Asianet News MalayalamAsianet News Malayalam

'ക്ലിപ്പ്' പുതിയ ചെറുവീഡിയോ പരീക്ഷണം ഒരുക്കി യൂട്യൂബ്

യുട്യൂബ് വീഡിയോകളില്‍ നിന്നും ലൈവ് സ്ട്രീമുകളില്‍ നിന്നും ഒരു ചെറു വിഭാഗം സൃഷ്ടിക്കാന്‍ അനുവദിക്കുന്ന ക്ലിപ്പുകള്‍ പരീക്ഷിക്കാന്‍ ആരംഭിച്ചു. ഇതിപ്പോള്‍ ബീറ്റയില്‍ പരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്

After Shorts YouTube testing another short video platform Clips
Author
YouTube, First Published Feb 3, 2021, 8:23 AM IST

ചെറു വീഡിയോകള്‍ക്ക് നല്ല ചൂടന്‍ കാലമാണിത്. ഫേസ്ബുക്കിനു പിന്നാലെ യുട്യൂബും ഷോര്‍ട്‌സുമായി വന്ന് വന്‍വിജയം നേടി. ഇന്‍സ്റ്റാഗ്രാം ഉള്‍പ്പെടെയുള്ള കമ്പനികള്‍ ഇപ്പോള്‍ ഇതില്‍ വലിയ വിജയം നേടുന്നു. ഇപ്പോള്‍ ക്ലിപ്‌സ് എന്ന പേരില്‍ മറ്റൊരു ചെറു വീഡിയോ പോസ്റ്റിംഗ് പ്ലാറ്റ്‌ഫോമില്‍ കൂടി യുട്യൂബ് പ്രവര്‍ത്തിക്കുന്നതായി വിവരങ്ങളുണ്ട്. 

യുട്യൂബ് വീഡിയോകളില്‍ നിന്നും ലൈവ് സ്ട്രീമുകളില്‍ നിന്നും ഒരു ചെറു വിഭാഗം സൃഷ്ടിക്കാന്‍ അനുവദിക്കുന്ന ക്ലിപ്പുകള്‍ പരീക്ഷിക്കാന്‍ ആരംഭിച്ചു. ഇതിപ്പോള്‍ ബീറ്റയില്‍ പരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്, അതിനാല്‍ ഇത് വിരലിലെണ്ണാവുന്ന ഉപയോക്താക്കള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. ആന്‍ഡ്രോയിഡ്, ഡെസ്‌ക്ടോപ്പ് ഉപയോക്താക്കള്‍ക്ക് ഈ ഫീച്ചര്‍ ലഭ്യമാകുമ്പോള്‍ തുടക്കത്തില്‍ ലഭ്യമാകും.

എക്‌സ്ഡിഎ ഡവലപ്പര്‍മാരുടെ ഒരു റിപ്പോര്‍ട്ട് അനുസരിച്ച്, ഒരു വീഡിയോയുടെ തിരഞ്ഞെടുത്ത ബിറ്റുകള്‍ പങ്കിടുന്നത് യുട്യൂബ് സാധ്യമാക്കും. 'ഇന്ന് ഞങ്ങള്‍ യുട്യൂബില്‍ ക്ലിപ്പുകളുടെ പരീക്ഷണാത്മക പതിപ്പ് ആരംഭിക്കുന്നു. ക്രിയേറ്റര്‍ ഇന്‍സൈഡര്‍ ചാനലിലെ വീഡിയോകള്‍ പരിശോധിച്ച് അത് സ്വയം പരീക്ഷിക്കുക! യഥാര്‍ത്ഥ വീഡിയോയുടെ മുകളില്‍ 560 സെക്കന്‍ഡ്, പങ്കിടാവുന്ന, ഉള്ളടക്കത്തിന്റെ സെഗ്മെന്റുകള്‍ (ലൈവ് / വിഒഡി) ആണ് ക്ലിപ്പുകള്‍,'. ഈ സവിശേഷതകള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതിന്റെ വീഡിയോയും പോസ്റ്റ് ചെയ്തു. 

ലൈവ് സ്ട്രീമുകളില്‍ നിന്നും മറ്റ് വീഡിയോകളില്‍ നിന്നും ചെറിയ ക്ലിപ്പുകള്‍ എഡിറ്റുചെയ്യാന്‍ യുട്യൂബ് ഉപയോക്താക്കളെ അനുവദിക്കും. ഉപയോക്താക്കള്‍ക്ക് ഒരു വീഡിയോയില്‍ നിന്ന് അവരുടെ പ്രിയപ്പെട്ട ഭാഗം എഡിറ്റ്‌ചെയ്തു ക്ലിപ്പുകളാക്കി മാറ്റാം. എന്നാല്‍ 560 സെക്കന്‍ഡിനുള്ളില്‍ നിന്ന് ഒരു വീഡിയോ ക്ലിപ്പ് എഡിറ്റുചെയ്യാനേ കഴിയൂ. അത് പ്ലാറ്റ്‌ഫോമുകളിലുടനീളം മറ്റുള്ളവരുമായി പങ്കിടാനാകും. ഇതിനായി വീഡിയോയ്ക്ക് കീഴിലുള്ള ഒരു ക്ലിപ്പ് ഐക്കണ്‍ നിങ്ങള്‍ കാണും, അത് നിങ്ങള്‍ ക്ലിപ്പ് ചെയ്യാന്‍ ആഗ്രഹിക്കുന്ന വീഡിയോയുടെ ഒരു ഭാഗം തിരഞ്ഞെടുക്കാന്‍ നിങ്ങളെ അനുവദിക്കും. ക്ലിപ്പ് യഥാര്‍ത്ഥ വീഡിയോയിലും ലൂപ്പിലും ആവര്‍ത്തിച്ച് പ്ലേ ചെയ്യും.

ഈ ഫീച്ചര്‍ വളരെക്കാലമായി ആഗ്രഹിക്കുന്നതാണെന്നു പല യുട്യൂബര്‍മാരും പറയുന്നു. എന്നാല്‍, അതിന്റെ മുഴുവന്‍ റോള്‍ ഔട്ടിനായി കാത്തിരിക്കുന്നു. ക്ലിപ്പുകള്‍ പിന്നീട് സ്രഷ്ടാക്കളുടെ ചാനലിലെ പ്ലേലിസ്റ്റിലായിരിക്കുമോ? സേര്‍ച്ച് വഴി ക്ലിപ്പുകള്‍ കണ്ടെത്താനാകുമോ? കീവേഡുകള്‍ ഉപയോഗിച്ച് ഒപ്റ്റിമൈസ് ചെയ്യുന്നതിന് ക്ലിപ്പുകളിലെ മെറ്റാ ഡീറ്റയില്‍സ് എഡിറ്റുചെയ്യാനാകുമോ? ഇവയ്‌ക്കെല്ലാമുള്ള ഉത്തരം വരും ദിവസങ്ങളില്‍ യുട്യൂബ് പുറത്തു വിടുമെന്നാണ് സൂചന.

Follow Us:
Download App:
  • android
  • ios