Asianet News MalayalamAsianet News Malayalam

എയര്‍ടെല്‍, ബിഎസ്എന്‍എല്‍, ജിയോ: ബ്രോഡ്ബാന്‍ഡ് പ്ലാനില്‍ ആരാണ് മികച്ചത്?

ബിഎസ്എന്‍എല്‍ അള്‍ട്രാ ഫൈബര്‍ 1499 രൂപ ബ്രോഡ്ബാന്‍ഡ് പ്ലാന്‍: 4 ടിബി അല്ലെങ്കില്‍ 4000 ജിബി എത്തുന്നതുവരെ ബിഎസ്എന്‍എല്ലിന്റെ ഈ പ്ലാന്‍ 300 എംബിപിഎസ് വേഗത വാഗ്ദാനം ചെയ്യുന്നു.

Airtel BSNL JioFiber broadband plans offer up to 300 Mbps speed at Rs 1499, which is better
Author
New Delhi, First Published Nov 29, 2020, 9:57 PM IST

എയര്‍ടെല്‍, ബിഎസ്എന്‍എല്‍, ജിയോ ഫൈബര്‍ എന്നിവ ബ്രോഡ്ബാന്‍ഡ് പ്ലാനുകള്‍ 1499 രൂപയ്ക്ക് നല്‍കുന്നു. എയര്‍ടെല്ലും ബിഎസ്എന്‍എല്ലും ജിയോ ഫൈബറും പരിധിയില്ലാത്ത ഇന്റര്‍നെറ്റ് വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും ബിഎസ്എന്‍എല്ലിന് ഒരു പരിധിയുണ്ട്. 4 ടിബി അഥവാ 4000 ജിബിയുടേതാണ് ഈ പരിധി. മൂന്നു പേരും 300 എംബിപിഎസ് വേഗതയും പരിധിയില്ലാത്ത കോളിംഗ് ആനുകൂല്യവും നല്‍കുന്നു. എന്നാല്‍, അതത് ബ്രോഡ്ബാന്‍ഡ് പ്ലാനുകള്‍ നല്‍കുന്ന സ്ട്രീമിംഗ് ആനുകൂല്യങ്ങളിലാണ് വ്യത്യാസം. ഓരോന്നിന്റെയും വ്യത്യാസം മനസ്സിലാക്കി ഏതാണ് മികച്ചതെന്നു നോക്കാം-

എയര്‍ടെല്‍ അള്‍ട്രാ ബ്രോഡ്ബാന്‍ഡ് പ്ലാന്‍ 1499 രൂപ: എയര്‍ടെല്‍ എക്‌സ്ട്രീം അള്‍ട്രാ ബ്രോഡ്ബാന്‍ഡ് പ്ലാന്‍ 300 എംബിപിഎസ് വരെ വേഗതയും പരിധിയില്ലാത്ത ലോക്കല്‍, എസ്ടിഡി കോളുകളും പരിധിയില്ലാത്ത ഇന്റര്‍നെറ്റും വാഗ്ദാനം ചെയ്യുന്നു. ഈ പ്ലാനിന്റെ സ്ട്രീമിംഗ് ആനുകൂല്യങ്ങളില്‍ എയര്‍ 5 പ്രീമിയം, ആമസോണ്‍ പ്രൈം എന്നിവയിലേക്കുള്ള ഒരു വാര്‍ഷിക സബ്‌സ്‌ക്രിപ്ഷന്‍ ഉള്‍പ്പെടുന്നു.

ബിഎസ്എന്‍എല്‍ അള്‍ട്രാ ഫൈബര്‍ 1499 രൂപ ബ്രോഡ്ബാന്‍ഡ് പ്ലാന്‍: 4 ടിബി അല്ലെങ്കില്‍ 4000 ജിബി എത്തുന്നതുവരെ ബിഎസ്എന്‍എല്ലിന്റെ ഈ പ്ലാന്‍ 300 എംബിപിഎസ് വേഗത വാഗ്ദാനം ചെയ്യുന്നു. ഈ പരിധിക്ക് ശേഷം, വേഗത 4 എംബിപിഎസ് ആയി കുറയുന്നു. ഈ പ്ലാനും രാജ്യത്തെ ഏത് നെറ്റ്‌വര്‍ക്കിലേക്കും പരിധിയില്ലാത്ത കോളിംഗ് ആനുകൂല്യങ്ങള്‍ നല്‍കുന്നു. ഡിസ്‌നി + ഹോട്ട്സ്റ്റാറിലേക്ക് സൗജന്യ പ്രീമിയം അംഗത്വവും ഈ പ്ലാനില്‍ ഉണ്ട്.

