ദില്ലി: രാജ്യത്തെ ഉത്സവകാലം പ്രമാണിച്ച് ആമസോണ്‍, ഫ്ലിപ്പ്കാര്‍ട്ട് എന്നിവര്‍ നടത്തുന്ന ഈ വര്‍ഷത്തെ ആദ്യത്തെ ഓഫര്‍ സെയില്‍ ഈ ആഴ്ച അവസാനം ആരംഭിക്കുകയാണ്. ആമസോണിന്‍റെ ഗ്രേറ്റ് ഇന്ത്യന്‍ സെയിലും, ഫ്ലിപ്പ്കാര്‍ട്ടിന്‍റെ ബിഗ് ബില്ല്യണ്‍ ഡേസും ആരംഭിക്കുന്നതും അവസാനിക്കുന്നതും ഒരേ ദിവസമാണ്. സെപ്തംബര്‍ 29-ഒക്ടോബര്‍ 4. ഒരു കൂട്ടം ഓഫറുകളാണ് ഈ ദിനങ്ങളില്‍ ഷോപ്പിംഗ് ഭീമന്മാര്‍ ഒരുക്കുന്നത്. സ്മാര്‍ട്ട്ഫോണുകള്‍, ലാപ്ടോപ്പ്, ടിവി,ഹെഡ്ഫോണ്‍ എന്നിവയ്ക്ക് വലിയ ഓഫറുകളാണ് വാഗ്ദാനം ചെയ്യപ്പെടുന്നത്.

ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ സെപ്തംബര്‍ 28 സെയില്‍ ഉച്ചയ്ക്ക് 12 മണി മുതല്‍ ആമസോണ്‍ പ്രൈം മെമ്പര്‍മാര്‍ക്ക് വേണ്ടി ആരംഭിക്കും. ബാക്കിയുള്ളവര്‍ക്ക് ഇത് ആരംഭിക്കുന്നത് സെപ്തംബര്‍ 29 പുലര്‍ച്ചെ 12 മുതലാണ്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കാര്‍ഡിനാല്‍ സാധനങ്ങള്‍ വാങ്ങുന്നവര്‍ക്ക് 10 ശതമാനം ഡിസ്ക്കൗണ്ട് എല്ലാ സാധനത്തിനും ലഭിക്കും. ഇത്തരത്തില്‍ ലഭിക്കുന്ന പ്രധാന ഓഫറുകള്‍ ഏതെല്ലാം എന്ന് നോക്കാം.

പുതുതായി എത്തുന്ന ഫോണുകള്‍