Asianet News MalayalamAsianet News Malayalam

മൊബൈല്‍ റീചാര്‍ജ് ചിലവ് കൂടും; കാരണം ഇങ്ങനെ

എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ എന്നിവ അവരുടെ റീചാര്‍ജ് പ്ലാനുകളുടെ വില വര്‍ദ്ധിപ്പിക്കാന്‍ ഒരുങ്ങുന്നു. അടുത്ത മാസം മുതല്‍ മൊബൈല്‍ ഫോണ്‍ റീചാര്‍ജിനായി കൂടുതല്‍ തുക ചെലവഴിക്കേണ്ടി വരും.

Airtel Vodafone Idea Recharge Plans To Get Costlier. Your Mobile Bill Will Go Up
Author
Mumbai, First Published Jul 31, 2021, 8:15 AM IST

രണ്ട് പ്രമുഖ ടെലികോം ഓപ്പറേറ്റര്‍മാരായ എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ എന്നിവ അവരുടെ റീചാര്‍ജ് പ്ലാനുകളുടെ വില വര്‍ദ്ധിപ്പിക്കാന്‍ ഒരുങ്ങുന്നു. അടുത്ത മാസം മുതല്‍ മൊബൈല്‍ ഫോണ്‍ റീചാര്‍ജിനായി കൂടുതല്‍ തുക ചെലവഴിക്കേണ്ടി വരും. 49 രൂപ മുതല്‍ ആരംഭിക്കുന്ന എയര്‍ടെല്‍ എന്‍ട്രി ലെവല്‍ പ്രതിമാസ പ്രീപെയ്ഡ് പ്ലാന്‍ ഇതിനകം തന്നെ റദ്ദാക്കി. അടിസ്ഥാന ലെവല്‍ പ്ലാന്‍ ഇപ്പോള്‍ 79 രൂപയിലാണ് തുടങ്ങുന്നത്. കഴിഞ്ഞയാഴ്ച, പോസ്റ്റ്‌പെയ്ഡ് ഉപയോക്താക്കള്‍ക്കും കോര്‍പ്പറേറ്റ് ഉപഭോക്താക്കള്‍ക്കുമായുള്ള എന്‍ട്രി ലെവല്‍ പ്ലാനിന്റെ നിരക്ക് വര്‍ദ്ധിപ്പിച്ചിരുന്നു. കുറഞ്ഞ കോര്‍പ്പറേറ്റ് പ്ലാനുകളിലെ നിരക്കുകള്‍ 30 ശതമാനമാണ് എയര്‍ടെല്‍ വര്‍ദ്ധിപ്പിച്ചത്.

അടിസ്ഥാന പ്രീപെയ്ഡ് പ്ലാനുകള്‍ മാറ്റാന്‍ വോഡഫോണ്‍ ഐഡിയയും പദ്ധതിയിടുന്നുണ്ടെന്ന് വ്യവസായ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ഏതാനും സര്‍ക്കിളുകളിലെ അടിസ്ഥാന ലെവല്‍ റീചാര്‍ജ് വിലയില്‍ മാറ്റം വരുത്തിയിട്ടുണ്ട്. മഹാരാഷ്ട്രയിലും ഗുജറാത്തിലും വില 49 രൂപ പ്ലാന്‍ 14 ദിവസത്തേക്ക് കുറച്ചിട്ടുണ്ട്, മുമ്പത്തെ 28 ദിവസത്തിനു പകരമാണിത്. വി ഉപഭോക്താക്കള്‍ ഇപ്പോള്‍ സൂചിപ്പിച്ച സ്ഥലങ്ങളില്‍ 28 ദിവസത്തെ പ്ലാനിന് 79 രൂപ നല്‍കണം. ഉടന്‍ തന്നെ പ്രീപെയ്ഡ് പ്ലാനുകളിലെ മാറ്റങ്ങള്‍ രാജ്യമെമ്പാടും വ്യാപിപ്പിക്കും. എയര്‍ടെല്‍ എന്റര്‍െ്രെപസ് ഉപഭോക്താക്കള്‍ക്കുള്ള 'ബിസിനസ് പ്ലസ്' പോസ്റ്റ്‌പെയ്ഡ് പ്ലാനുകളുടെ ഡാറ്റാ ആനുകൂല്യങ്ങള്‍ അടുത്തിടെ കുറച്ചു.

വരാനിരിക്കുന്ന മൊത്ത വരുമാന (എജിആര്‍) കുടിശ്ശിക അടക്കുന്നതിനാണ് ടെലികോം കമ്പനികള്‍ ക്യാഷ് ജനറേഷന്‍ മെച്ചപ്പെടുത്തുന്നതെന്നാണ് സൂചന. മാര്‍ച്ച് 22 വരെയുള്ള വോഡഫോണ്‍ ഐഡിയയുടെയും എയര്‍ടെല്ലിന്റെയും മൊത്ത വരുമാന കുടിശ്ശിക യഥാക്രമം 9,000 കോടി രൂപയും 4,100 കോടി രൂപയുമാണ്. പോസ്റ്റ്‌പെയ്ഡ് ഉപയോക്താക്കളില്‍ 60% വരുന്ന എന്റര്‍പ്രൈസ് സെഗ്‌മെന്റിന്റെ താരിഫ് നിരക്ക് ഭാരതി എയര്‍ടെല്‍ വര്‍ദ്ധിപ്പിക്കും. എയര്‍ടെല്‍ കോര്‍പ്പറേറ്റ് പ്ലാനുകള്‍ക്കുള്ള പോസ്റ്റ്‌പെയ്ഡ് താരിഫുകള്‍ ഉയര്‍ത്തി, റീട്ടെയില്‍ പോസ്റ്റ്‌പെയ്ഡ്, പ്രീപെയ്ഡ് പ്ലാനുകള്‍ എന്നിവയും മാറ്റംവരുത്തും. 

ടെലികോം ഓപ്പറേറ്ററുടെ ഡാറ്റ പ്രകാരം എയര്‍ടെല്ലിന്റെ മൊത്തം ഉപഭോക്താക്കളുടെ എണ്ണം ജൂണില്‍ 348.29 ദശലക്ഷമാണ്. വോഡ്‌ഫോണ്‍ ഐഡിയയ്ക്ക് മെയ് 31 വരെ 277.62 ദശലക്ഷം ഉപഭോക്താക്കളുണ്ട്.
 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios