മുന്തിയ ഗെയിമുകള്‍ക്കായി ആമസോൺ പ്രത്യേകമായി ഇൻ-ഗെയിം ട്രിവിയകൾ നൽകുന്നുണ്ട്. ആമസോൺ പ്രൈം വീഡിയോയിലും ആമസോൺ പ്രൈം മ്യൂസിക്കിലും ഉള്ള അതേ രീതിയിലാണ് ഈ ട്രിവ്യകള്‍. 

ദില്ലി: വളരുന്ന ഇന്ത്യൻ ഗെയിമിംഗ് മേഖലയിലേക്ക് ആമസോണും എത്തുന്നു. ഇന്ത്യയിലെ ആമസോൺ പ്രൈം സബ്‌സ്‌ക്രൈബർമാർക്ക് ഇപ്പോൾ ഏറ്റവും പുതിയതും ജനപ്രിയവുമായ വീഡിയോ ഗെയിമുകള്‍ ലഭ്യമാക്കുന്ന ഗെയിമിംഗ് സംവിധാനം ആമസോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. ഇപ്പോൾ വിൻഡോസ് പിസികളിൽ സൗജന്യ ഡൗൺലോഡിനായി ആമസോണ്‍ ഔദ്യോഗിക വെബ്‌സൈറ്റിൽ ഈ ഗെയിമുകള്‍ ലഭ്യമാണ്.

എട്ട് ഫുൾ ഗെയിമുകൾ മാത്രമേ സൗജന്യമായി തുടക്കത്തില്‍ ആമസോണ്‍ വാഗ്ദാനം ചെയ്യുന്നുള്ളൂ. നിങ്ങൾക്ക് അവ രണ്ടാഴ്ചത്തേക്ക് റിഡീം ചെയ്യാം. ക്വേക്ക്, സ്പിഞ്ച്, ഡെസേർട്ട് ചൈൽഡ്, ബ്രദേഴ്സ്: എ ടെയിൽ ഓഫ് ടു സൺസ്, ബാനേഴ്സ് ഓഫ് റൂയിൻ, റോസ് റിഡിൽ 2, ദി അമേസിംഗ് അമേരിക്കൻ സർക്കസ് എന്നിവയാണ് അവ. 

കോൾ ഓഫ് ഡ്യൂട്ടി: വാര്‍‍സോണ്‍ 2.0, മോഡേണ്‍ വാര്‍ഫേസ് 2, ഡെസ്റ്റിനി 2, ഫിഫ 2023, റോഗ് കമ്പമി എന്നിങ്ങനെ മുന്തിയ ഗെയിമുകള്‍ക്കായി ആമസോൺ പ്രത്യേകമായി ഇൻ-ഗെയിം ട്രിവിയകൾ നൽകുന്നുണ്ട്. ആമസോൺ പ്രൈം വീഡിയോയിലും ആമസോൺ പ്രൈം മ്യൂസിക്കിലും ഉള്ള അതേ രീതിയിലാണ് ഈ ട്രിവ്യകള്‍. 

ആമസോൺ പ്രൈം ഗെയിമിംഗിൽ നിങ്ങൾ വാങ്ങുന്ന എല്ലാ ഗെയിമുകളും ആജീവനാന്തം ആയിരിക്കും. എന്നാല്‍ ചില ഗെയിമുകളും ബോണസുകളും ക്ലെയിം ചെയ്യുന്നതിനും എപ്പിക് ഗെയിംസ് സ്റ്റോർ, ബംഗി, ആക്റ്റിവിഷൻ അല്ലെങ്കിൽ റോക്ക്‌സ്റ്റാർ ഗെയിമുകൾ പോലുള്ള മൂന്നാം കക്ഷി ഗെയിം സ്റ്റോറുകളിലേക്ക് നിങ്ങൾ ലോഗിൻ ചെയ്യണം.

ട്വിച്ച് പ്രൈമിന്‍റെ മെച്ചപ്പെടുത്തിയ പതിപ്പായ ആമസോൺ പ്രൈം ഗെയിമിംഗ് 2016-ൽ യുഎസിലാണ് ആദ്യം ഇറക്കിയത്. ഇപ്പോൾ ഇന്ത്യയിലേക്കും എത്തുന്നു. 50.7 കോടിയിലധികം ഗെയിമർമാരുള്ള ഒരു ഗെയിമിംഗ് ഹോട്ട്‌സ്‌പോട്ടായാണ് ആമസോണ്‍ ഇന്ത്യന്‍ വിപണിയെ കാണുന്നത്. 

മൈക്രോ സോഫ്റ്റിലെ ജോലി രാജി വച്ച് ആമസോണില്‍ ചേരാനായി പോയ യുവാവിനെ കൈവിട്ട് ആമസോണും

മകള്‍ക്കായി ഓര്‍ഡര്‍ ചെയ്തത് 1.2 ലക്ഷം രൂപയുടെ മാക്ബുക്ക്; 61-കാരന് കിട്ടിയത്...