ദില്ലി: ലോക്ക്ഡൗണില്‍ വീട്ടിലിരിക്കുന്നവര്‍ക്ക് ആശ്വാസവുമായി എയര്‍ടെല്‍ പുതിയ പ്രീപെയ്ഡ് പ്ലാനുകള്‍ പുറത്തിറക്കിയിരിക്കുന്നു. ഏറ്റവും വിലകുറഞ്ഞ പ്രീപെയ്ഡ് പ്ലാനുകളിലൊന്നായ 99 രൂപ പ്ലാനില്‍ മൊത്തം 1 ജിബി ഡാറ്റ, ഏത് നെറ്റ്‌വര്‍ക്കിലേക്കും പരിധിയില്ലാത്ത കോളുകള്‍, മൊത്തം 100 എസ്എംഎസ് എന്നിവയുണ്ട്. പ്ലാനിന് 18 ദിവസത്തെ വാലിഡിറ്റിയുണ്ട്. സീ 5, വിങ്ക് മ്യൂസിക്, എയര്‍ടെല്‍ എക്സ്സ്ട്രീം എന്നിവയും സൗജന്യ സബ്‌സ്‌ക്രിപ്ഷന്‍ നല്‍കുന്നു. ഇത് ഇന്ത്യയിലെ തെരഞ്ഞെടുത്ത സ്ഥലങ്ങളില്‍ മാത്രമാണ് അവതരിപ്പിക്കുന്നത്. വാങ്ങി ഉപയോഗിക്കും മുന്‍പ് ഇക്കാര്യം സ്ഥിരീകരിക്കണം.

129 രൂപ വിലയുള്ള മറ്റൊരു പ്ലാനില്‍ മൊത്തം 1 ജിബി ഡാറ്റ, ഏത് നെറ്റ്‌വര്‍ക്കിലേക്കും പരിധിയില്ലാത്ത കോളുകള്‍, മൊത്തം 300 എസ്എംഎസ് എന്നിവ വാഗ്ദാനം ചെയ്യുന്നു. പദ്ധതിക്ക് 24 ദിവസത്തെ വാലിഡിറ്റിയുണ്ട്. 99 പ്രീപെയ്ഡ് പ്ലാന്‍ പോലെ, ഈ പ്ലാന്‍ സീ 5, വിങ്ക് മ്യൂസിക്, എയര്‍ടെല്‍ എക്‌സ് സ്ട്രീം എന്നിവയിലേക്ക് സൗജന്യ സബ്‌സ്‌ക്രിപ്ഷനും വാഗ്ദാനം ചെയ്യുന്നു. കേരളം ഉള്‍പ്പെടെ മറ്റ് ഇന്ത്യന്‍ നഗരങ്ങളിലെ തിരഞ്ഞെടുത്ത സര്‍ക്കിളുകളില്‍ ഈ പായ്ക്ക് ലഭ്യമാണ്.

199 രൂപ വിലയുള്ള റിലയന്‍സ് ജിയോ പോലുള്ള സമാനമായ പ്ലാനാണ് എയര്‍ടെല്‍ അവതരിപ്പിച്ചിരിക്കുന്ന മറ്റൊന്ന്. പ്രതിദിനം 1 ജിബി ഡാറ്റ, എല്ലാ നെറ്റ്‌വര്‍ക്കുകളിലേക്കും പരിധിയില്ലാത്ത കോളുകള്‍, പ്രതിദിനം 100 എസ്എംഎസ് എന്നിവയുമായാണ് ഈ പായ്ക്ക് വരുന്നത്. സീ 5, വിങ്ക് മ്യൂസിക്, എയര്‍ടെല്‍ എക്സ്സ്ട്രീം എന്നിവയിലേക്ക് സൗജന്യ സബ്‌സ്‌ക്രിപ്ഷനും ഇത് വാഗ്ദാനം ചെയ്യുന്നു, കൂടാതെ 24 ദിവസത്തെ വാലിഡിറ്റിയുണ്ട്. ഈ പായ്ക്ക് എല്ലാ സര്‍ക്കിളുകളിലും ലഭ്യമല്ലെങ്കിലും കേരളത്തില്‍ ലഭ്യമാണ്.