തിരുവനന്തപുരം: മോശം നെറ്റ്‌വർക്കും കോൾ ഡ്രോപ്പുകളുമാണ് പൊതുവെ മൊബൈൽ ഉപയോക്താക്കൾ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നം. വോയ്‌സ് കോളുകളുടെ കണക്റ്റിവിറ്റിയും ഗുണനിലവാരവും മെച്ചപ്പെടുത്തുന്നതിന് നെറ്റ്‌വർക്ക് ദാതാക്കൾ ശ്രമിക്കാറുണ്ടെങ്കിലും പലപ്പോഴും സാങ്കേതിക പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ഈ സാഹചര്യത്തിലാണ് ഇന്ത്യയിലെ ആദ്യ വോയ്‌സ് ഓവര്‍ വൈഫൈ സംവിധാനവുമായി എയര്‍ടെല്‍ രംഗത്ത് എത്തിയിരിക്കുന്നത്. 

നെറ്റ് വർക്ക് ഇല്ലെങ്കിലും വൈഫൈ ഉപയോഗിച്ച് ഫോണ്‍ കോള്‍ ചെയ്യാവുന്ന സംവിധാനമാണ് എയര്‍ടെല്‍ അവതരിപ്പിച്ചിരിക്കുന്നത്. ഈ  പുതിയ സംവിധാനം ഇതിനോടകം ഒരു ദശലക്ഷം ഉപയോക്താക്കള്‍ ഉപയോഗപ്പെടുത്താന്‍ ആരംഭിച്ചിട്ടുണ്ട്. ഇതോടെ വൈഫൈ വഴി വോയ്‌സ് കോളുകൾ പ്രവർത്തനക്ഷമമാക്കുന്ന ആദ്യത്തെ നെറ്റ്‌വർക്ക് ദാതാവായി ഭാരതി എയർടെൽ മാറി. ഒരു ഔട്ട്ഡോറില്‍ കിട്ടുന്ന സിഗ്നല്‍ ക്വാളിറ്റിയില്‍ സിഗ്നല്‍ ഇല്ലാത്ത സ്ഥലത്തും നിങ്ങള്‍ക്ക് കോള്‍ ചെയ്യാനാവും, വൈഫൈ കോളിംഗ് സംവിധാനത്തിന് കുറഞ്ഞഡാറ്റമാത്രമേ ചിലവാകൂ, ഇതിന് പ്രത്യേക ചാര്‍ജൊന്നും കൊടുക്കേണ്ട എന്നതാണ് മറ്റൊരു ഗുണം. 

കോൾ സമയത്ത് കോൾ ഡ്രോപ്പുകളോ ശബ്ദ പതർച്ചയോ  ഇല്ലാത്ത സേവനം ഉപഭോക്താവിന്‍റെ അനുഭവം മെച്ചപ്പെടുത്തുന്നു. ജമ്മു കശ്മീർ ഒഴികെ രാജ്യത്തിന്‍റെ എല്ലാ ഭാഗങ്ങളിലും വോയ്‌സ് ഓവര്‍ വൈഫൈ സംവിധാനം ലഭ്യമാണ്. വൈഫൈ കോളിങ്ങിനായി ഉപയോക്താക്കൾ പുതിയ സിം കണക്ഷനൊന്നും എടുക്കേണ്ട കാര്യമില്ല. സ്മാർട്ഫോണുകളിൽ സെറ്റിംഗ്സിൽ ഉള്ള സെർച്ച് ഫോർ വൈഫൈ കോളിംഗ് ഓപ്ഷൻ അല്ലെങ്കിൽ എനേബിൾ വൈഫൈ കാളിങ് ഓപ്ഷൻ എന്നിങ്ങനെ വോയ്‌സ് ഓവർ വൈഫൈ സംവിധാനം ഓൺ ചെയ്താൽ മതിയാകും. 

നിങ്ങൾക്ക് വോയ്‌സ് ഓവര്‍ വൈഫൈ സംവിധാനം ലഭ്യമാകാനുള്ള മാർഗങ്ങൾ

1) നിങ്ങളുടെ മൊബൈലിൽ വൈഫൈ കോളിംഗ് സംവിധാനം ലഭിക്കുമോ എന്ന് അറിയാൻ എയർടെല്ലിന്‍റെ
വെബ്സൈറ്റ് നോക്കുക (airtel.in/wifi-calling)

2) വൈഫൈ സംവിധാനം ലഭ്യമാവുന്ന പതിപ്പാണ് നിങ്ങളുടെ ഫോണെന്ന് ഉറപ്പാക്കുക.

3)മൊബൈൽ സെറ്റിംഗിസിൽ വൈഫൈ കോളിംഗ് സംവിധാനം ഓണാക്കുക

4)ഒരേ സമയം തടസമില്ലാതെ കോളും ഡാറ്റയും ഉപയോഗിക്കാൻ സാധിക്കുന്നതിനായി നിങ്ങളുടെ ഫോണിലെ VoLTE സംവിധാനം സ്വിച്ച് ഓൺ ചെയ്യുക
വിപണിയില്‍ ലഭ്യമാകുന്ന എല്ലാ പുതിയ സ്മാർട്ട് ഫോണിലും ഈ സംവിധാനം ലഭ്യമാണ്. 

വോയ്‌സ് ഓവര്‍ വൈഫൈ സംവിധാനം ലഭ്യമാകുന്ന സ്മാർട്ട് ഫോണുകൾ

Xiaomi- Redmi K20, Redmi K20 Pro, POCO F1, Redmi 7A, Redmi 7, Redmi Note 7 ProRedmi Y3
Samsung - Galaxy J6, A10s, On6, M30s, S10, S10+, S10e,M20, Note 10, Note 9, Note 10+,
M30, A30s, A50S
OnePlus- One Plus 7, One Plus 7T, One Plus 7Pro, One Plus 7T Pro, One Plus 6, One Plus 6T
Apple - iPhone models starting 6s and above (including all Variations of different models)
Vivo - V15 Pro, Y17
Tecno - Phantom 9, Spark Go Plus, Spark Go, Spark Air, Spark 4 (KC2), Spark 4-KC2J, Camon
Ace - 2, Camon Ace 2X, Camon12 Air, Spark Power
SPICE-  Spice F311, Spice M5353
ITEL - A46
INFINIX-  Hot 8, S5 Lite , S5, Note 4, Smart 2, Note 5, S4, Smart 3, Hot 7
Mobiistar- C1, C1 Lite, C1 Shine, C2, E1 Selfie, X1 Notch
CoolPad- Cool 3, Cool 5, Note 5, Mega 5C, Note 5 Lite
Gionee- F205 Pro, F103 Pro
Asus Zen Phone-  Pro, Zen Pro Max
Micromax Infinity - N12, N11, B5
Xolo - XOLO ZX
Panasonic - P100,  Eluguray 700,  P95, P85 NXT