Asianet News MalayalamAsianet News Malayalam

ഇന്റര്‍നെറ്റ് സുരക്ഷയ്ക്കായി കാസ്പെര്‍സ്‌കി-എയര്‍ടെല്‍ സഹകരണം

വരിക്കാര്‍ എയര്‍ടെല്‍ താങ്ക്സ് ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഷോപ്പ് വിഭാഗത്തില്‍ ലൈഫ്സ്‌റ്റൈല്‍ ഓഫറുകളില്‍ ചെന്ന് കാസ്പെര്‍സ്‌കി ബാനറില്‍ ക്ലിക്ക് ചെയ്താല്‍ ഉപയോഗിച്ചു തുടങ്ങാം. 

Airtel Kaspersky partner to provide instant security for Internet users
Author
Mumbai, First Published Sep 7, 2021, 10:06 PM IST

തിരുവനന്തപുരം: ഇന്ത്യയിലെ ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കാനായി ആഗോള സൈബര്‍ സുരക്ഷാ കമ്പനിയായ കാസ്പെര്‍സ്‌കി എയര്‍ടെല്‍ എന്നിവര്‍ സഹകരിക്കുന്നു. ഈ സഹകരണത്തിലൂടെ എയര്‍ടെല്‍ വരിക്കാര്‍ക്ക് ഇനി എയര്‍ടെല്‍ താങ്ക്സ് ആപ്പിലൂടെ ഏതാനും ക്ലിക്കുകളില്‍ കാസ്പെര്‍സ്‌കിയുടെ സമ്പൂര്‍ണ സെക്യൂരിറ്റി സംവിധാനം നേരിട്ട് വാങ്ങാം. എയര്‍ടെല്‍ വരിക്കാര്‍ക്ക് കാസ്പെര്‍സ്‌കിയുടെ മാത്രമായ ആധുനിക പരിഹാര ഡീലുകളും ആസ്വദിക്കാം.

വരിക്കാര്‍ എയര്‍ടെല്‍ താങ്ക്സ് ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഷോപ്പ് വിഭാഗത്തില്‍ ലൈഫ്സ്‌റ്റൈല്‍ ഓഫറുകളില്‍ ചെന്ന് കാസ്പെര്‍സ്‌കി ബാനറില്‍ ക്ലിക്ക് ചെയ്താല്‍ ഉപയോഗിച്ചു തുടങ്ങാം. കാര്‍ഡുകള്‍, നെറ്റ് ബാങ്കിങ്, യുപിഐ തുടങ്ങിയ തടസമില്ലാത്ത പേയ്മെന്റ് സംവിധാനങ്ങളും എയര്‍ടെല്‍ താങ്ക്സ് ആപ്പിലുണ്ട്.

ആഗോള തലത്തില്‍ സ്മാര്‍ട്ട്ഫോണ്‍ ഉപയോക്താക്കള്‍ ഏറ്റവും കൂടുതല്‍ നേരിട്ടത് ആഡ്വെയറണ്.  57 ശതമാനം വരും ഇത് (3,254,387 എണ്ണം). മറ്റു ഭീഷണികളില്‍ ബാക്ക്ഡോര്‍സ് 2019ലെ 28,889ല്‍ നിന്നും 2020ല്‍ 84,495 ആയി ഉയര്‍ന്നു. ആന്‍ഡ്രോയിഡ് ചൂഷണങ്ങളുടെ എണ്ണം ഏഴ് മടങ്ങ് വര്‍ധിച്ചു. ട്രോജന്‍-പ്രോക്സി ഭീഷണികള്‍ 12 മടങ്ങ് വര്‍ധിച്ചു. 

2020ല്‍ മൊബൈല്‍ ബാങ്കിങ് ട്രോജന്‍സിനായി 1,56,710 ഇന്‍സ്റ്റലേഷന്‍ പാക്കേജുകളാണ് കാസ്പെര്‍സ്‌കി കണ്ടെത്തിയത്. ഇതും 2019ന്റെ ഇരട്ടിയായിരുന്നു. അതേസമയം, റാന്‍സംവെയര്‍ ട്രോജനുകളില്‍ ഇടിവു കണ്ടു. മുന്‍ വര്‍ഷത്തേക്കാല്‍ 3.5 മടങ്ങ് കുറഞ്ഞ് 2020ല്‍ 20,708 ഇന്‍സ്റ്റലേഷന്‍ പാക്കേജുകളാണ് കണ്ടെത്തിയത്.

എയര്‍ടെലിന്റെ ഉപഭോക്തൃ സുരക്ഷയ്ക്കായുള്ള ശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതിലേക്ക് തങ്ങള്‍ ഉറ്റു നോക്കുകയാണെന്നും ഒന്നിച്ചു നിന്ന് സുരക്ഷിതമായ ഡിജിറ്റല്‍ ലോകം നിര്‍മിക്കുകയാണ് ലക്ഷ്യമെന്നും ഈ സഹകരണം എയര്‍ടെലിന്റെ വ്യവസായത്തിലെ ലീഡര്‍ഷിപ്പിന് ഏറെ സംഭാവന ചെയ്യുമെന്ന് ഉറപ്പുണ്ടെന്നും കാസ്പെര്‍സ്‌കി സിഇഒ യൂജിന്‍ കാസ്പെര്‍സ്‌കി പറഞ്ഞു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios