മുംബൈ: 'ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ സെലിബ്രേഷന്‍ സ്പെഷ്യല്‍' വില്‍പന ഒക്ടോബര്‍ 13 മുതല്‍ ആരംഭിക്കാന്‍ അമസോണ്‍. നിരവധി ബ്രാന്‍ഡുകളുടെ സ്മാര്‍ട് ഫോണുകള്‍, ടിവികള്‍, മറ്റ് ഗാഡ്ജെറ്റുകള്‍ എന്നിവയില്‍ വന്‍ ഓഫറുകള്‍ ഉണ്ടാകും. അഞ്ചു ദിവസത്തെ വില്‍പന ഒക്ടോബര്‍ 17-ന് അവസാനിക്കും. ജനപ്രിയ ബ്രാന്‍ഡുകളായ ആപ്പിള്‍, ഷവോമി, വണ്‍പ്ലസ്, സാംസങ്, വിവോ, ഓണര്‍ മുതലായവയില്‍ നിന്നുള്ള ഡീലുകള്‍ ഉണ്ടാകും.

30,000 പ്ലസ് ദൈനംദിന അവശ്യവസ്തുക്കളില്‍ ആമസോണ്‍ ഈ വര്‍ഷത്തെ ഏറ്റവും കുറഞ്ഞ വില വാഗ്ദാനം ചെയ്യും. സ്മാര്‍ട് ഫോണുകളില്‍ 40 ശതമാനം വരെ കിഴിവ് വാഗ്ദാനം ചെയ്യുന്നു. കൂടാതെ സൗജന്യ സ്‌ക്രീന്‍ മാറ്റി സ്ഥാപിക്കല്‍, എക്‌സ്‌ചേഞ്ച് ഓഫറുകള്‍, നോകോസ്റ്റ് ഇഎംഐ എന്നിവയും ലഭിക്കും. 
വിമന്‍സ് സാരികള്‍, കാഷ്വല്‍ ഷൂകള്‍, വാച്ചുകള്‍, മുന്‍നിര ബ്രാന്‍ഡുകള്‍, ഏറ്റവും പുതിയ ട്രെന്‍ഡുകള്‍ എന്നിവ ഉള്‍പ്പെടെ ആമസോണ്‍ ഫാഷനില്‍ 90 ശതമാനം വരെ കിഴിവ് നല്‍കും. ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ സെലിബ്രേഷന്‍ സ്പെഷ്യല്‍ സെയില്‍ ആമസോണ്‍ ബ്രാന്‍ഡുകളില്‍ 80 ശതമാനം വരെ കിഴിവ് നല്‍കും.

ആമസോണ്‍ ഉത്സവ വില്‍പനയില്‍ രാജ്യത്തെ ചെറുകിട ബിസിനസ്സുകളില്‍ നിന്നുള്ള  ഉല്‍പന്നങ്ങള്‍ക്ക് ഏറ്റവും വലിയ കിഴിവ് നല്‍കും. എക്കോ, ഫയര്‍ ടിവി, കിന്‍ഡില്‍ എന്നിവയില്‍ ആമസോണ്‍ ഈ വര്‍ഷത്തെ ഏറ്റവും വലിയ ഇളവ് വാഗ്ദാനം ചെയ്യും. വീട്ടുപകരണങ്ങള്‍ക്ക് 60 ശതമാനം വരെ കിഴിവ് നല്‍കും. ഇതോടൊപ്പം ടിവികള്‍ക്ക് നോകോസ്റ്റ് ഇഎംഐ, എക്സ്ചേഞ്ച് ഓഫറുകള്‍, സൗജന്യ ഡെലിവറി, ഇന്‍സ്റ്റലേഷന്‍ എന്നീ സേവനങ്ങളും ലഭിക്കും. 
ആമസോണിന്റെ പുതിയ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് 10 ശതമാനം ഇന്‍സ്റ്റന്‍റ് കിഴിവ് ഓഫര്‍ ചെയ്യുന്നതിനായി ആമസോണ്‍ ഐസിഐസിഐ ബാങ്കുമായി സഹകരിക്കുന്നുണ്ട്.