അഞ്ച് വർഷങ്ങൾക്ക് ശേഷമാണ് ആമസോണിന്റെ ലോഗോ മാറ്റുന്നത്. ജനുവരിയുടെ തുടക്കത്തിലാണ് ഷോപ്പിങ് കാർട്ടിന്റെ രൂപമുള്ള ലോഗോയ്ക്ക് പകരം മറ്റൊരു ലോഗോ ആമസോൺ പരീക്ഷിച്ചത്. 

ന്യൂയോര്‍ക്ക്: പരിഹാസത്തിന് പിന്നാലെ ലോഗോയില്‍ മാറ്റം വരുത്തി ആമസോണും. ആമസോണിന്റെ മൊബൈൽ ആപ്പിന്റെ ലോഗോയിലാണ് പുതിയ മാറ്റം. മുന്‍പുണ്ടായിരുന്ന ലോഗോയ്ക്ക് അഡോൾഫ് ഹിറ്റ്ലറുടെ മീശയുമായി സാമ്യമുണ്ടെന്ന് കണ്ടെത്തലുമായി ചിലർ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റിട്ടിരുന്നു പിന്നാലെയാണ് മാറ്റം. 

ലോഗോയിലെ നീല സ്റ്റിക്കർ ടെയ്പ്പിന്റെ ഭാഗത്തെയാണ് നിരവധി പേർ വിമർശിച്ചത്. ഇതോടെ ലോഗയിലെ നീല നിറത്തിലുള്ള ഭാഗത്തിന് നേരിയ മാറ്റം വരുത്തുകയായിരുന്നു. പരിഷ്ക്കരിച്ച ലോഗോയിൽ നീല ഭാഗം ഒരു പേപ്പർ മടക്കി വച്ചതുപോലെയാണ്. അഞ്ച് വർഷങ്ങൾക്ക് ശേഷമാണ് ആമസോണിന്റെ ലോഗോ മാറ്റുന്നത്. ജനുവരിയുടെ തുടക്കത്തിലാണ് ഷോപ്പിങ് കാർട്ടിന്റെ രൂപമുള്ള ലോഗോയ്ക്ക് പകരം മറ്റൊരു ലോഗോ ആമസോൺ പരീക്ഷിച്ചത്. 

Scroll to load tweet…

നേരത്തെ മറ്റൊരു ഓൺലൈൻ ഷോപ്പിങ് കമ്പനിയായ മിന്ത്രയുടെ ലോഗോയും വിമർശനങ്ങളെ തുടർന്ന് മാറ്റിയിരുന്നു. സ്ത്രീകളെ അപമാനിക്കുന്ന രീതിയിലുള്ള ലോഗോ എന്നായിരുന്നു വിമര്‍ശനം ഇതിന് പിന്നാലെയാണ് മാറ്റം വരുത്തിയത്.