ജിയോ ഫൈബര്‍ 1499 രൂപ ഡയമണ്ട് ബ്രോഡ്ബാന്‍ഡ് പ്ലാന്‍: ഡയമണ്ട് പ്ലാനിന് 1499 രൂപയാണ് വില, കൂടാതെ 300 എംബിപിഎസ് വരെ ക്യാപ്ഡ് ഡൗണ്‍ലോഡ്, അപ്‌ലോഡ് വേഗത എന്നിവ ഉപയോഗിച്ച് പരിധിയില്ലാത്ത ഇന്റര്‍നെറ്റ് വാഗ്ദാനം ചെയ്യുന്നു. ഒപ്പം, പരിധിയില്ലാത്ത വോയ്‌സ് കോളിംഗ് നല്‍കുന്നതിനൊപ്പം, അധിക ചെലവില്ലാതെ 12 ഒടിടി അപ്ലിക്കേഷനുകളിലേക്ക് സൗജന്യ സബ്‌സ്‌ക്രിപ്ഷനും ഇത് വാഗ്ദാനം ചെയ്യുന്നു. ഈ ആപ്ലിക്കേഷനുകളില്‍ നെറ്റ്ഫ്‌ലിക്‌സ്, ആമസോണ്‍ പ്രൈം, ഡിസ്‌നി + ഹോട്ട്സ്റ്റാര്‍, സോണി എല്‍ഐവി, സീ 5, സണ്‍ എന്‍എക്‌സ്ടി, വൂട്ട് സെലക്ട്, വൂട്ട് കിഡ്‌സ്, ആള്‍ട്ട് ബാലാജി, ഹോയിചോയ്, ഷെമറൂമി, ലയണ്‍സ് ഗേറ്റ് പ്ലേ, ഡിസ്‌കവറി +, ഈറോസ് നൗ, ജിയോ സിനിമ, ജിയോ സാവന്‍ എന്നിവ ഉള്‍പ്പെടുന്നു.

എയര്‍ 5 പ്രീമിയം, ആമസോണ്‍ പ്രൈം എന്നിവയ്ക്ക് എയര്‍ടെല്‍ എക്സ്സ്ട്രീം ബോക്‌സിലേക്ക് ഒരു വര്‍ഷത്തെ സബ്‌സ്‌ക്രിപ്ഷന്‍ നല്‍കുമ്പോള്‍, ഈ വിലയ്ക്ക് ഡിസ്‌നി + ഹോട്ട്സ്റ്റാറിലേക്ക് പ്രീമിയം സബ്‌സ്‌ക്രിപ്ഷന്‍ വാഗ്ദാനം ചെയ്യുന്ന ഒരേയൊരു കമ്പനി ബിഎസ്എന്‍എല്‍ മാത്രമാണ്. അതേസമയം, അടിസ്ഥാന നെറ്റ്ഫ്‌ലിക്‌സ് പ്ലാന്‍ ഉള്‍പ്പെടെ അധിക ചിലവില്ലാതെ 12 ഒടിടി ആപ്ലിക്കേഷനുകള്‍ക്ക് ജിയോ ഫൈബര്‍ സൗജന്യ സബ്‌സ്‌ക്രിപ്ഷന്‍ നല്‍കുന്നു. 12 ഒടിടി ആപ്ലിക്കേഷനുകളുടെ ആനുകൂല്യം നല്‍കുന്ന ഒരേയൊരു കമ്പനിയാണ് ജിയോ ഫൈബര്‍. ഉപയോക്താക്കള്‍ക്ക് അവരുടെ സ്ട്രീമിംഗ് മുന്‍ഗണനകളെ അടിസ്ഥാനമാക്കി ഒരു ബ്രോഡ്ബാന്‍ഡ് പ്ലാന്‍ തിരഞ്ഞെടുക്കാനാകും. ഇങ്ങനെ നോക്കിയാല്‍ സ്ട്രീമിങ് കൂടുതല്‍ കിട്ടുന്നതു കൊണ്ട് ജിയോ ഫൈബറിന്റെ ഡയമണ്ട് ബ്രോഡ്ബാന്‍ഡ് പ്ലാന്‍ വിജയിയായി തോന്നുന്നു.

Follow Us:
Download App:
  • android
  • ios