുള്ള സുരക്ഷ മുന്നറിയിപ്പിലെ പ്രധാന കാര്യം.

1088 കോടി വിവരങ്ങളില്‍, 1.1 കോടി ഇമെയില്‍ വിലാസങ്ങളാണ് ഉള്ളത്.  ക്യാം4ന്റെ ഉപയോക്താക്കളില്‍ 6.6 ദശലക്ഷം ഉപയോക്താക്കള്‍ അമേരിക്കയില്‍ നിന്നാണ്. 54 ലക്ഷം ബ്രസീലുകാരും, 49 ലക്ഷം ഇറ്റലിക്കാരും, 42 ലക്ഷം ഫ്രഞ്ചുകാരും ഉണ്ടെന്നും ഗവേഷകര്‍ പറയുന്നു. പുതിയ റിപ്പോര്‍ട്ട് വന്നതിന് പിന്നാലെ അരമണിക്കൂറിനുള്ളില്‍ ക്യാം4 സൈറ്റ് താല്‍ക്കാലിമായി അടച്ചിരിക്കുകയാണ്. പ്രശ്നങ്ങള്‍ പരിഹരിച്ചുവരുന്നു എന്നാണ് സൈറ്റിന്‍റെ പ്രതികരണം.

നിലവില്‍ ഈ സൈറ്റില്‍ നിന്നും ഡാറ്റ ചോര്‍ന്നതായി ഗവേഷകര്‍ക്ക് കണ്ടെത്താന്‍ സാധിച്ചിട്ടില്ല. പക്ഷെ വലിയ സുരക്ഷ പിഴവ് ഈ സൈറ്റിനുണ്ടെന്നും അതിനാല്‍ ഇത് ഉപയോഗിക്കുന്ന ഉപയോക്താക്കള്‍ സുരക്ഷിതരല്ലെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. നിലവില്‍ തെളിവു ലഭിക്കാത്തതിനാല്‍ മുന്‍പുള്ള കാലത്ത് ക്യാം4 ഹാക്കു ചെയ്യപ്പെട്ടിട്ടില്ലെന്നും പറയാനാവില്ലെന്നും ഗവേഷകര്‍ കൂട്ടിച്ചേര്‍ക്കുന്നു. ഒരു ബാങ്കിന്‍റെ ലോക്കര്‍ റൂം തുറന്നിട്ടതിന് സമാനമായ അവസ്ഥ എന്നാണ് ക്യാം4  സംബന്ധിച്ച്  'സെയ്ഫ്റ്റി ഡിറ്റക്ടീവ്‌സിന്‍റെ' റിപ്പോര്‍ട്ടറിലെ വിലയിരുത്തല്‍.

Follow Us:
Download App:
  • android
  • ios